പോയിന്‍റ് വേണമെങ്കില്‍ ചിരിക്കാതിരിക്കണം! പരമാവധി ശ്രമിച്ച് നോബി
ഏറ്റവും അവസാനമായിരുന്നു നോബിയുടെ ഊഴം. ഈ മത്സരത്തിന്‍റെ നിയമാവലി പറഞ്ഞപ്പോഴേ തനിക്കു പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് നോബി തമാശയും ചിരിയും ആരംഭിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ വീക്കെന്‍ഡ് ടാസ്‍ക് ഇന്നലെ ആരംഭിച്ചിരുന്നു. ടീമംഗങ്ങളെ ദേവന്മാരും അസുരന്മാരുമായി തിരിച്ച ബിഗ് ബോസ് അവര്‍ക്കു നല്‍കിയ മത്സരം ഇപ്രകാരമായിരുന്നു. ദേവന്മാരുടെ വാസസ്ഥലമായ കൊട്ടാരത്തിന് (ബിഗ് ബോസ് ഹൗസ്) പുറത്തേക്ക് ഓരോ അംഗങ്ങളായി എത്തണം. നിശ്ചിത ഡയസില്‍ കയറി നിശ്ചലരായി നില്‍ക്കുന്ന അംഗങ്ങളെ ചിരിപ്പിക്കുക എന്നതാണ് അസുരന്മാര്‍ക്കുള്ള ടാസ്‍ക്. ചിരിക്കുന്ന ഓരോരുത്തരും അസുരനായി മാറുന്നതിനൊപ്പം അസുരന്‍ ടീമിന് ഓരോ പോയിന്‍റും ലഭിക്കുമായിരുന്നു.
മത്സരത്തിനുള്ള ടീം ഇപ്രകാരമായിരുന്നു. അനൂപ് കൃഷ്ണന്‍, റിതു മന്ത്ര, ഡിംപല്‍ ഭാല്‍, മിഷേല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, അഡോണി ടി ജോണ്‍, ലക്ഷ്മി ജയന്‍ എന്നിവരാണ് അസുരന്‍ ടീമില്‍. കൊട്ടാരം അന്തേവാസികളായ ദേവന്മാരായി ഫിറോസ് ഖാന്‍, സജിന, മണിക്കുട്ടന്‍, ഭാഗ്യലക്ഷ്മി, സൂര്യ ജെ മേനോന്‍, നോബി മാര്‍ക്കോസ്, റംസാന്‍ മുഹമ്മദ്, മജിസിയ ഭാനു, സന്ധ്യ മനോജ് എന്നിവരും. മത്സരത്തിനായി കൊട്ടാരത്തിന് പുറത്തേക്കെത്തിയ ദേവന്മാര്‍ ഭാഗ്യലക്ഷ്മി, മണിക്കുട്ടന്‍, സൂര്യ ജെ മേനോന്‍, സന്ധ്യ മനോജ് റംസാന്‍ മുഹമ്മദ്, മജിസിയ ഭാനു, ഫിറോസ് ഖാന്‍-സജിന എന്നിങ്ങനെ എത്തി. നിശ്ചിത സമയത്തിനുള്ളില്‍ ചിരിക്കാതിരുന്ന് ഇവരൊക്കെ സ്വന്തം ടീമിന് പോയിന്‍റുകള്‍ നേടിക്കൊടുക്കുകയും ചെയ്തു.
ഏറ്റവും അവസാനമായിരുന്നു നോബിയുടെ ഊഴം. ഈ മത്സരത്തിന്‍റെ നിയമാവലി പറഞ്ഞപ്പോഴേ തനിക്കു പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നു പറഞ്ഞ് നോബി തമാശയും ചിരിയും ആരംഭിച്ചിരുന്നു. എന്നാല്‍ നോബിയെക്കൊണ്ട് സാധിക്കുമെന്ന് പറഞ്ഞ് ആവേശപ്പെടുത്തുകയായിരുന്നു ടീമംഗങ്ങള്‍. ഒടുക്കം നോബിയുടെ ഊഴമെത്തി. ബസറിനുമുന്‍പേ എത്തി ഡയസില്‍ നിന്ന നോബി എതിര്‍ മത്സരാര്‍ഥികള്‍ക്ക് മുഖം കൊടുത്തു. ചെറിയ ചിരി അപ്പോള്‍ത്തന്നെ നോബിയുടെ മുഖത്ത് ഉണ്ടായിരുന്നു. എന്നാല്‍ ബസര്‍ മുഴങ്ങിയതോടെ നോബി മുഖത്തെ ചിരി നൊടിയിട കൊണ്ട് മായ്ച്ചു. അറ്റന്‍ഷനായി നിന്ന നോബിയെ ചിരിപ്പിക്കാന്‍ അസുരന്മാരുടെ ടീമിലെ ലക്ഷ്മി ജയന് നിഷ്പ്രയാസം സാധിച്ചു. അതോടെ നോബി അസുരന്മാരുടെ ടീമിലേക്ക് എത്തുകയും ദേവന്മാര്‍ക്ക് ഒരു പോയിന്‍റ് നഷ്ടമാവുകയും ചെയ്തു. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച എപ്പിസോഡില്‍ ദേവന്മാര്‍ക്ക് നിലവില്‍ ഏഴ് പോയിന്‍റും അസുരന്മാര്‍ക്ക് ഒരു പോയിന്‍റുമാണ് ഉള്ളത്.