Asianet News MalayalamAsianet News Malayalam

അഞ്‍ജലി മേനോൻ ഇനി തമിഴില്‍, ചിത്രം പ്രഖ്യാപിച്ചു

തമിഴിലായിരിക്കും അഞ്‍ജലി മേനോൻ ഇനി സംവിധാനം ചെയ്യുകയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

Director Anjali Menons Tamil film KRG07 announcement out hrk
Author
First Published Feb 20, 2024, 3:14 PM IST | Last Updated Feb 20, 2024, 3:14 PM IST

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു സംവിധായികയാണ് അഞ്‍ജലി മേനോൻ. കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേര്‍ണിയിലൂടെയാണ് അഞ്‍ജലി മേനോൻ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായികയാകുന്നത്. പിന്നീട് മഞ്ചാടിക്കുരു എന്ന ചിത്രവും സംവിധാനം ചെയ്‍ത് അഞ്‍ജലി മേനോൻ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ബാംഗ്ലൂര്‍ ഡേയ്‍സടക്കമുള്ള ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്‍ത അഞ്ജലി മേനോൻ ഇനി ഒരുക്കുക ഒരു തമിഴ് സിനിമയാണ് എന്നാണ് റിപ്പോര്‍ട്ട്.

ആദ്യമായിട്ടാണ് അഞ്‍ജലി മേനോൻ തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് സംവിധായിക അഞ്‍ജലി മേനോൻ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. നമുക്ക് ഒരുമിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്നും അഞ്‍ജലി മേനോൻ വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മാണം കെആര്‍ജി സ്റ്റുഡിയോയാണ്.

അഞ്‍ജലി മേനോൻ ചെയ്‍തവയില്‍ ഒടുവിലെത്തിയ ചിത്രം വണ്ടര്‍ വുമണാണ്. സോണി ലിവിലായിരുന്നു റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് മനേഷ് മാധവനായിരുന്നു. തിരക്കഥ എഴുതിയും അഞ്‍ജലി മേനോനായിരുന്നു.

ഇംഗ്ലീഷിലായിരുന്നു വണ്ടര്‍ വുമണ്‍ പ്രദര്‍ശനത്തിന് എത്തിയത്. നാദിയ മൊയ്‍തുവിനും നിത്യാ മേനനുമൊപ്പം ചിത്രത്തില്‍ പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്‍മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ, ഡോ. ഹാനിസ് സലീം, ശ്രീകാന്ത് കെ വിജയൻ, പ്രവീണ്‍ പ്രേം‍നാഥ്, അജയൻ അടാട്ട്, സന്ദേശ് കുല്‍ക്കര്‍ണി, രമ്യ സര്‍വദാ ദാസ്, പി വി ആകാശ് മഹേഷ്, വൈശാഖ് നായര്‍ എന്നിവരാണ് പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണം നേടാൻ ചിത്രത്തിനായിരുന്നു. റോണി റോണി സ്ക്രൂവാലയ്‍ക്ക്  പുറമേ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ആശിയും പങ്കാളിയായി.

Read More: ബിജു മേനോന്റെ തുണ്ട് ക്ലിക്കായോ?, ആദ്യയാഴ്‍ച നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios