Asianet News MalayalamAsianet News Malayalam

'ജയരാജിന് എങ്കിലും വകതിരിവ് ഉണ്ടാവേണ്ടതായിരുന്നു, വെറുപ്പ്'; ആസിഫ് അലിക്ക് പിന്തുണയുമായി നടി

ആസിഫ് അലിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത്.

actress Sheelu Abraham react asif ali and ramesh narayan controversy
Author
First Published Jul 17, 2024, 7:59 AM IST | Last Updated Jul 17, 2024, 10:19 AM IST

മേഷ് നാരായൺ അപമാനിച്ച സംഭവത്തിൽ നടൻ ആസിഫ് അലിയ്ക്ക് പിന്തുണയുമായി സിനിമാ മേഖലയിലെ കൂടുതൽ പേർ രം​ഗത്ത്. രമേശ് നാരായൺ എന്ത് കാരണം കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയെന്ന് പറയുകയാണ് നിർമാതാവും നടിയുമായ ഷീലു എബ്രഹാം. ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ച് പോതുവേദിയിൽ വച്ചു വാങ്ങി, അദ്ദേഹത്തിന് നൽകിയ സംവിധായകന്‍ ജയരാജ് ചെയ്തതും മോശമാണെന്നും ഷീലു വിമർശിച്ചു. 

'അമ്മ മീറ്റിംഗിൽ പലപ്പോഴും കണ്ടു പുഞ്ചിരിച്ചിട്ടുണ്ടെങ്കിലും ഈയടുത്ത കാലത്താണ് ഞാൻ ആസിഫിനെ നേരിട്ട് പരിചയപ്പെടുന്നത്‌. മുംബൈ എയർപോർട്ടിൽ . അദ്ദേഹത്തിന്റെ ഫാമിലിയും ഒപ്പം ഉണ്ടായിരുന്നു . ഏറ്റവും കൂടുതൽ എളിമയും വിനയവും മര്യാദയും അറിയാവുന്ന  ഒരു വ്യക്തിയെ ആണ് അന്ന് ഞാൻ അവിടെ കണ്ടത് .    എന്നോട് മാത്രമല്ല, എയർപോർട്ടിൽ ആരാധകരോടും , ബാക്കി ഉള്ള ഏല്ലാ പാസ്സന്ജർസിനോടും അദ്ദേഹം പെരുമാറുന്നത് കണ്ടു ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു കൊച്ചിയിൽ എത്തുന്നത് വരെ. ഭാഗ്യം ചെയ്ത  അച്ഛനും അമ്മയ്ക്കും ജനിച്ച മകൻ എന്നാണ് എനിക്ക് തോന്നിയത് . ഫിലിം ഇൻഡസ്ട്രിയിൽ ഉള്ള എന്റെ അടുത്ത ഒരു സുഹൃത്തിനോട്‌ ഞാൻ വാതോരാതെ ഇദ്ദേഹത്തെപറ്റി പറയുകയും ചെയ്തു. ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടാനുള്ള കാരണം നിങ്ങൾക്ക് മനസ്സിലായി കാണും. രമേശ് നാരായൺ എന്ത് reason കൊണ്ട് ആണെങ്കിലും ചെയ്തത് വളരെ മോശം ആയിപ്പോയി .  ആസിഫ് അലി കൊടുത്ത അതെ മൊമെന്റോ രമേശ് നാരായൺ ആവശ്യപ്പെട്ടതനുസരിച്ചു ആ നിമിഷം തന്നെ ഇങ്ങനെ ഒരു പോതുവേദിയിൽ വച്ചു വാങ്ങി അദ്ദേഹത്തിന് present ചെയ്ത ജയരാജ് എന്ന വ്യക്തിയും ചെയ്തത് മോശം. രമേശ് നാരായണ് ഇല്ലാതെ പോയ വകതിരിവ്  ജയരാജിന് എങ്കിലും ഉണ്ടാവേണ്ടതായിരുന്നു. വെറുപ്പ് തോന്നുന്നു', എന്നാണ് ഷീലു പ്രതികരിച്ചത്.  

'ഇത് പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ല, ദൈവം തന്നു'; ചോദ്യങ്ങൾക്ക് മറുപടിയുമായി മാളവിക കൃഷ്ണദാസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios