അമിതാഭ് ബച്ചനെ അനുകരിച്ച് പ്രശസ്തനായ നടൻ ഫിറോസ് ഖാൻ അന്തരിച്ചു
ഫിറോസ് കുറച്ചുകാലമായി ബദൗണിയിലായിരുന്നു താമസം. ഇവിടെ ചില പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നത്.
ലഖ്നൗ: അമിതാഭ് ബച്ചനെ അനുകരിച്ച് പ്രശസ്തനായ നടൻ ഫിറോസ് ഖാൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വ്യാഴാഴ്ച (മെയ് 23) ഉത്തർപ്രദേശിലെ ബദൗണിൽ വച്ചാണ് ഇദ്ദേഹം അന്തരിച്ചതെന്ന് ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്‍റെ സുഹൃത്തും ഇൻസ്റ്റഗ്രാമിൽ വാർത്ത സ്ഥിരീകരിച്ചു.
ഷാരൂഖ് ഖാനെ അനുകരിക്കുന്നതിന് പേരുകേട്ട ദുർഗ റാഹിക്വാർ ഫിറോസിന്‍റെ മരണവാർത്ത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ജൂനിയർ അമിതാഭ് ബച്ചൻ എന്നറിയപ്പെടുന്ന ഫിറോസ് ഖാൻ ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്നാണ് ഇവര്‍ പണ്ട് കപില്‍ ശര്‍മ്മ ഷോയില്‍ എത്തിയ ചിത്രം പങ്കുവച്ച് ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫിറോസ് കുറച്ചുകാലമായി ബദൗണിയിലായിരുന്നു താമസം. ഇവിടെ ചില പരിപാടികളിൽ പങ്കെടുത്തിരുന്നുവെന്നും ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ വരെ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ റീലുകള്‍ പോസ്റ്റ് ചെയ്തിരുന്നു. മെയ് 4 ന് ബദൗൺ ക്ലബ്ബിൽ നടന്ന വോട്ടർ മഹോത്സവത്തിൽ അമിതാഭിന്‍റെ വേഷം ധരിച്ച് ഇദ്ദേഹം എത്തിയിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ അവസാന പ്രകടനം. ഫിറോസിന്‍റെ സംസ്‌കാരം ബദൗണിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
അമിതാഭിനെ അനുകരിക്കുന്നതിനാണ് ഫിറോസ് പ്രധാനമായും അറിയപ്പെടുന്നത്. ഭാബി ജി ഘർ പേ ഹേ എന്ന ടിവി ഷോയിലൂടെ അദ്ദേഹം പ്രശസ്തനായി. ജിജാ ജി ഛത് പർ ഹേ, സാഹേബ് ബീബി ഔർ ബോസ്, ഹപ്പു കി ഉൽത്താൻ പൾട്ടൻ, ശക്തിമാൻ തുടങ്ങിയ ഷോകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്‌നാൻ സാമിയുടെ തോഡി സി തു ലിഫ്റ്റ് കര ദേ എന്ന സൂപ്പർഹിറ്റ് ഗാനത്തിൽ ഫിറോസ് അഭിനയിച്ചിട്ടുണ്ട്.
2013 ൽ ദി ബിഗ് ഇന്ത്യൻ പിക്ചറിന് നൽകിയ അഭിമുഖത്തിൽ അമിതാഭിനെ താന്‍ 15 വയസിലെ അവതരിപ്പിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീവാർ എന്ന സിനിമയാണ് അദ്ദേഹത്തെ അമിതാഭിനെ അനുകരിക്കാന്‍ പ്രേരിപ്പിച്ചത്.
നിഗൂഢതയുടെയും ഭീതിയുടെയും അര്‍ത്ഥങ്ങള്‍ തേടിയുള്ള സിനിമ സഞ്ചാരം; മനം കീഴടക്കുന്ന 'ഗു' - റിവ്യൂ
നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ മൂത്ത സഹോദരന്‍ അറസ്റ്റില്‍