Asianet News MalayalamAsianet News Malayalam

എടാ മോനേ, ഫഹദ് കലക്കി, കളക്ഷനില്‍ കേരളത്തിലും ഓപ്പണിംഗില്‍ ഞെട്ടിച്ച് വേട്ടയ്യൻ, ചിത്രത്തിന് നേടാനായത്

കേരളത്തില്‍ നിന്ന് വേട്ടയ്യൻ നേടിയ കളക്ഷൻ കണക്കുകള്‍ പുറത്ത്.

Actor Rajinikanth Vettaiyan Kerala collection report out hrk
Author
First Published Oct 11, 2024, 3:57 PM IST | Last Updated Oct 11, 2024, 3:57 PM IST

തമിഴകത്തിന്റെ രജനികാന്ത് നായകനായി വന്ന ചിത്രമാണ് വേട്ടയ്യൻ. സംവിധാനം ടി ജെ ജ്ഞാനവേലാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തില്‍ രജനികാന്തിന്റെ വേട്ടയ്യൻ 4.10 കോടി രൂപ റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍ രജനികാന്തിന്റെ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി എന്നാണ് വേട്ടയ്യന്റെ തിയറ്റര്‍ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചിരി നിറയ്‍ക്കുന്ന രംഗങ്ങളുമായി ഫഹദ് ചിത്രത്തില്‍ നിറഞ്ഞാടുകയാണ്. സ്‍ക്രീൻ സ്‍പേസ് വേട്ടയ്യനില്‍ കുറവാണെങ്കിലും ചിത്രത്തില്‍ മികച്ചുനില്‍ക്കാൻ മഞ്‍ജു വാര്യര്‍ക്കും സാധിച്ചിട്ടുണ്ട്. രജനികാന്തിന്റെ ഭാര്യ കഥാപാത്രമായിട്ടാണ് മലയാളി താരം മഞ്ജു വാര്യരുള്ളത് എന്നതും പ്രതേയകതയായി .

വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ് വേട്ടയ്യൻ. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ് ആർ കതിർ. രജനികാന്തിനൊപ്പം ഫഹദ് ഫാസിനു പുറമേ ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കൊപ്പം അമിതാബ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.

മാസായിട്ടാണ് രജനികാന്ത് വേട്ടയ്യൻ എന്ന സിനിമയില്‍ നിറഞ്ഞാടുന്നത്. സ്റ്റൈലിഷ് മാനറിസങ്ങള്‍ തന്റെ പുതിയ ചിത്രത്തിലും രജനികാന്ത് വിജയിപ്പിച്ചെടുക്കുന്നു. പ്രായമെത്രയായാലും രജനികാന്തെന്ന താരത്തിന്റെ കരിസ്‍മ സിനിമയില്‍ ഒട്ടും കുറയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് വേട്ടയ്യനും. പ്രകടനത്തികവാലും രജനികാന്ത് വേട്ടയ്യനില്‍ വിസ്‍മയിപ്പിക്കുന്നുവെന്നതും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറുന്നുവെന്നാണ് അഭിപ്രായങ്ങള്‍.

Read More: വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, ഓപ്പണിംഗ് കളക്ഷനില്‍ മുന്നിലുള്ളത് 2024ൽ ആ ഒരു ചിത്രം മാത്രം, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios