നീ ആരാ ലേഡി ഗുണ്ടയോ ? അഖിലിനെ അടിച്ച റെനീഷയോട് ശ്രുതി, വൻ തർക്കം
സെറീന, സാഗർ എന്നിവരെ അഖിൽ പിടിച്ച് വച്ചതിനിടെ കയറി വന്ന റെനീഷയ്ക്ക് ചവിട്ട് കിട്ടി.
ബിഗ് ബോസ് സീസൺ അഞ്ചിൽ മിഷന്‍ എക്സ് എന്ന വീക്കിലി ടാസ്ക് ആണ് അരങ്ങേറുന്നത്. ഫിസിക്കൽ ടാസ്ക് ആയതുകൊണ്ട് തന്നെ പലർക്കും പരിക്ക് പറ്റുകയും വലിയ തർക്കങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. വീക്കിലി ടാസ്കിന്റെ രണ്ടാം ഘട്ടമാണ് ഇന്ന്. ശ്രുതിയും റെനീഷയും തമ്മിൽ വലിയ പ്രശ്നമാണ് ബിബി ഹൗസിൽ നടക്കുന്നത്.
സെറീന, സാഗർ എന്നിവരെ അഖിൽ പിടിച്ച് വച്ചതിനിടെ കയറി വന്ന റെനീഷയ്ക്ക് ചവിട്ട് കിട്ടി. ഇതിൽ പ്രകോപിതയായ റെനീഷ അഖിലിനെ അടിച്ചു. ഈ സമയം ശ്രുതിയും അടുത്തുണ്ടായിരുന്നു. റെനീഷയോട് അങ്ങനെ ചെയ്യാൻ പാടില്ലെന്ന് ശ്രുതി പറഞ്ഞുവെങ്കിലും റെനീഷ തർക്കം ഉണ്ടാക്കാനായി നിൽക്കുക ആയിരുന്നു. 'നീ ആരാന്നാ വിചാരം. ലേഡി ഗുണ്ടയോ. ബസർ അടിച്ചിട്ട് ഒരാളെ അടിക്കരുത്. നിനക്ക് നാണമുണ്ടോ', എന്നാണ് ശ്രുതി ചോദിക്കുന്നത്.
എന്നെ വലിച്ചിഴച്ചപ്പോൾ ഫ്രണ്ടിൽ നിന്ന ആളെ ഞാൻ ചവിട്ടി എന്നാണ് അഖിൽ പറഞ്ഞത്. റെനീഷ എന്നെ എത്ര തവണ ഇന്ന് ചവിട്ടി എന്ന് ശോഭയും പറയുന്നു. മനഃപൂർവ്വം ആണ് അഖിൽ ചവിട്ടിയതെന്ന് പറഞ്ഞ് ജുനൈസ് രംഗം വഷളാക്കുകയും ചെയ്തു. സെറീന, ജുനൈസ്, സാഗർ എന്നിവർ ശ്രുതിക്ക് നേരെ തിരിഞ്ഞതാണ് പിന്നീട് വീട്ടിൽ കണ്ടത്. ഇതിനിടെ ആണ് റെനീഷ വീണ്ടും വരുന്നത്. 'എനിക്ക് നാണമുണ്ടോ ഇല്ലയോ എന്ന് ചോദിക്കാൻ നിങ്ങളാരാ', എന്ന് ചോദിച്ച് വലിയ രീതിയിൽ ബഹളം ഉണ്ടാക്കി.
വീക്കിലി ടാസ്ക് രണ്ടാം ഘട്ടം
ആൽഫ ടീമിലെ ശാസ്ത്രജ്ഞർ അവർ നിർമ്മിച്ച റോക്കറ്റിൽ ഒരു കുരങ്ങനെ ബഹിരാകാശത്തേക്ക് അയക്കാൻ ശ്രമിക്കുന്നവരാണ്. എന്നാൽ ബീറ്റാ ടീമിലെ ശാസ്ത്രജ്ഞര്‍ മൃഗ സ്നേഹികൾ ആയതുകൊണ്ട് കുരങ്ങനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള തീരുമാനത്തെ എതിർത്ത് കുരങ്ങനെ അപഹരിച്ച് പ്രത്യേക കൂടിനുള്ളിൽ ആക്കി നാല് പൂട്ടുകൾ കൊണ്ട് ബന്ധിച്ചിരിക്കുകയാണ്. ടീം ആൽഫയ്ക്ക് കുരങ്ങനെ സൂക്ഷിച്ചിരിക്കുന്ന പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന കൂടിന്റെ നാല് താക്കോലുകൾ നൽകുന്നതായിരിക്കും. ടീം ആൽഫയ്ക്ക് ഉളള സൈറൽ കേൾക്കുന്ന സമയങ്ങളിൽ അവർക്ക് തന്ത്രപൂർവ്വം തങ്ങളുടെ പക്കലുള്ള താക്കോൽ ഉപയോഗിച്ച് കൂടിനുള്ളിൽ നിന്നും പുറത്തെടുക്കുവാൻ ഏത് വിധേനയും ശ്രമിക്കാവുന്നതാണ്. പക്ഷേ സൈറനും ബസറിനും ഇടയ്ക്കുള്ള ഒരു റൗണ്ടിൽ ഒരു പൂട്ട് മാത്രമെ തുറക്കാനാകൂ. വ്യത്യസ്ത റൗണ്ടുകളിലായി നാല് പൂട്ടുകളും തുറന്ന് കുരങ്ങനെ മോചിപ്പിച്ചെങ്കിൽ മാത്രമെ ഈ ദൗത്യത്തിൽ നിങ്ങൾ വിജയിക്കൂ. കുരങ്ങനെ കൊണ്ടു പോകാതെ ശ്രദ്ധിക്കേണ്ടത് ടീം ബീറ്റയുടെ ഉത്തരവാദിത്വമാണ്. ടാസ്ക് പൂർത്തിയാക്കി റോക്കറ്റ് വിക്ഷേപണത്തിന് തയ്യാറാകുന്ന ടീം ആയിരിക്കും ടാസ്കിലെ വിജയികൾ. പരാജയപ്പെടുന്നവർ നോമിനേഷനിലും വരും.
'പൊന്നിയിന്‍ സെല്‍വൻ 2'ലെ ഗാനം കോപ്പിയടി; ആരോപണവുമായി ഗായകൻ