Asianet News MalayalamAsianet News Malayalam

പുത്തൻ ലുക്കില്‍ സല്‍മാൻ ഖാൻ, വീഡിയോ ഹിറ്റാകുന്നു

സല്‍മാൻ ഖാന്റെ പുതിയ ഒരു വീഡിയോ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

Actor Salman Khan stylish video gets attention hrk
Author
First Published Jun 24, 2024, 3:11 PM IST

ബോളിവുഡ് നായകൻമാരില്‍ മുന്നിലുള്ള ഒരു താരമാണ് സല്‍മാൻ ഖാൻ. സല്‍മാൻ ഖാന്റേതായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഉള്ളത്. നടൻ സല്‍മാൻ ഖാന്റെ പുതിയ ഫോട്ടോകള്‍ പെട്ടെന്നാണ് ഹിറ്റാകാറുള്ളത്. സല്‍മാൻ ഖാന്റെ സ്റ്റൈലിഷ് ലുക്കിലുള്ള വീഡിയോയാണ് നിലവില്‍ ഹിറ്റായിരിക്കുന്നത്.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.

ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: ഞെട്ടിച്ച് പ്രഭാസ്, അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ കല്‍ക്കി 2898 എഡി കുതിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios