പരസ്പര വിലയിരുത്തലുമായി മത്സരാർത്ഥികൾ; വീക്കെൻഡ് എപ്പിസോഡിൽ ടാസ്‌കുമായി മോഹൻലാൽ

ഷോ 28മത്തെ ദിവസത്തിലേക്ക് എത്തുമ്പോൾ മത്സരാർത്ഥികൾ പരസ്പരം മനസിലാക്കിയത് എങ്ങനെ എന്നുള്ളതാണ് ടാസ്ക്കിൽ കാണാൻ സാധിച്ചത്. 

mohanlal give weekend task in bigg boss

ലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വിജയകരമായി സംപ്രേഷണം തുടരുകയാണ്. ഓരോ ദിവസത്തെയും ടാസ്‍കുകളും മത്സരാര്‍ഥികളുടെ പ്രകടനവുമെല്ലാം രസകരമായി പോകുന്നു. ഇടയ്‍ക്ക് വിവാദങ്ങളിലേക്ക് എത്തുന്ന തര്‍ക്കങ്ങളുമുണ്ടാകാറുണ്ട്. ഇന്ന് മോഹൻലാൽ എത്തുന്ന വീക്കൻഡ് എപ്പിസോഡാണ്. ആദ്യം തന്നെ ടാസ്കുമായാണ് താരം എത്തിയത്. 

മത്സരാർത്ഥികൾ പരസ്പരം വിലയിരുത്തലുകൾ നടത്തുന്നതിന് വേണ്ടിയായിരുന്നു ടാസ്ക് നടത്തിയത്. ചീട്ടുകളിൽ ഓരോരോ കാര്യങ്ങൾ എഴുതിയിരിക്കും. ഇതെടുക്കുന്ന ആൾ പേപ്പറിൽ എഴതിയിരിക്കുന്നത് എന്താണോ അത് ചേരുന്ന ആളും അല്ലാത്തതുമായവരെ കണ്ടെത്തുക എന്നതായിരുന്നു ടാസ്ക്. ഷോ 28മത്തെ ദിവസത്തിലേക്ക് എത്തുമ്പോൾ മത്സരാർത്ഥികൾ പരസ്പരം മനസിലാക്കിയത് എങ്ങനെ എന്നുള്ളതാണ് ടാസ്ക്കിൽ കാണാൻ സാധിച്ചത്. 

സായ്- നല്ലവണ്ണം വഴങ്ങുന്നയാൾ, അല്ലാത്തയാൾ

സായ് ആണ് ആദ്യം ടാസ്ക്കിൽ പങ്കെടുത്തത്. നല്ലവണ്ണം വഴങ്ങുന്നയാൾ, അല്ലാത്തയാൾ എന്നായിരുന്നു സായ്ക്ക് കിട്ടിയ ഓപ്ഷൻ. വഴങ്ങുന്നയാൾ ഭാ​ഗ്യലക്ഷ്മിയെന്നും അല്ലാത്തയാൾ റംസാനെയുമാണ് സായ് തെരഞ്ഞെടുത്തത്. 

നോബി-   ഉത്തരവാദിത്വമുള്ള ആൾ, ഇല്ലാത്തയാൾ

ഉത്തരവാദിത്വമുള്ള ആൾ, ഇല്ലാത്തയാൾ എന്ന ഓപ്ഷനായിരുന്നു നോബിക്ക് ലഭിച്ചത്. ഉത്തരവാദിത്വമുള്ള ആൾ അനൂപെന്നും ഇല്ലാത്തയാളായി ഏയ്ഞ്ചലിനെയുമാണ് നോബി തെരഞ്ഞെടുത്തത്. 

ഋതു-​ഗെയിമിൽ ആവേശമുള്ളയാൾ, ഇല്ലാത്തയാൾ

മൂന്നാമതായി എത്തിയത് ഋതുവാണ്. ഗെയിമിൽ ആവേശമുള്ളയാൾ, ഇല്ലാത്തയാൾ എന്നതായിരുന്നു ഋതുവിന് കിട്ടിയ ഓപ്ഷൻ. ഗെയിമിൽ ആവേശമുള്ളയാളായി മണിക്കുട്ടനെയും ഇല്ലാത്തയാളായി മജ്സിയയെയും തെരഞ്ഞെടുത്തു. 

സൂര്യ- നേതാവ്, അല്ലാത്തയാൾ

നേതാവായി മണിക്കുട്ടനെ തെരഞ്ഞെടുത്തപ്പോൾ അല്ലാത്തയാളായി ഏയ്ഞ്ചലിനാണ് സൂര്യ വോട്ട് ചെയ്തത്. 

കിടിലം ഫിറോസ്- എൻജി ഉള്ളയാൾ, ഇല്ലാത്തയാൾ

എൻജി ഉള്ളയാൾ റംസാനും ഇല്ലാത്തയാളായി ഏയ്ഞ്ചലിനെയും തെരഞ്ഞെടുത്തു

ഏയ്ഞ്ചൽ- ആളുകളെ രസിപ്പിക്കുന്നയാൾ, അല്ലാത്തയാൾ

രസിപ്പിക്കുന്നയാൾ നോബിയും അല്ലാത്തയാളായി സായിയെയും തെരഞ്ഞെടുത്തു. 

ഭാ​ഗ്യലക്ഷ്മി- സത്യസന്ധൻ, അല്ലാത്തയാൾ

സത്യസന്ധനായി നോബിയെയും അത് ഇല്ലാത്തയാളായി സജ്ന- ഫിറോസിനെയും തെരഞ്ഞെടുത്തു.

മജ്സിയ-  സ്നേഹിക്കുന്നയാൾ, അല്ലാത്തയാൾ

സ്നേഹിക്കുന്നയാളായി ഡിംപാലിനെയും അല്ലാത്തയാളായി ഋതുവിനെയും തെരഞ്ഞെടുത്തു. 

ഡിംപാൽ- നല്ല കേൾവിക്കാരൻ, അല്ലാത്തയാൾ

നല്ല കേൾവിക്കാരിയായി മജ്സിയയെയും അല്ലാത്തയാളായി സായിയേയും തെരഞ്ഞെടുത്തു

സജ്ന- ഫിറോസ്-- വീട്ടു ജോലികളിൽ മികച്ച പങ്കാളിത്തം

വീട്ടു ജോലികളിൽ മികച്ച പങ്കാളിത്തമുള്ളയാളായി മണിക്കുട്ടനെയും ഇല്ലാത്തയാളായി ഏയ്ഞ്ചലിനെയും തെരഞ്ഞെടുത്തു.

മണിക്കുട്ടൻ- സ്വന്തം കാഴ്ച്ചപ്പാടുള്ളയാൾ, ഇല്ലാത്തയാൾ

സ്വന്തം കാഴ്ച്ചപ്പാടുള്ളയാളായി ഡിംപാലിനെയും ഇല്ലാത്തയാളായി ഏയ്ഞ്ചലിനെയും തെരഞ്ഞെടുത്തു.

സന്ധ്യ- വേ​ഗത്തിൽ കാര്യങ്ങൾ പഠിക്കുന്നയാൾ, അല്ലാത്തയാൾ

വേ​ഗത്തിൽ കാര്യങ്ങൾ പഠിക്കുന്നയാളായി  റംസാനെയും അല്ലാത്തയാളായി സൂര്യയേയും തെരഞ്ഞെടുത്തു

റംസാൻ- എല്ലാ നിയമങ്ങളും പാലിക്കുന്നയാൾ

എല്ലാ നിയമങ്ങളും പാലിക്കാത്തവരായി സജ്ന- ഫിറോസിനെയും പാലിക്കുന്നയാളായി നോബിയെയും തെരഞ്ഞെടുത്തു. 

അനൂപ്- ക്ഷമയുള്ളയാൾ

ക്ഷമയുള്ളയാളായി സന്ധ്യയേയും ഇല്ലാത്തവരായി സജ്നയേയും ഫിറോസിനെയും തെരഞ്ഞെടുത്തു

ഒടുവിൽ ആറ് റെഡ് കാർഡോട് കൂടി ഏയ്ഞ്ചൽ ഒന്നാം സ്ഥാനത്തും തെട്ട് പിന്നാലെ സജ്ന- ഫിറോസും മൂന്ന് പച്ച കാർഡുകൾ വീതം മണിക്കുട്ടനും നോബിയും സ്വീകരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios