'ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ പോലും പലരുടെയും സഹായങ്ങളായിരുന്നു'; കണ്ണുനനയിച്ച് സൂര്യയുടെ അനുഭവങ്ങൾ


കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെകളില്‍ ഒരാളാണ് ബിഗ് ബോസ് സീസൺ-3 മത്സരാർത്ഥി സൂര്യ. ആര്‍ജെയായും പ്രവർത്തിച്ച സൂര്യ ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കാണ്ഡഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മോഹൻലാലിനെ കണ്ട് പരിചയപ്പെട്ട അനുഭവവും കഴിഞ്ഞ ദിവസം സൂര്യ പങ്കുവച്ചിരുന്നു.

Even the clothes I wore were helpful to many Experiences of surya in bigg boss house


കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെകളില്‍ ഒരാളാണ് ബിഗ് ബോസ് സീസൺ-3 മത്സരാർത്ഥി സൂര്യ. ആര്‍ജെയായും പ്രവർത്തിച്ച സൂര്യ ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കാണ്ഡഹാര്‍ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മോഹൻലാലിനെ കണ്ട് പരിചയപ്പെട്ട അനുഭവവും കഴിഞ്ഞ ദിവസം സൂര്യ പങ്കുവച്ചിരുന്നു.

ഇങ്ങനെ വ്യത്യസ്തരായ മത്സരാർത്ഥികളുമായി  ബിഗ് ബോസ് വീട് മത്സരങ്ങളിലേക്ക് കടക്കുകയാണ്. ടാസ്കിൽ വിജയിച്ച് ഭാഗ്യലക്ഷ്മി ക്യാപ്റ്റനായി എത്തിയതിന് പിന്നാലെയാണ് വീക്കിലി ടാസ്ക് എത്തിയിരിക്കുന്നത്. ബിഗ് ബോസ് നൽകുന്ന കാര്യങ്ങളിൽ ബസറടിച്ച് ലഭിക്കുന്ന വിഷയത്തിൽ സംസാരിക്കാനായിരുന്നു ഈ ആഴ്ചയിലെ ടാസ്ക്. ടാസ്കിൽ ആദ്യമായി നോബി സംസാരിച്ചപ്പോൾ രണ്ടാമത്തെ അവസരം സൂര്യയുടെതായിരുന്നു.

മാതാപിതാക്കളെ കുറിച്ച് പറഞ്ഞുതുടങ്ങിയ സൂര്യ താൻ താണ്ടിയ കയ്പേറിയ ജീവിത സാഹചര്യങ്ങളായിരുന്നു വിവരിച്ചത്. വലിയ കുടുംബത്തിൽ ജനിച്ച അച്ഛൻ ഒരു ഡ്രൈവറായിട്ടായിരുന്നു ജീവിതം തുടങ്ങിയത്. അതുകൊണ്ടുതന്നെ കുടുംബത്തിൽ അതിന്റേതായ പ്രശ്നങ്ങളുണ്ടായിരുന്നു. കേന്ദ്രസർക്കാർ ജീവനക്കാരനായ അച്ഛന് പെട്ടെന്ന് തന്നെ ജോലി നഷ്ടമായി. പിന്നീട് ചെറിയ വീട്ടിലേക്ക് മാറി.
ഈ സാഹചര്യങ്ങളിൽ നിന്ന് ചെറിയ വീട്ടിലേക്ക് മാറിയപ്പോൾ ഉള്ള പ്രശ്നങ്ങളുണ്ടായിരുന്നു.

കൂട്ടുകാർ കാണാതിരിക്കാൻ വീട്ടിൽ ഒളിച്ചിരിക്കാറുണ്ടാിയിരുന്നു. അന്ന് അത് വലിയ നാണക്കേടായി തോന്നിയിട്ടുണ്ട്. അപ്പോഴേക്കും അച്ഛൻ ഗൾഫിലേക്ക് പോയി. എന്നാൽ ഈ കാലയളവിൽ അച്ഛനും അമ്മയും രോഗബാധിതനായി. അച്ഛൻറെ പാൻക്രിയാസ് നീക്കം ചെയ്യേണ്ടി വന്നു. ചെറിയ കാഴ്ച മാത്രമേ ഉള്ളൂ. അതിനിടയിൽ അമ്മയ്ക്ക് അപകടമുണ്ടായി. അമ്മയ്ക്ക് തലയ്ക്ക് അടികിട്ടി. അമ്മയ്ക്കും കണ്ണിന് പ്രശ്നമായി.

സഹായത്തിന് ബന്ധുക്കളൊക്കെ ഉണ്ടായിരുന്നു. അതിനെല്ലാം പരിമിതിയുണ്ടല്ലോ. ഞാൻ ജനിക്കുന്നതുവരെ വലിയ കുഴപ്പമില്ലാത്ത കുടുംബമായിരുന്നു. ഒളിഞ്ഞും തെളിഞ്ഞും ഞാൻ കേട്ടിട്ടുണ്ട്, എന്റെ ജനനം കൊണ്ട് എന്റെ ജോലി വരെ തെറിച്ചുപോയി എന്ന്. ഞാൻ രക്ഷപ്പെടാൻ പല മേഖലയിലും ശ്രമിച്ചു, രക്ഷപ്പെട്ടില്ല. സിനിമയിൽ എത്തിയപ്പോൾ എന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമം നടന്നു. കുറ്റപ്പെടുത്തിയവരെല്ലാം ഒരു ദിവസം മകളെ പൊക്കിപ്പറയും എന്ന പ്രതീക്ഷയിൽ തന്നെയാണ് അച്ഛനും അമ്മയും  ഇപ്പോഴും.

കുറച്ചു പ്രായമൊക്കെയുണ്ട്, വിവാഹം കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കുമ്പോൾ ചില നാട്ടുകാരൊക്കെ ചോദിക്കും, മോളെയെന്താ കറവ പശുവായി നിർത്തിയേക്കുവാണോയെന്ന്, അത് കേൾക്കുമ്പോൾ അമ്മ മാറിയിരുന്ന് കരയും. അമ്മയ്ക്കും അച്ഛനും ഉണ്ടാകുന്ന വിഷമം എത്രത്തോളമാണെന്ന് അവർ ആലോചിക്കാറില്ല.

ചെറുപ്പത്തിലേ ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നു. വർഷങ്ങളോളം ഒരേ  യൂണിഫോം ഡ്രസായിരുന്നു ഇട്ടിരുന്നത്. വളരുന്നതനുസരിച്ച് ഇറക്കം കുറഞ്ഞുവരുന്നതുകൊണ്ട്, അത് ധരിച്ച് ചെല്ലുമ്പോൾ സ്കൂളിൽ ചോദിക്കാറുണ്ട് നീ ഫാഷൻ ഷോയ്ക്ക് പോവുകയാണോ എന്ന്. പക്ഷെ വേറെ വഴിയുണ്ടായിരുന്നില്ല. സ്കൂളിൽ മാല കാണാതെ പോയപ്പോൾ, ഞാൻ കള്ളിയായി. പൈസയില്ലാത്തതുകൊണ്ട് ഞാനായിരിക്കും ആ മാലയെടുത്തതെന്ന് അവർ സ്ഥാപിച്ചു. ഞാൻ കള്ളിയല്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും അവർ ആരും വിശ്വസിച്ചിരുന്നില്ല. 

പിന്നീട് ആ മാല കിട്ടിയിട്ടും ഒരു സോറി പോലും പറയാൻ ടീച്ചർ തയ്യാറായില്ല. കാരണം എനിക്ക് പണമില്ലായിരുന്നു. പണത്തിന്റെ വില ഞാൻ അന്നാണ് തിരിച്ചറിഞ്ഞത്. തലകറങ്ങി വീണ് ബോധം പോയി, ആ കാലത്തെ ഓർമ എനിക്ക് നഷ്ടമായി. അങ്ങനെ പരീക്ഷണങ്ങൾ ദൈവം എറിഞ്ഞുതന്നുകൊണ്ടേയിരുന്നു. എന്നിട്ടും ഞാൻ തോറ്റില്ല. എനിക്ക് തോൽക്കാൻ മനസില്ലായിരുന്നു.. സൂര്യ പറഞ്ഞുനിർത്തി... നിറകണ്ണുകളോടെയാണ് മറ്റ് മത്സരാർത്ഥികൾ സൂര്യയുടെ കഥ കേട്ടത്. നിറഞ്ഞ കയ്യടിയോടെ ഒടുവിൽ അവളെ അവർ ആശ്വസിപ്പിക്കകയും ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios