കലിപ്പ് രായനോട് കൊമ്പുകോര്‍ക്കാൻ അവൻ വരുന്നൂ, മാര്‍ക്ക് ആന്റണി കണക്ക് നിറഞ്ഞാടുമോ എസ് ജെ സൂര്യ
ധനുഷ് നായകനാകുന്നതാണ് രായൻ.
ധനുഷിന്റെ ആരാധകര്‍ രായൻ സിനിമയുടെ ഫസ്റ്റ് ലുക്ക് കണ്ട് ഞെട്ടിയിരുന്നു. അത്രയ്‍ക്കും കൊലകൊല്ലി ലുക്കിലായിരുന്നു ധനുഷ്. രായന്റെ പുതിയൊരു അപ്‍ഡേറ്റും പുറത്തുവിട്ടിരിക്കുകയാണ്. വിശാലിന്റെ മാര്‍ക്ക് ആന്റണിയില്‍ വില്ലൻ കഥാപാത്രമായി എത്തി പ്രേക്ഷകരെ ആവേശത്തിലാക്കിയ എസ് ജെ സൂര്യ രായനില്‍ ധനുഷിന്റെയും എതിര്‍പക്ഷത്തുണ്ടാകുമെന്നാണ് റി്പപോര്‍ട്ട്.
സംവിധാനം നിര്‍വഹിക്കുന്നതും ധനുഷ് തന്നെയാണ്. നിത്യ മേനൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‍റ വിജയൻ. അനിഖ സുരേന്ദ്രൻ, വരലക്ഷ്‍മി ശരത്‍കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ധനുഷ് സംവിധാനം ചെയ്യുന്ന രായനില്‍ വേഷമിടുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.
ധനുഷ് നായകനായി വേഷമിട്ട് എത്തിയ ചിത്രം ക്യാപ്റ്റൻ മില്ലര്‍ വിജയമായിരുന്നു. സംവിധാനം അരുണ്‍ മതേശ്വരാണ്. പ്രിയങ്ക മോഹനാണ് നായികയായത്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരക്കഥയെഴുതിയതും അരുണ്‍ മതേശ്വരനാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സിദ്ധാര്‍ഥാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകര്‍ന്നത്.
ധനുഷ് നായകനായി വേഷമിട്ട് മുമ്പെത്തിയ ചിത്രം വാത്തി ഹിറ്റായിരുന്നു. വെങ്കി അറ്റ്‍ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
Read More: 'സൂര്യ ഉഗ്രൻ, ഞെട്ടിക്കുന്ന മാറ്റം', ആദ്യ റിവ്യു പുറത്ത്, കങ്കുവ ഇന്ത്യ കൊണ്ടാടും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക