Jhund : 'ചെറുപ്പത്തില്‍ ഞാൻ ബച്ചനെ അനുകരിക്കുമായിരുന്നു', 'ജുണ്ഡ്' സംവിധായകൻ നാഗ്‍രാജ് മഞ്‍ജുളെ പറയുന്നു
അമിതാഭ് ബച്ചൻ നായകനാകുന്ന ചിത്രത്തിന്റെ സംവിധായകനാണ് നാഗ്‍രാജ് മഞ്‍ജുളെ.
അമിതാഭ് ബച്ചൻ നായകനാകുന്ന ചിത്രം 'ജുണ്ഡ്' (Jhund) പ്രദര്‍ശനത്തിന് എത്തുകയാണ്. നാഗരാജ് മഞ്‍ജുളെയാണ് (Nagraj Manjule) ചിത്രം സംവിധാനം ചെയ്യുന്നത്. നാഗ്‍രാജ് മഞ്‍ജുളെയുടേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയതാണ് അമിതാഭ് ബച്ചൻ സിനിമകളെന്ന് നാഗ്‍രാജ് മഞ്‍ജുളെ പറയുന്നു.
അമിതാഭ് ബച്ചൻ നായകനാകുന്ന ചിത്രം 'ജുണ്ഡ്' മാര്‍ച്ച് നാലിന് പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് നാഗ്‍രാജ് മഞ്‍ജുളെ മനസ് തുറന്നത്. അദ്ദേഹത്തിന്റെ സിനിമകൾ എന്നിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, സിനിമയോടുള്ള എന്റെ ഇഷ്‍ടത്തിന്റെ തുടക്കം അമിതാഭ് ബച്ചന്റെ കഥാപാത്രങ്ങളാണ്. ഞാൻ അത്രയും വലിയ ബച്ചൻ ആരാധകനായിരുന്നു, അദ്ദേഹത്തിന്റെ ഒരു സിനിമയും ഞാൻ കാണാതിരിക്കില്ലായിരുന്നു. 'സത്തേ പേ സട്ട' എന്ന സിനിമ ഞാൻ 50 പ്രാവശ്യമൊക്കെ കണ്ടിട്ടുണ്ട്. അമിതാഭ് ബച്ചൻ സിനിമകളെ താൻ അനുകരിച്ചിരുന്നുവെന്നും നാഗ്‍രാജ് മഞ്‍ജുളെ പറയുന്നു.
Read More : ഫുട്‍ബോള്‍ പരിശീലകനായി അമിതാഭ് ബച്ചൻ, 'ജുണ്ഡ്' ട്രെയിലര്‍
കൃഷൻ കുമാര്‍, ഭൂഷണ്‍ കുമാര്‍, രാജ് ഹിരേമാത്, സവതി രാജ്, നാഗ്‍രാജ് മഞ്‍ജുളെ, ഗാര്‍ഗീ കുല്‍ക്കര്‍ണി, സന്ദീപ് സിംഗ്, മീനു അറോറ എന്നിവരാണ് ജുണ്ഡിന്റെ നിര്‍മാണം. താണ്ഡവ് സീരീസും ടി സീരിസുമാണ് ബാനര്‍. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം കുതുബ് ഇനമ്‍ദര്‍, വൈഭവ് ദഭാദെ എന്നിവരാണ്.
ഫുട്‍ബോള്‍ പരിശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. വിജയ് ബര്‍സെ എന്ന ഫുട്‍ബോള്‍ പരശീലകന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ. തെരുവ് കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുന്ന സംഘടനയുടെ സ്ഥാപകനാണ് വിജയ് ബര്‍സെ.
ആകാശ് തൊസാര്‍, റിങ്കു, രാജ്‍ഗുരു, വിക്കി കദിയാൻ, ഗണേശ് ദേശ്‍മുഖ് എന്നിവരും ചിത്രത്തിലുണ്ട്. 'ജുണ്ഡ്' എന്ന ചിത്രത്തിന്റെ സംവിധായകൻ നാഗ്‍രാജ് മഞ്‍ജുള ദേശീയ അവാര്‍ഡ് ജേതാവാണ്. അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുധാകര്‍ റെഡ്ഡി യക്കന്തിയാണ്. തിയറ്ററുകളില്‍ തന്നെയാണ് ജുണ്ഡ് ചിത്രം പ്രദര്‍ശനത്തിന് എത്തുക
അമിതാഭ് ബച്ചന്റേതായി റിലീസ് ചെയ്യാനുള്ള മറ്റൊരു ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യാണ്. രണ്‍ബിര്‍ കപൂറാണ് ചിത്രത്തില്‍ നായകൻ. അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. അമിതാഭ് ബച്ചന് പ്രതീക്ഷയുള്ള കഥാപാത്രമാണ് ചിത്രത്തിലേത്. ആലിയ ഭട്ട് ചിത്രത്തില്‍ നായികയായി എത്തുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഡിംപിള്‍ കപാഡിയയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. സൂപ്പര്‍ ഹീറോ ചിത്രമായിട്ടാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ഏറെക്കാലമായിആരാധകര്‍ കാത്തിരിക്കുന്ന 'ബ്രഹ്‍മാസ്‍ത്ര' റിലീസ് ചെയ്യുക.