Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ എക്കാലത്തെയും സൂപ്പര്‍താരം ആരാണ്?, ബോളിവുഡിന്റെ ആമിറിന്റെ വാക്കുകള്‍

ബോളിവുഡിന്റെ ആ താരത്തോട് ഒരു ഷോയില്‍ സംസാരിക്കുകയായിരുന്നു ആമിര്‍.

 

Actor Aaamir Khan says about Amitabh Bachchan hrk
Author
First Published Oct 10, 2024, 12:34 PM IST | Last Updated Oct 10, 2024, 12:34 PM IST

പല കാലഘട്ടങ്ങളിലായി ബോളിവുഡില്‍ നിന്നുള്ള താരങ്ങള്‍ ഇന്ത്യയൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. പ്രായമെത്രയായാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരം അമിതാഭ് ബച്ചനാണ്. ഇന്ത്യയിലെ എക്കാലത്തെയും സൂപ്പര്‍താരം ശരിക്കും എന്തായാലും അമിതാഭ് ബച്ചനാണ് എന്ന് ആമിറും പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്. അമിതാഭ് ബച്ചന്റെ കോൻ ബനേഗ കോര്‍പതിയില്‍ പങ്കെടുക്കവേയാണ് ആമിര്‍ അഭിപ്രായം വ്യക്തമാക്കിയത്.

ഇനി ആമിര്‍ നായകനാകുക ചാര്‍ ദിൻ കി സിന്ദഗിയില്‍ ആണെന്നാണ് റിപ്പോര്‍ട്ട്. തീര്‍ത്തും പുതുമായര്‍ന്ന ഒരു പ്രമേയമാണ് സംവിധായകൻ രാജ്‍കുമാര്‍ സന്തോഷി ആമിറിനായി കണ്ടെത്തിയിരിക്കുന്നത്.  ആമിര്‍ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നു.

ടോം ഹാങ്ക്‍സിന്റെ 'ഫോറസ്റ്റ് ഗംപ്' സിനിമയുടെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ് ഛദ്ധ'. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. പല പ്രായങ്ങളിലുള്ള കഥാപാത്രമായി ചിത്രത്തില്‍ ആമിറെത്തിയിരുന്നു.

ആമിര്‍ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പര്‍ ആണെന്നത് താരത്തിന്റെ ആരാധകര്‍ക്ക് പ്രതീക്ഷയാണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ട്. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Read More: വിജയ്‍യെ മറികടന്നോ?, വേട്ടയ്യന്റെ അഡ്വാൻസ് കളക്ഷൻ ഞെട്ടിക്കുന്നത്, മുന്നിലുള്ളത് ആ ഒരു താരം മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios