'ഹലോ കുട്ടിച്ചാത്തനി'ലെ സുന്ദരിക്കുട്ടി 'വര്‍ഷ' ഇതാ ഇവിടെയുണ്ട്

'ഹലോ കുട്ടിച്ചാത്തൻ' ഫെയിം ശ്രദ്ധ സിനിമയിലേക്ക് എത്തുന്നു.

Hello Kuttichathan fame  Sradha film Dance Party hrk

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മിക്കവര്‍ക്കും ഓര്‍മ്മയില്‍ നില്‍ക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ സംപ്രേഷണം ചെയ്‍തിരുന്ന 'ഹലോ കുട്ടിച്ചാത്തന്‍'. ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളായി മാറിയ ഷൈന്‍ നിഗം, അഭിരാമി സുരേഷ്, നവനീത് മാധവ് അടക്കമുള്ള കുട്ടിപ്പട മിനിസ്‌ക്രീനില്‍ തകര്‍ത്താടിയ 'ഹലോ കുട്ടിച്ചാത്തന്‍', അന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഇഷ്ടം നേടിയെടുത്ത പരമ്പരയായിരുന്നു. 'കടുമണി വീര കുടുകുടു ചാത്ത' എന്ന പരമ്പരയുടെ ടൈറ്റില്‍ സോംഗ് ഇന്നും മലയാളികളുടെ മനസ്സിലുണ്ടെങ്കിലും, പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരാള്‍മാത്രം പിന്നെ സ്‌ക്രീനിലേക്ക് എത്തിയതേയില്ല. 'കുട്ടിച്ചാത്തനി'ലെ വര്‍ഷയെ അവതരിപ്പിച്ച ശ്രദ്ധയെയായിരുന്നു കാണാതായിരുന്നത്.

എന്നാല്‍ ഇപ്പോളിതാ സിനിമയിലൂടെ തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ ഒരുങ്ങുകയാണ് ശ്രദ്ധ. എംബിബിഎസുകാരിയായ ശ്രദ്ധ സ്‌ക്രീനിലേക്ക് തിരികെയെത്തുന്ന ചിത്രം വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍ പ്രധാന വേഷത്തിലെത്തുന്ന സോഹന്‍ സീനുലാല്‍ പ്രൊജക്റ്റായ ഡാന്‍സ് പാര്‍ട്ടിയിയാണ്. ലെന, ഷൈന്‍ടോം ചാക്കോ, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ ഒന്നിക്കുന്ന ഡാന്‍സ് പാര്‍ട്ടിയില്‍ പ്രാധാന്യമുള്ള കഥാപാത്രമായാണ് ശ്രദ്ധ ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്.

പണ്ട് സ്‌ക്രീനില്‍ കണ്ട അതേ മുഖച്ഛായയോടെയാണ് ശ്രദ്ധ ഇപ്പോഴുമുള്ളത് എന്നത് തന്നെയാണ് ശ്രദ്ധയെ ആളുകള്‍ പെട്ടന്ന് ശ്രദ്ധിക്കാനുണ്ടായ കാരണം. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ റിലീസായതോടെയായിരുന്നു ആളുകള്‍ ശ്രദ്ധയെ തിരിച്ചറിയാന്‍ തുടങ്ങിയത്. കൂടാതെ അടുത്തിടെ മാളവിക കൃഷ്‍ണദാസിന്റെ വിവാഹത്തിനും ശ്രദ്ധ എത്തിയിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിനിയാണ് ശ്രദ്ധ.

'ഹലോ കുട്ടിച്ചാത്തന്‍' കൂടാതെ, അമൃത ടെലിവിഷനിലെ 'സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍' പ്രോഗ്രാമില്‍ അടിപൊളി നൃത്തച്ചുവടുകളുമായി ശ്രദ്ധ എത്തിയിട്ടുണ്ട്. അതിലുമുപരിയായി കൈരളി പീപ്പിള്‍ ചാനലിലെ 'കൊച്ചുവര്‍ത്തമാനം' എന്ന കുട്ടികളുടെ പ്രോഗ്രാം ആങ്കറായതിന്, മികച്ച കുട്ടി ആങ്കറിനുള്ള പുരസ്‌ക്കാരവും നേടിയിരുന്നു. പതിനാല് വര്‍ഷം മുന്നേയായിരുന്നു 'ഹലോ കുട്ടിച്ചാത്തന്‍' സംപ്രേഷണം ചെയ്‍തിരുന്നത്. ഏതായാലും തങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിത്തീര്‍ത്ത സുന്ദരിക്കുട്ടിയോടുള്ള സ്‌നേഹം സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധയെ അറിയിക്കുകയാണ് ആരാധകര്‍.

Read More: 'അഭിമാനം', വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ

'ഉള്ളിൽ ദേഷ്യം വച്ച് ആരെയും കെട്ടിപ്പിടിക്കാൻ എനിക്ക് പറ്റില്ല', ശോഭ വിശ്വനാഥുമായുള്ള അഭിമുഖം

Latest Videos
Follow Us:
Download App:
  • android
  • ios