Asianet News MalayalamAsianet News Malayalam

കോടികള്‍ വാരിയതിന് ശേഷം വന്ന ചിത്രം തകര്‍ന്നു തരിപ്പണമായി, ശരിക്കും സംഭവിച്ചത് എന്ത്?, നടിയുടെ പ്രതികരണം

തകര്‍ന്നടിഞ്ഞ ആ ചിത്രത്തിന് ശരിക്കും എന്ത് സംഭവിച്ചതായിരിക്കാമെന്ന് വിലയിരുത്തി ഹിറ്റ് നടി.

Kareena Kapoor about film The Buckingham Murders failure report hrk analysis
Author
First Published Oct 19, 2024, 5:28 PM IST | Last Updated Oct 19, 2024, 5:28 PM IST

കരീന കപൂര്‍ നായികയായി വന്നതാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ്. ദ ക്രൂ സിനിമ വിജയത്തിളക്കത്തിലായിരിക്കേയാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് കരീന കപൂര്‍ ചിത്രമായി റിലീസായത്. ദ ക്രൂ ആഗോളതലത്തില്‍ 157 കോടി നേടിയിരുന്നു. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന് 14 കോടി രൂപയേ നേടാനായുള്ളൂ. വൻ പരാജയമാണ് ചിത്രം നേരിട്ടിരിക്കുന്നത്. സിനിമയുടെ പരാജയത്തെ കുറിച്ച് വിശകലനമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി കരീന കപൂര്‍. പുതിയ കാലത്ത് ഒരോ തരത്തിലുള്ള സിനിമകള്‍ക്കും വ്യത്യസ്‍ത പ്രേക്ഷകരാണുള്ളതെന്ന് നടി ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലീഷ് സംഭാഷണങ്ങളുള്ള ഇന്ത്യൻ ചിത്രമാണ് ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് എന്നും പറയുന്നു നടി. ഒരു വാണിജ്യ സിനിമയുടെ പ്രേക്ഷകരായിരിക്കില്ല ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന്റേത് എന്നും തുറന്നു പറയുന്നു കരീന കപൂര്‍. സംവിധാനം ഹൻസാല്‍ മേഹ്‍തയായ ചിത്രം ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബറിില്‍ റിലീസ് ചെയ്യുമെങ്കിലും ഇതുവരെ തിയ്യതി പുറത്തുവിട്ടിട്ടില്ല.  ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ് നിര്‍വഹിച്ചത്.   ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്. ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സിന് തുടക്കത്തില്‍ തിയറ്ററില്‍ മികച്ച അഭിപ്രായം നേടാനായി എന്നായിരുന്നു സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.

കരീന കപൂര്‍ നായികയായി അടുത്തിടെ വന്ന ക്രൂ ഹിറ്റായിരുന്നു കൃതി സനോണും തബുവും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം രാജേഷ് കൃഷ്‍ണനാണ്. വമ്പൻമാരെ അത്ഭുതപ്പെടുത്തിയാണ് ചിത്രം കുതിച്ചത്.

ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ക്രൂ നേടി എന്നായിരുന്നു റിപ്പോര്‍ട്ട്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ക്രൂ ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

Read More: ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബാല, കുഞ്ഞും സ്‍ത്രീയും നടന്റെ വീടിനു മുന്നിൽ- സിസിടിവി വീഡിയോ, സംഭവം പുലർച്ചെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios