Asianet News MalayalamAsianet News Malayalam

'മാന്ത്രികൻ പണി തുടങ്ങി': വിജയ് ചിത്രം 'ഗോട്ട്' പുതിയ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകന്‍

വിജയ്‍യും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഇതിനകം നേടിയിട്ടുള്ള ചിത്രവുമാണ് ഗോട്ട്.

GOAT director Venkat Prabhu shares new update on Thalapathy Vijay's film
Author
First Published Jul 26, 2024, 4:51 PM IST | Last Updated Jul 26, 2024, 7:27 PM IST

ചെന്നൈ:'ഗോട്ട്' സംവിധായകൻ വെങ്കട്ട് പ്രഭു, ദളപതി വിജയ്‌ക്കൊപ്പമുള്ള തൻ്റെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിൻ്റെ ജോലികൾ പുരോഗമിക്കുകയാണെന്നും. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര രാജ ചിത്രത്തിന്‍റെ ബാക് ഗ്രൌണ്ട് സ്കോര്‍ ജോലികള്‍ ആരംഭിച്ചുവെന്നാണ് വിവരം. വിജയ് ഡബിള്‍ റോളില്‍ എത്തുന്ന'ഗോട്ട്' സെപ്തംബർ 5 ന് തിയറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി, പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

യുവന്‍ സ്റ്റുഡിയോയില്‍ ജോലിയില്‍ ഏര്‍പ്പെടുന്ന ചിത്രമാണ് വെങ്കിട്ട് പ്രഭു ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇട്ടത്. മാന്ത്രികന്‍ പണി തുടങ്ങിയെന്നാണ ്ഇതിന്‍റെ ക്യാപ്ഷന്‍. അതേ സമയം ദി ഗ്രേറ്റ്സ്റ്റ് ഓഫ് ഓള്‍ ടൈമിന്‍റെ (ഗോട്ട്) കേരളത്തിലെ വിതരണാവകാശത്തിന്‍റെ വില്‍പ്പന നടന്നിരിക്കുകയാണ്. പ്രമുഖ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് ആണ് ഗോട്ടിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.

നേരത്തെ വിജയ് ചിത്രം ലിയോ, രജനി ചിത്രം ജയിലര്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ കേരളത്തില്‍ വിതരണം ചെയ്തത് ഗോകുലം ആയിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നിലവില്‍ ലിയോയുടെ പേരിലാണ്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമാവാന്‍ സാധ്യതയുള്ള ഗോട്ട് പോസിറ്റീവ് അഭിപ്രായം നേടിയാല്‍ ലിയോയുടെ കളക്ഷനെ മറികടക്കാന്‍ സാധ്യതയുണ്ട്.

വിജയ്‍യും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഇതിനകം നേടിയിട്ടുള്ള ചിത്രവുമാണ് ഗോട്ട്. വിജയ്‍യുടെ കരിയറിലെ 68-ാമത്തെ ചിത്രമാണ് ഗോട്ട്. മീനാക്ഷി ചൗധരി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. 

ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്.  ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ വന്‍ തുകയാണ് നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകള്‍ ഒരു കരാര്‍ പ്രകാരവും ഹിന്ദി പതിപ്പ് മാത്രം മറ്റൊരു കരാര്‍ പ്രകാരവുമാണ് വില്‍പ്പന നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

'ഞാന്‍ പിന്നെ നിങ്ങളുടെ വീട്ടില്‍ വന്നിരിക്കാം': ട്രോളുന്നവരോട് പ്രതികരിച്ച് അക്ഷയ് കുമാര്‍

'ബാഡ് ന്യൂസ്' ആദ്യവാരത്തില്‍ ബോളിവുഡിന് ഗുഡ് ന്യൂസായി: അത്ഭുതപ്പെടുത്തുന്ന കളക്ഷന്‍

Latest Videos
Follow Us:
Download App:
  • android
  • ios