'ആദ്യം സിനിമയില്‍ കണ്ടപ്പോഴേ ഇഷ്‍ടമായിരുന്നു'; മണിക്കുട്ടനോടുള്ള പ്രണയം വെളിപ്പെടുത്തി സൂര്യ
"ഒരു സ്ട്രോംഗ് അഫക്ഷന്‍ തന്നെയാണോ ഇതെന്ന് എനിക്കും അറിയില്ല. ജസ്റ്റ് ഒരു ഇന്‍ഫാച്വേഷന്‍ ആണോ ഇതെന്നും അറിയില്ല. കാരണം സ്ട്രോംഗ് ഇഷ്‍ടമാണോന്ന് അറിയണേല്‍ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പ്രണയിക്കണം. ഇതിപ്പൊ ഞാന്‍ മാത്രം പ്രണയിച്ചുകൊണ്ടിരിക്കുകയാ.."
മണിക്കുട്ടനെ ആദ്യം സിനിമയില്‍ കാണുന്ന സമയത്തേ തനിക്ക് ഇഷ്‍ടമായിരുന്നുവെന്ന് ബിഗ് ബോസില്‍ സൂര്യ. എണ്‍പതുകളിലെ ഒരു ക്യാംപസിനെ പുന:സൃഷ്ടിക്കുന്ന 'സര്‍വ്വകലാശാല' എന്ന വീക്കിലി ടാസ്‍ക് ബിഗ് ബോസ് ഇന്ന് ആരംഭിച്ചിരുന്നു. വീക്കിലി ടാസ്‍കിന്‍റെ ഇന്നത്തെ സമയം അവസാനിച്ചപ്പോഴാണ് സൂര്യ ഇക്കാര്യം അഡോണിയോട് പറയുന്നത്. ടാസ്‍കില്‍ അഡോണി വിദ്യാര്‍ഥിയും സൂര്യ സൈക്കോളജി അധ്യാപികയുമായിരുന്നു. കവിത പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു എയ്ഞ്ചല്‍ തോമസ്. മത്സരസമയം കഴിഞ്ഞ് ടാസ്‍കിലെ 'സ്റ്റാഫ് റൂ'മില്‍ ഇരിക്കുകയായിരുന്ന എയ്ഞ്ചലിന്‍റെ പക്കല്‍ ഒരു കവിത കണ്ട അഡോണി അത് തനിക്കുതരാമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ കവിത താന്‍ എഴുതിയതല്ലെന്നും സൂര്യ എഴുതിത്തന്നതാണെന്നും എയ്ഞ്ചല്‍ പറഞ്ഞു. പ്രണയത്തെ സൂചിപ്പിക്കുന്ന വരികള്‍ അടങ്ങിയതായിരുന്നു കവിത. സൂര്യയെ വിളിച്ച് കവിതയെക്കുറിച്ചുള്ള നല്ല അഭിപ്രായം പറഞ്ഞ അഡോണിയോട് സൂര്യ തന്‍റെ മനസിലുള്ളത് വെളിപ്പെടുത്തുകയായിരുന്നു.
എനിക്ക് മണിക്കുട്ടനെ ആദ്യം സിനിമയില്‍ കണ്ടപ്പോഴേ ഇഷ്‍ടമായിരുന്നു. എന്നാല്‍ അത് സിനിമയിലെ കഥാപാത്രത്തോടുള്ള ഇഷ്‍ടമായിരുന്നെന്ന് പറഞ്ഞാണ് സൂര്യ തുടങ്ങുന്നത്. "എനിക്കും.. സ്റ്റില്‍ ഐ ആം കണ്‍ഫ്യൂസ്‍ഡ്. ഒരു സ്ട്രോംഗ് അഫക്ഷന്‍ തന്നെയാണോ ഇതെന്ന് എനിക്കും അറിയില്ല. ജസ്റ്റ് ഒരു ഇന്‍ഫാച്വേഷന്‍ ആണോ ഇതെന്നും അറിയില്ല. കാരണം സ്ട്രോംഗ് ഇഷ്‍ടമാണോന്ന് അറിയണേല്‍ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പ്രണയിക്കണം. ഇതിപ്പൊ ഞാന്‍ മാത്രം പ്രണയിച്ചുകൊണ്ടിരിക്കുകയാ. എന്‍റെ മനസ് മാത്രം തുറന്നുകൊണ്ടിരിക്കുകയാ. പുള്ളി കെയര്‍ ചെയ്യുന്നുണ്ട്. ഇല്ലെന്ന് പറയുന്നില്ല. മുഖം വാടിയിരുന്നാല്‍ ഓടിവരും. അതൊക്കെ ശരിയാണ്. പക്ഷേ പുള്ളി എന്തെങ്കിലും വൈബ് കാണിക്കുമ്പോള്‍ മാത്രമേ എന്‍റെ ഉള്ളിലുള്ളത് സ്ട്രോംഗ് അഫക്ഷന്‍ ആണോയെന്ന് പറയാന്‍ പറ്റൂ. അത് അറിയാന്‍ പറ്റുന്നില്ല. ഞാനും കണ്‍ഫ്യൂസ്‍ഡ് ആണ്", സൂര്യ പറയുന്നു.
"എന്തായാലും ഇവിടെ വന്നതിനുശേഷം തുടങ്ങിയതല്ല. ഒരു കാര്യമുണ്ട്. ഞാന്‍ ആദ്യ ആഴ്ചകളില്‍ ഏറ്റവും കുറവ് സംസാരിച്ചുകൊണ്ടിരുന്നത് അവന്‍റെ അടുത്താ. എന്തുകൊണ്ടാ? നമുക്ക് മനസില്‍ ഇഷ്ടമുണ്ടെങ്കില്‍ ഫേസ് ചെയ്യാനും അടുത്തുപോയി മിണ്ടാനും ഒരു ടെന്‍ഷന്‍ കാണും. ബാക്കിയുള്ള എല്ലാവരുടെയും അടുത്തുപോയി മിണ്ടിയിട്ടുണ്ട്, തോളില്‍ കൈയിട്ടിട്ടുണ്ട്. പക്ഷേ അവന്‍റെയടുത്ത് പറ്റിയിരുന്നില്ല. ക്യാപ്റ്റന്‍ ആയപ്പോഴാണ് ഒരു ചാന്‍സ് കിട്ടിയത്. ആ സമയത്ത് ഓരോ മത്സരാര്‍ഥിയുടെയും അടുത്തുപോയി സ്ട്രോംഗ് ആയി സംസാരിക്കാം. അല്ലെങ്കില്‍ ഞാന്‍ ഇപ്പോഴും മണിക്കുട്ടനുമായി ഇപ്പോഴുള്ള സൗഹൃദം പോലും ഉണ്ടാവില്ല. ഒറ്റ ക്യാപ്റ്റന്‍സിയിലാണ് ഞങ്ങള്‍ അടുത്തത്", സൂര്യ പറയുന്നു. "മനസിലുള്ളത് അതുപോലെ നില്‍ക്കട്ടെ. അതിന് വരുംദിവസങ്ങളില്‍ ഉത്തരം കിട്ടും", എന്നായിരുന്നു അഡോണിയുടെ മറുപടി. അഡോണിയുടെ നിര്‍ദ്ദേശപ്രകാരം താനെഴുതിയ കവിത സൂര്യ നേടിട്ടു കൊണ്ടുക്കൊടുക്കുന്നതിനും പുതിയ ബിഗ് ബോസ് എപ്പിസോഡ് സാക്ഷ്യം വഹിച്ചു.