'ഇനി വീണ്ടും ബോറടിപ്പിക്കുന്ന ജീവിതത്തിലേക്ക്'; ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് ഫര്‍ഹാന്‍ ഫാസില്‍
ഫഹദിനും നസ്രിയയ്ക്കുമൊപ്പം ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ച് ഫര്‍ഹാന്‍ ഫാസില്‍
കൊച്ചി: ക്രിസ്മസും പുതുവത്സരവും ആഷോഘിച്ചതിന്‍റെ ചിത്രങ്ങള്‍ സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വൈറലായിരുന്നു. പുതുവത്സരാശംസകള്‍ നേര്‍ന്ന് നടി നസ്രിയ നസീം ഇന്‍സ്റ്റാഗ്രാമിലൂടെ ഫഹദുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
ആഘോഷങ്ങളുടെ ആരവങ്ങള്‍ ഒഴിയുമ്പോള്‍ ഫഹദിനും നസ്രിയയ്ക്കൊമൊപ്പം ഫര്‍ഹാന്‍ ഫാസില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്. ആഘോഷങ്ങള്‍ അവസാനിച്ചു, ഇനി ബോറടിപ്പിക്കുന്ന ജീവിതത്തിലേക്ക് എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഫര്‍ഹാന്‍ കുറിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ആണ് നസ്രിയയുടെയും ഫഹദിന്‍റെയും അടുത്ത ചിത്രം. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Read More: സ്റ്റണ്ടില്‍ ആവേശമായി രജനികാന്ത്, പുതിയ പോസ്റ്റര്‍ പുറത്ത്