ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്, പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി, മറ്റു പ്രതികൾക്കെതിരെ അന്വേഷണം

ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ആശ്വാസം. നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി, നിവിൻ പോളിക്കെതിരെ തെളിവില്ലെന്ന് പൊലീസ്

Clean chit for Nivin Pauly in rape case, removed from accused list, investigation against other accused will continue crucial police report

കൊച്ചി: ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി. കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്‍ട്ട് നൽകി. നിവിൻ പോളിയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. തെളിവില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കികൊണ്ട് പൊലീസ് റിപ്പോര്‍ട്ട് നൽകിയത്.

ദുബായിൽ വെച്ച് നിവിൻ പോളിയും സംഘവും കൂട്ടബലാത്സംഗം ചെയ്തെന്നായിരുന്നു കോതമംഗലം സ്വദേശിനിയുടെ പരാതി. എന്നാൽ. ബലാത്സംഗം നടന്നു എന്ന് പറഞ്ഞ തീയതികളിൽ നിവിൻ പോളി അവിടെയുണ്ടായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, മറ്റുപ്രതികൾകെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് കോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. തനിക്കെതിരായ ആരോപണ അടിസ്ഥാനമില്ലെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും കാണിച്ച് നിവിൻ പോളി പരാതി നൽകിയിരുന്നു. 

കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി വ്യാജമാണെന്നും ഗൂഢാ ലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നുമെന്നും ആവശ്യപ്പെട്ടാണ് നിവിൻ പോളി നേരത്തെ ഡിജിപിക്ക് പരാതി നൽകിയത്. കേസിൽ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറിൽ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയ നിവിൻ തെളിവായി പാസ്പോർട്ടും ഹാജരാക്കിയിരുന്നു.
 

ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു, നടൻ നൽകിയ ഗൂഢാലോചനാ പരാതിയിലും മൊഴിയെടുത്തു

പീഡനം നടന്ന തിയ്യതി താൻ പറഞ്ഞത് ഉറക്കപ്പിച്ചിൽ, നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ മൊഴി

'പരാതി വ്യാജം, കേസിലെ ​ഗൂഢാലോചന പുറത്തുകൊണ്ടുവരണം'; ‍ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി

 

Latest Videos
Follow Us:
Download App:
  • android
  • ios