കങ്കണയ്‍ക്ക് ആശ്വാസം, ഞെട്ടിക്കാൻ മലയാളി താരം, എമര്‍ജൻസിക്ക് പുതിയ റിലീസ് തിയ്യതി

ഒടുവില്‍ കങ്കണയുടെ എമര്‍ജൻസി തിയറ്ററുകളിലേക്ക്.

 

Kangana Ranaut upcoming bollywood film Emergency release update out hrk

കങ്കണ റണൗട് നായികയായി വരാനിരിക്കുന്ന ചിത്രമാണ് എമര്‍ജൻസി, സംവിധാനവും കങ്കണ റണൗട്ടാണ് നിര്‍വഹിച്ചിരിക്കുകയാണ്. പല കാരണങ്ങളാല്‍ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 17നാണ് ചിത്രത്തിന്റെ റിലീസ്.

ഇന്ദിരാ ഗാന്ധിയായി കങ്കണ വേഷമിടുമ്പോള്‍ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സിനാണ്. സഞ്‍ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരും കങ്കണയുടെ എമര്‍ജൻസിയുടെ ട്രെയിലറില്‍ ഉണ്ടായിരുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഛായാഗ്രാഹണം ടെറ്റ്സുവോ ന​ഗാത്തയാണ് നിര്‍വഹിക്കുന്നത്. റിതേഷ് ഷാ കങ്കണയുടെ എമര്‍ജൻസിയുടെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് ചിത്രത്തിന്റെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്.

ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റായ എമര്‍ജൻസി നിര്‍മിക്കുന്നത് മണികര്‍ണിക ഫിലിംസ് ആണ്. കങ്കണ റണൗടിന്റെ സംവിധായികുന്നത് രണ്ടാമതാണ്. യികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു മുമ്പ് സംവിധാനം ചെയ്‍തത്. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്. കങ്കണ റണൗട്ടിന്റെ 'എമര്‍ജൻസി' എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്താണ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്‍ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജൻസിയെന്നാണ് റിപ്പോര്‍ട്ട്.

കങ്കണ റണൗട് നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് തേജസാണ്. വമ്പൻ പരാജയമായിരുന്നു സിനിമ നേരിട്ടത്. ബോക്സ് ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു കങ്കണയുടെ ചിത്രം തേജസിന്റെ വിധി. സംവിധായകൻ സര്‍വേശ് മേവരയാണ്. റോണി സ്‍ക്ര്യൂവാലയാണ് തേജസിന്റെ നിര്‍മാണം.കങ്കണ റണൗട്ട് നായികയായ ആക്ഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം ഹരി കെ വേദാന്തമാണ്. കങ്കണ നായികയായി എത്തിയ തേജസിന്റെ സംഗീതം നിര്‍വഹിച്ചത് ശാശ്വത് സച്ച്‍ദേവും മറ്റ് കഥാപാത്രങ്ങള്‍ അൻഷുല്‍ ചൗഹാനും വരുണ്‍ മിത്രയുമാണ്.

Read More: നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും വീണില്ല, മൂന്ന് ദിവസത്തില്‍ മറുപടി, സൂര്യയുടെ കങ്കുവ ആഗോള കളക്ഷനിൽ അടിച്ചുകയറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios