കൂടത്തായി കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാല്‍, ഇനിയിപ്പോ എന്തെന്ന് നടി ഡിനി ഡാനിയല്‍

കൂടത്തായ് എന്നൊരു സിനിമയുമായി എത്തുന്നുവെന്ന് നടി ഡിനി ഡാനിയല്‍ പറഞ്ഞിരുന്നു.

Dini Daniel speaks about her film

ഒരു കുറ്റാന്വേഷണ സിനിമയെ പോലെയുള്ള സംഭവങ്ങളായിരുന്നു കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ടത് എന്നായിരിക്കും വാര്‍ത്തകള്‍ കണ്ടവര്‍ പറഞ്ഞത്. സംഭവം സിനിമയാകുമ്പോള്‍ മോഹൻലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നുവെന്നും ഇന്ന് വാര്‍ത്ത വന്നു.  കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും പ്രമേയം. അതേസമയം കൂടത്തായ് എന്നൊരു സിനിമയുമായി എത്തുന്നുവെന്ന് നടി ഡിനി ഡാനിയലും പറഞ്ഞിരുന്നു. പോസ്റ്ററും പുറത്തുവിട്ടു. പക്ഷേ മോഹൻലാല്‍ സിനിമ കൂടി വരുമ്പോള്‍ എന്തു ചെയ്യും എന്നാണ് ഡിനി ഡാനിയല്‍ ചോദിക്കുന്നത്.

ഡിനി ഡാനയലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൂടത്തായ് സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ മലയാള മനോരമയിൽ വന്ന വാർത്ത കണ്ട് ഞെട്ടി .
ഇനിയിപ്പോ എന്ത് 😌

റോണെക്സ് ഫിലിപ്പ് ആണ് ഡിനി നായികയാകുന്ന സിനിമ സംവിധാനം ചെയ്യാനിരുന്നത് എന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. വിജീഷ് തുണ്ടത്തിലാണ് തിരക്കഥാകൃത്ത്.

Latest Videos
Follow Us:
Download App:
  • android
  • ios