'എനിക്കിവിടെ വേറെ പണിയുണ്ട്'; ബിഗ് ബോസ് പറഞ്ഞത് കേട്ട് ചിരിയടക്കാനാവാതെ നിയമപാലകർ

സകല മേഖലയിലും ഒരു സമ്പൂർണ എന്റർടെയിൻമെന്റ് ഷോയാണ് ബിഗ് ബോസ്. മത്സരാർത്ഥികളുടെ ബുദ്ധിയും ശക്തിയും അടക്കം സകല കഴിവുകളും പരീക്ഷിക്കപ്പെടുന്ന ഇടം

Law enforcers could not stop laughing at what Bigg Boss said

സകല മേഖലയിലും ഒരു സമ്പൂർണ എന്റർടെയിൻമെന്റ് ഷോയാണ് ബിഗ് ബോസ്. മത്സരാർത്ഥികളുടെ ബുദ്ധിയും ശക്തിയും അടക്കം സകല കഴിവുകളും പരീക്ഷിക്കപ്പെടുന്ന ഇടം. അങ്ങനെയുള്ള  ഷോയിൽ കൂടുതൽ രസകരമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നത് വീക്കിലി ടാസ്കുകളാണ്. അത്തരത്തത്തിൽ ഒരു വീക്കിലി ടാസ്ക് ആണ് കഴിഞ്ഞ എപ്പിസോഡിൽ ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയിരിക്കുന്നത്. 

പൊന്ന് വിളയും മണ്ണ് എന്ന പേരിലുള്ള ടാസ്ക് ഏറെ രസകരമാണ്. ആക്ടിവിറ്റി ഏരിയയിൽ സെറ്റ് ചെയ്തിട്ടുള്ള കളിമൺ കൂനയിൽ നിന്ന് മണ്ണ് ശേഖരിച്ച് കരകൌശല ഉൽപ്പന്നങ്ങൾ നിർമിക്കുന്നതാണ് ടാസ്ക്. എന്നാൽ ഇതിനിടയിൽ അവിടെ നിന്ന് ലഭിക്കാനിടിയുള്ള രത്നങ്ങൾ തൊഴിലാളികൾക്ക് സ്വന്തമാക്കാൻ സാധിക്കും. എന്നാൽ ഈ മണ്ണ് ശേഖരിക്കുന്ന ഇടത്തേക്ക് പ്രവേശിക്കാൻ ക്യാപ്റ്റൻ പാസ് അനുവദിക്കണം. ഈ പാസ് നിയമപാലകരായി നിർത്തിയിരിക്കുന്ന മൂന്നുപേർ പരിശോധിച്ച ശേഷമായിരിക്കും അകത്തേക്ക് കടത്തി വിടുക.

തിരികെ വരുമ്പോൾ പരിശോധന നടത്തി കളവ് നടന്നുവെന്ന് തെളിഞ്ഞാൽ ശിക്ഷിക്കാമെന്നു ഗെയിം പ്ലാനിൽ പറയുന്നുണ്ട്. ഈ ഗെയിമിന്റെ ഭാഗമായി നിയമപാലകരായി ബിഗ് ബോസ് തെരഞ്ഞെടുത്തത് ഡിംപൽ, സജിന, റംസാൻ എന്നിവരെയാണ്. ഇവരെ കൺഫെഷൻ റൂമിലിരുത്തി കാര്യങ്ങൾ ധരിപ്പിച്ച ശേഷവും, മൂവരും അവിടെയിരുന്ന് പ്ലാനിങ് നടത്തുകയായിരുന്നു. 

Law enforcers could not stop laughing at what Bigg Boss said

തുടർന്ന് ഇത് കൺഫെഷൻ റൂം ആണെന്നും ഡിസ്കഷൻ റൂം അല്ലെന്നും ബിഗ് ബോസ് പറഞ്ഞു. തുടർന്ന ബിഗ് ബോസ് പറഞ്ഞ കാര്യവും അതിന്റെ രീതിയുമാണ് മൂവരെയും ചിരിപ്പിച്ത്. എനിക്കിവിടെ വേറെ പണിയുണ്ട് എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. കരകൌശല ഉൽപ്പന്നം നിർമിക്കേണ്ട മാതൃക നൽകി അത് എടുത്തുകൊണ്ട് പോകാനും ബിഗ് ബോസ് പറഞ്ഞു. അവിടെ നിന്ന് പുറത്തേക്കിറങ്ങുമ്പോഴും ബിഗ് ബോസ് പറഞ്ഞത് ഓർത്ത് ചിരിക്കുകയായിരുന്നു മൂവരും.

Latest Videos
Follow Us:
Download App:
  • android
  • ios