Asianet News MalayalamAsianet News Malayalam

ഇനി രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ സംവിധാനത്തില്‍ അന്യഗ്രഹ ജീവികള്‍, നായകൻ ചാക്കോച്ചൻ

അന്യഗ്രഹ ജീവികള്‍ എന്നാണ് ചാക്കോച്ചൻ ചിത്രത്തിന്റെ പേര്.

 

Kunchacko Boban Anyagraha Jeevikal film update out hrk
Author
First Published May 21, 2024, 11:26 AM IST | Last Updated May 21, 2024, 12:16 PM IST

രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വീണ്ടും കുഞ്ചാക്കോ ബോബൻ നായകനാകുന്നു. അന്യഗ്രഹ ജീവികള്‍ എന്ന ചാക്കോച്ചന്റെ ചിത്രത്തിന്റെ പേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഒരു സയൻസ് ഫിക്ഷൻ സിനിമയായിരിക്കും. ഭൂമിയില്‍ ജീവിതം സാധ്യമാണോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി എത്തുന്ന അന്യഗ്രഹ ജീവിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പ്രമേയമാകുക.

ചിത്രം നിര്‍മിക്കുന്നതും കുഞ്ചാക്കോ ബോബനാണ്. പ്രാഥമിക ഘട്ടത്തിലാണ് അന്യഗ്രഹ ജീവികള്‍ എന്നും സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാള്‍ വ്യക്തമാക്കി എന്തായാലും കൗതുകകരമായ ഒരു ചിത്രമായിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ വെളിപ്പെടുത്തല്‍.

രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബൻ ന്നാ താൻ കേസ് കൊടിലാണ് നേരത്തെ നായകനായത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയും അടുത്തിടെ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരുന്നു. ഛായാഗ്രഹണം സബിൻ ഊരാളുക്കണ്ടി. കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലെത്തുന്നു.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത് സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും സഹ നിര്‍മാതാക്കള്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരുമാണ്. വര്‍ണാഭമായി പയ്യന്നൂർ കോളേജിൽ വെച്ച് ചിത്രത്തിന്റെ പൂജ നടത്തിയതും ശ്രദദ്ധയാകര്‍ഷിച്ചിരുന്നു. പൂജ ചടങ്ങുകൾ സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് നടത്തിയത്. സുധീഷ് ഗോപിനാഥ് ക്രിയേറ്റീവ് ഡയറക്ടറായ ചിത്രത്തിന്റെ വരികള്‍ എഴുതിയത് വൈശാഖ് സുഗുണനും സംഗീതം ഡോണ്‍ വിൻസെന്റുമാണ്.

വരികള്‍ എഴുതുന്നത് വൈശാഖ് സുഗുണനാണ്. പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ. സൗണ്ട് മിക്സിങ് സിനോയ് ജോസഫ്. കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമനും ചിത്രത്തിന്റെ മേക്ക് അപ്പ് ലിബിൻ മോഹനൻ, സ്റ്റണ്ട്സ് മാഫിയ ശശി, ലൈൻ പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മോങ്ക്സ്, കൊറിയോഗ്രാഫേഴ്സ് ഡാൻസിങ് നിഞ്ച, ഷെറൂഖ്, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയൽ എഫ്എക്സ്, ആക്സൽ മീഡിയ, ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്എക്സ് പിആർഒ ആതിര ദിൽജിത്തുമാണ്.

Read More: ആരൊക്കെ വീഴും?, ടര്‍ബോയുടെ ബുക്കിംഗ് കളക്ഷൻ തുക കേട്ട് ഞെട്ടി മോളിവുഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios