Asianet News MalayalamAsianet News Malayalam

തിയറ്ററില്‍ കാണാൻ തിരക്ക്, ഒടുവില്‍ ഒടിടി റിലീസ് മാറ്റി, മലയാളി നടിയുടെ ചിത്രം സര്‍പ്രൈസ് ഹിറ്റ്

തിയറ്ററില്‍ വൻ തിരക്കിനെ തുടര്‍ന്ന് ഒടിടി റിലീസ് മാറ്റിവെച്ചു.

 

Lubber Pandhu film update ott release postponed hrk
Author
First Published Oct 17, 2024, 9:02 AM IST | Last Updated Oct 17, 2024, 9:02 AM IST


മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമായ സാസ്വിക തമിഴില്‍ തിളങ്ങിയ ഹിറ്റ് ചിത്രമാണ് ലബ്ബര്‍ പന്ത്. ലബ്ബര്‍ പന്ത് ഒടിടിയിലേക്കും എത്തുന്നുവെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് പുറത്താണ് ഒടിടിയില്‍ ആദ്യം ചിത്രം ലഭ്യമാകുക എന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ലബ്ബര്‍ പന്തിന്റെ ഒടിടി റിലീസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ മാറ്റിവെച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

 ലബ്ബര്‍ പന്ത് ഒക്ടോബര്‍ 18നാണ് ഒടിടിയില്‍ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. സിംപ്ലി സൗത്തിലൂടെയാണ് ഒടിടി റിലീസെന്നും വാര്‍ത്തകളില്‍ വ്യക്തമാക്കി. എന്നാല്‍ നിലവിലും തിയറ്ററില്‍ തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ്. ആ സാഹചര്യത്തില്‍, ചിത്രത്തിന്റേതായി പ്രഖ്യാപിച്ച ഒടിടി റിലീസ് മാറ്റിവയ്‍ക്കുന്നുവെന്നാണ് സിംപ്ലി സൗത്ത് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. എഴുപത്തിയഞ്ച് ലക്ഷം മാത്രമായിരുന്നു റിലീസിന് ചിത്രം നേടിയത്. മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചതോടെ കളക്ഷനിലും വര്‍ദ്ധനയുണ്ടായി. ചിത്രം രണ്ടാം ദിവസം 1.5 കോടി രൂപ നേടി. അങ്ങനെ 26 ദിവസത്തില്‍ 41 കോടിയില്‍ അധികം നേടിയത്.

തമിഴരശനും പച്ചമുത്തുവുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. എസ് ലക്ഷ്‍മണ്‍ കുമാറിനൊപ്പം തമിഴ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ എ വെങ്കടേഷും പങ്കാളിയായി. ചിത്രം നിര്‍മിച്ചത് പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്. ചെറിയ ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്.

മലയാളി നടി സ്വാസികയ്‍ക്കൊപ്പം തമിഴ് ചിത്രത്തില്‍ ഹരീഷ് കല്യാണിനു പുറമേ പ്രധാന കഥാപാത്രങ്ങളായി ദിനേഷും സഞ്‍ജന കൃഷ്‍ണമൂര്‍ത്തിയും കാളി വെങ്കടും ബാല ശരണവണനും ദേവദര്‍ശിനിയും ഗീത കൈലാസവും ജെൻസണ്‍ ദിവാകറും ടിഎസ്‍കെയും മോണിക്ക സെന്തില്‍കുമാറും കര്‍ണൻ ജാനകിയും വീരമണി ഗണേശനും ശരത്തും എവി ദേവയും നിവാശിനി പി യുവും എൻ കെ വെങ്കടേശനും പര്‍വേസ് മുഷറഫും വിശ്വ മിതന്രനും പ്രദീപ് ദുരൈരാജും പൂബാലം പ്രഗതീശ്വരനും ആദിത്യ കതിറും വിജെ താരയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‍പോര്‍ട്‍സിന് പ്രാധാന്യമുള്ള ചിത്രവും ആയിരുന്നു. ദിനേഷ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം സീൻ റോള്‍ദാൻ നിര്‍വഹിച്ചു.

Read More: ദളപതി 69ല്‍ ആരാണ് നായക കഥാപാത്രം?, സൂചനകളില്‍ ഞെട്ടി വിജ്‍യുടെ ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios