മാണിക്യക്കല്ല് അടിച്ചുമാറ്റി; പിന്നാലെ ബിഗ് ബോസിന്റെ അറിയിപ്പ്, അമളി പറ്റി ജുനൈസ്, കളിയാക്കി മറ്റുള്ളർ
അരയും തലയും മുറുക്കി മത്സരാർത്ഥികൾ കല്ലടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് ഇതുവരെയും സാധിച്ചിട്ടില്ല.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് രസകരമായ ഭാഗമാണ് വീക്കിലി ടാസ്കുകൾ. ഈ ടാസ്കുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അടുത്തവാരം ബിബി വീട്ടിലെ ഓരോ മത്സരാർത്ഥികളുടെയും ജീവിതം തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരം ആകും ഓരോ വീക്കിലി ടാസ്കിലും മത്സരാർത്ഥികൾ കാഴ്ചവയ്ക്കുക. മാണിക്യക്കല്ല് എന്നാണ് ഈ ആഴ്ചയിലെ വീക്കിലി ടാസ്കിന്റെ പേര്.
അരയും തലയും മുറുക്കി മത്സരാർത്ഥികൾ കല്ലടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് ഇതുവരെയും സാധിച്ചിട്ടില്ല. അതേസമയം, ഇന്ന് മാണിക്യക്കല്ല് ജുനൈസ് എടുത്തിരിക്കുകയാണ്. ആരും കാണാതെയാണ് ജുനൈസ് എടുത്തതെന്നാണ് അവകാശപ്പെട്ടത്. എന്നാൽ തങ്ങൾ കണ്ടുവെന്ന് ശോഭ അടക്കമുള്ളവർ പറഞ്ഞെങ്കിലും അത് കേൾക്കാൻ ജുനൈസ് തയ്യാറായില്ല. ചിലരൊഴികെ മറ്റെല്ലാവരും ജുനൈസിനെ അഭിനന്ദിക്കുകയും ചെയ്തു. ഇതിനിടയിൽ ആണ് ജുനൈസിനെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിക്കുന്നത്.
കല്ല് ആരും കണ്ടില്ലെന്ന് ജുനൈസ് ആവർത്തിക്കുന്നുണ്ടെങ്കിലും അസാധുവാണെന്ന് ബിഗ് ബോസ് അറിയിക്കുക ആയിരുന്നു. അമളി പറ്റിയ ജുനൈസിനോട് എല്ലാവരും കാൺങ്കെ ഇരുന്നിടത്ത് തന്നെ കല്ല് കൊണ്ട് വയ്ക്കാനും ആവശ്യപ്പെട്ടു. തിരിച്ചിറിങ്ങിയ ജുനൈസിനെ എല്ലാവരും കളിയാക്കിയ രംഗമാണ് പിന്നീട് കണ്ടത്. ശേഷം ഗെയിമിന്റെ രണ്ടാം ഘട്ടത്തെ പറ്റി ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.
"ഒരു രാത്രി കടന്ന് പോയിരിക്കുന്നു. സ്വർണക്കല്ല് യഥാസ്ഥാനത്ത് തന്നെ ഇരിക്കുന്നു. ഈ ടാസ്കിൽ ഇനി സംഘം ചേരലുകൾക്കാണോ പ്രസക്തി. അങ്ങനെയെങ്കിൽ കളം മാറ്റി ചവിട്ടാൻ സമയമായി. സ്വർണക്കല്ല് കൈക്കലാക്കുന്നതിനായി നിധി വേട്ടക്കാർക്കിനി സംഘങ്ങളായി മാറാവുന്നതാണ്. എന്നാൽ സംഘങ്ങളായി മാറുന്നത് അതീവ രഹസ്യമായിരിക്കണം. ഇതുകൂടാതെ മറ്റുള്ളവരെ കബളിപ്പിച്ച് കല്ല് കൈക്കലാക്കുന്നതിനായി കുറച്ച് ഡമ്മി കല്ലുകൾ ബിഗ് ബോസ് വീടിന്റെ വിവിധ സ്ഥലങ്ങളിൽ വച്ചിട്ടുണ്ടാകും. ഈ കല്ലിരിക്കുന്ന സ്ഥലത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു കല്ല് എടുത്ത് മാറ്റുമ്പോൾ പകരം മറ്റൊന്ന് വയ്ക്കേണ്ടതാണ്", എന്നാണ് പുതിയ ഘട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍.
എന്താണ് മാണിക്യക്കല്ല്
ഗാര്‍ഡന്‍ ഏരിയയില്‍ വച്ചിരിക്കുന്ന ഒരു കല്ല് മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് ഉപായത്തിലൂടെ സ്വന്തമാക്കേണ്ട വ്യക്തിഗത ഗെയിം ആണിത്. ബലപ്രയോഗത്തിലൂടെയല്ല കല്ല് സ്വന്തമാക്കേണ്ടതെന്ന് ബിഗ് ബോസ് എടുത്ത് പറഞ്ഞിരുന്നു. മൂന്ന് ദിവസത്തിനു ശേഷം ഫൈനല്‍ ബസര്‍ അടിക്കുമ്പോള്‍ ആരുടെ പക്കലാണോ കല്ല് അവരാവും ഗെയിമിലെ അന്തിമ വിജയി എന്നും. എന്നാല്‍ ഇതിനു ശേഷം മറ്റ് നിര്‍ദേശങ്ങള്‍ നല്‍കാമെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നുവെങ്കിലും അത് എന്താണെന്ന് പറഞ്ഞിരുന്നില്ല. അതാണ് മോഹന്‍ലാല്‍ സംസാരിക്കുന്ന പ്രൊമോയിലൂടെ ബിഗ് ബോസ് വെളിപ്പെടുത്തിയിരിക്കുന്നത്. മാണിക്യക്കല്ല് ടാസ്കിന്‍റെ തുടര്‍ച്ചയായി നിരവധി ടാസ്കുകളും ചേരുന്ന മാരത്തോണ്‍ ടാസ്കിനാണ് മത്സരാര്‍ഥികളും പ്രേക്ഷകരും സാക്ഷികളാവാന്‍ പോകുന്നത്.
'അന്ന് അവരെന്റെ വസ്ത്രങ്ങൾ വലിച്ചൂരി, സെക്ഷ്വൽ പാർട്ട് നോക്കാൻ ശ്രമിച്ചു', ജീവിത കഥ പറഞ്ഞ് നാദിറ