Asianet News MalayalamAsianet News Malayalam
bigg boss is it big boss house or devils house Doubts of Rajith
Gallery Icon

ബിഗ് ബോസ്; ഇത് ബിഗ് ബോസ് ഹൗസോ ഡെവിള്‍സ് ഹൗസോ ? രജിത്തിന്‍റെ സംശയങ്ങള്‍

മത്സരാര്‍ത്ഥികളുടെ തണുപ്പന്‍ രീതികള്‍ക്ക് തീ കൊടുത്ത് വന്‍ കളികളിലേക്ക് ബിഗ് ബോസ് കടക്കുന്നു. അതിനായി ബിഗ് ബോസ് ഒരുക്കിയ കെണിയില്‍ മത്സരാര്‍ത്ഥികള്‍ തെന്നി വീണിരിക്കുന്നുവെന്നതിന്‍റെ പ്രത്യക്ഷ വെളിപ്പെടുത്തലായിരുന്നു ഒന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നവരില്‍ ഒരാളായ രജിത്ത് ഒരുവേള ഇത് ബിഗ് ബോസ് ഹൗസോ അതോ ഡവിള്‍സ് ഹൗസോ എന്ന സംശയം ഉന്നയിച്ചത്. ഉള്ളം കൈയില്‍ നിന്ന് കളി നഷ്ടമാകുന്നോയെന്ന് സംശയം രജിത്തിനുണ്ട്. അയാള്‍ അത് തിരിച്ച് പിടിക്കാനുള്ള ശ്രമവും നടത്തുന്നു. കാണാം...