എന്താണ് ശിക്ഷ? ബിഗ് ബോസ് നിയമങ്ങള്‍ തെറ്റിച്ചവരോട് വ്യക്തമാക്കി മോഹന്‍ലാല്‍

മത്സരാര്‍ഥികളുമായുള്ള സംഭാഷണം ഔദ്യോഗികമായി ആരംഭിക്കുന്നതിനു മുന്‍പുതന്നെ മോഹന്‍ലാല്‍ ഇന്ന് അവരെ കാണാനെത്തി. പതിവിനു വിപരീതമായി ദേഷ്യത്തോടെയാണ് അദ്ദേഹം എത്തിയത്

mohanlal explains the punishment of those who are not obeying bigg boss rules

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ പ്രേക്ഷകര്‍ക്ക് ഉദ്വേഗം പകരുന്ന എപ്പിസോഡ് ആയിരുന്നു ഇന്നത്തേത്. അവതാരകനായ മോഹന്‍ലാലിന് ഒരു 'നിയമലംഘനം' പരിഹരിക്കാനുണ്ട് എന്നതായിരുന്നു ഇന്നത്തെ എപ്പിസോഡിന്‍റെ ഏറ്റവും വലിയ പ്രത്യേകത. പുറത്തെ കാര്യങ്ങള്‍ അകത്ത് പറയരുതെന്ന ബിഗ് ബോസ് നിയമം ലംഘിച്ചവര്‍ക്കുള്ള ശിക്ഷയെക്കുറിച്ചായിരുന്നു അത്. 

ഡിംപല്‍ ഭാല്‍ ഒരു ടാസ്‍കിനിടെ തന്‍റെ ആത്മസുഹൃത്ത് ജൂലൈറ്റിനെക്കുറിച്ച് ഷോയില്‍ പറഞ്ഞതിനെക്കുറിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയവര്‍ ഹൗസില്‍ ചര്‍ച്ചയുണ്ടാക്കിയിരുന്നു. ഡിംപലിനെ തനിക്ക് കുറേക്കാലമായി അറിയാമെന്നും സുഹൃത്തിനെക്കുറിച്ചുള്ള വൈകാരിക ഭാഷണം വോട്ട് നേടാനുള്ള അടവാണെന്നായിരുന്നു വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ മിഷേലിന്‍റെ അഭിപ്രായം. ഇക്കാര്യം മിഷേല്‍ തനിക്കൊപ്പം എത്തിയ ഫിറോസ്-സജിനയോട് പറയുകയും ഡിംപലിനെ മാറ്റിയിരുത്തി അവര്‍ ഇത് ചോദിക്കുകയും ചെയ്തിരുന്നു. വൈകാരികമായിട്ടായിരുന്നു ഡിംപലിന്‍റെ പ്രതികരണം. തുടര്‍ന്ന് മുഴുവന്‍ മത്സരാര്‍ഥികളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഒരാഴ്ചത്തെ ബിഗ് ബോസ് പുറത്തുനിന്ന് കണ്ടിട്ടാണ് മിഷേല്‍ അടക്കമുള്ള വൈല്‍ഡ് കാര്‍ഡുകാര്‍ ഹൗസിലേക്ക് എത്തിയത്. പുറത്തെ കാര്യങ്ങള്‍ അകത്ത് പറയരുതെന്ന ബിഗ് ബോസ് നിയമമാണ് ഇതിലൂടെ അവര്‍ ലംഘിച്ചത്.

mohanlal explains the punishment of those who are not obeying bigg boss rules

 

മത്സരാര്‍ഥികളുമായുള്ള സംഭാഷണം ഔദ്യോഗികമായി ആരംഭിക്കുന്നതിനു മുന്‍പുതന്നെ മോഹന്‍ലാല്‍ ഇന്ന് അവരെ കാണാനെത്തി. പതിവിനു വിപരീതമായി ദേഷ്യത്തോടെയാണ് ലാല്‍ എത്തിയത്. തന്നെ കണ്ടയുടന്‍ എണീറ്റുനിന്ന മത്സരാര്‍ഥികളില്‍ മിഷേല്‍, സജിന, ഫിറോസ് ഒഴികെയുള്ളവര്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടശേഷം മോഹന്‍ലാല്‍ അവരോട് സംസാരിക്കുകയായിരുന്നു. "ഞാന്‍ ഒരു കുരങ്ങനെപ്പോലെ ഇവിടെ നില്‍ക്കുമെന്നാണോ കരുതുന്നത്? നിങ്ങള്‍ ചെയ്തതിന് എനിക്ക് വിശദീകരണം കിട്ടിയേ തീരൂ", രോഷത്തോടെ മോഹന്‍ലാല്‍ പറഞ്ഞു. ശിക്ഷ ഉറപ്പായും അനുഭവിക്കേണ്ടിവരുമെന്നും.

mohanlal explains the punishment of those who are not obeying bigg boss rules

 

അല്‍പംകഴിഞ്ഞ് മൂവര്‍ക്കുമുള്ള ശിക്ഷ എന്തെന്നും മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. രണ്ടുപേരും (ദമ്പതികളായ ഫിറോസും സജിനയും ഒറ്റ മത്സരാര്‍ഥിയാണ്) ഈ വാരം ഡയറക്ട് നോമിനേഷനിലേക്ക് പോകും എന്നതാണ് ശിക്ഷ. കൂടാതെ ഈ വാരം അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. "നിങ്ങളുടെ കാര്യം ഇനി ജനങ്ങള്‍ തീരുമാനിക്കട്ടെ", മോഹന്‍ലാല്‍ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios