Yanai : വൻ തിരിച്ചുവരവിന് ഹരി, അരുണ്‍ വിജയ്‍യുടെ 'യാനൈ' റിലീസ് പ്രഖ്യാപിച്ചു
'സിങ്കം' സംവിധായകൻ ഹരിയുടെ ചിത്രം 'യാനൈ'യുടെ റിലീസ് പ്രഖ്യാപിച്ചു (Yanai).
അരുണ്‍ വിജയ് നായകനാകുന്ന ചിത്രമാണ് യാനൈ. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വൻ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് 'യാനൈ'യിലൂടെ ഹരി. ഇപോഴിതാ 'യാനൈ' എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് (Yanai).
തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം വലിയ ഹിറ്റായിരുന്നു.
വെദിക്കരൻപാട്ടി എസ് ശക്തിവേലാണ് ചിത്രം നിര്‍മിക്കുന്നത്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. എം എസ് മുരുഗരാജ്. ചിന്ന ആര്‍ രാജേന്ദ്രൻ എന്നിവരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. ഡ്രംസ്‍റ്റിക്ക്‍സ് പ്രൊഡക്ഷൻസിന് തന്നെയാണ് ചിത്രത്തിന്റെ സംഗീത അവകാശവും.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള 'സിങ്കം' ഫെയിം സംവിധായകനായ ഹരിയുടെ പുതിയ സിനിമ. എങ്കിലും മാസ് ചിത്രമായിരിക്കും ഇതെന്ന് തന്നെയാണ് അരുണ്‍ വിജയ് പറഞ്ഞിരുന്നത്. വൻ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാസഹോദരൻ കൂടിയായ അരുണ്‍ വിജയ്‍യനെ നായകനാക്കി ഹരി സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.
കമല്‍ഹാസന്റെ 'വിക്രം' കേരളത്തില്‍ എത്തിക്കാൻ ഷിബു തമീൻസ്
കമല്‍ഹാസൻ നായകനാകുന്ന പുതിയ ചിത്രം 'വിക്ര'ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 'വിക്രം' ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്യുക.ഇപ്പോഴിതാ കമല്‍ഹാസൻ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സംബന്ധിച്ചാണ് പുതിയ വാര്‍ത്ത.
ഷിബു തമീൻസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കായിരിക്കുന്നത്. വിക്രം എന്ന ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കാൻ സാധിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് ഷിബു തമീൻ പറയുന്നു. കമല്‍ഹാസനൊപ്പം വിക്രം എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ നിര്‍മ്മാണം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.
നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു.അനിരുദ്ധ് ആണ് കമല്‍ഹാസൻ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത്.
Read More : ഹരിയുടെ സംവിധാനം, 'യാനൈ' ചിത്രത്തിനായി ആര്യ ദയാലിന്റെ പാട്ട്- വീഡിയോ
കമല്‍ഹാസൻ നിര്‍മിക്കുന്ന പുതിയ ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് ആക്ഷന്‍ ക്രൈം ചിത്രം 'റംഗൂണി'ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാര്‍ പെരിയസാമിയാണ് സംവിധാനം. ശിവകാര്‍ത്തികേയനാണ് നായകന്‍. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം.