നെഗറ്റീവ് റിവ്യു; എന്നിട്ടും 600കോടിയുടെ സലാറിനെ തൂക്കി ആ ചിത്രം, അതും പൃഥ്വി-പ്രഭാസ് കോമ്പോ ഉണ്ടായിട്ടും !
600 കോടിയാണ് സലാറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്.
സമീപകാലത്ത് റിലീസ് ചെയ്ത് കേരളത്തിൽ അടക്കം ശ്രദ്ധനേടിയ രണ്ട് തെലുങ്ക് ചിത്രങ്ങളാണ് സലാറും ഗുണ്ടൂർകാരവും. രണ്ടും തെലുങ്ക് നാട്ടിലെ സൂപ്പർ താര ചിത്രങ്ങൾ. പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാറിൽ പ്രഭാസ് ആയിരുന്നു നായകൻ. ഒപ്പം പൃഥ്വിരാജ് കൂടി ആയതോടെ കേരളത്തിലും സലാർ ആവേശം ആളിക്കത്തി. മഹേഷ് ബാബു നായകനായ ഗുണ്ടൂർകാരം സംവിധാനം ചെയ്തത് ത്രിവിക്രം ആയിരുന്നു. ഇതും കേരളത്തിൽ ശ്രദ്ധനേടി. പ്രത്യേകിച്ച് കുർച്ചി മടത്തപ്പെട്ടി എന്ന ഗാനം.
ഇരു ചിത്രങ്ങളും തിയറ്റർ റൺ അവസാനിപ്പിച്ചിട്ട് നാളുകൾ കഴിഞ്ഞു. ഒപ്പം ഒടിടി റിലീസുകളും. ഇപ്പോഴിതാ സലാറിന്റെയും ഗുണ്ടൂർകാരത്തിന്റെയും ടിആർപി റേറ്റിംഗ് പുറത്തുവരികയാണ്. തെലുങ്കിലെ പ്രമുഖ ചാനലുകളിൽ ആയിരുന്നു ഇരു സിനിമകളുടെയും ടെലിവിഷൻ സ്ട്രീമിംഗ്. സലാർ സ്റ്റാർ മായിലും ഗുണ്ടൂർകാരം ജെമിനി ടിവിയിലും. വൻ ഹൈപ്പോടെ എത്തിയ സലാറിനെ നെഗറ്റീവ് കമന്റുകൾ ലഭിച്ച ഗുണ്ടൂർകാരം കടത്തി വെട്ടിയിരിക്കുകയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ടുകൾ പ്രകാരം സലാറിന്റെ ടിആർപി റേറ്റിംഗ് 6.5 ആണ്. എന്നാൽ ഗുണ്ടൂർകാരത്തിന്റേത് 9.23 ആണ്. പ്രഭാസ് ചിത്രത്തെക്കാൾ ബഹുദൂം മുന്നിലാണ് മഹേഷ് ബാബു സിനിമ എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതോടെ മഹേഷ് ബാബുവിന്റെ ആരാധകർ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിൽ നിന്നും മനസിലാകും തെലുങ്കിലെ കിംഗ് ആരാണ് എന്നാണ് ഇവർ വീഡിയോകൾ ഷെയർ ചെയ്ത് കുറിക്കുന്നത്.
2024 ജനുവരി 12നാണ് ഗുണ്ടൂർകാരം റിലീസ് ചെയ്തത്. ശ്രീലീല നായികയായി എത്തിയ ചിത്രത്തിലെ ഷംന കാസിമിന്റെ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. 2023 ഡിസംബർ 22ന് ആണ് സലാർ റിലീസ് ചെയ്തത്. പൃഥ്വിരാജ്- പ്രഭാസ് കോമ്പോയിൽ എത്തിയ ചിത്രത്തിൽ ശ്രുതി ഹസൻ ആയിരുന്നു നായിക. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് വിവരം. 600 കോടിയാണ് സലാറിന്റെ ബോക്സ് ഓഫീസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്. 170 കോടിക്ക് മേലാണ് ഗുണ്ടൂർകാരം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..