Asianet News MalayalamAsianet News Malayalam

'എലിമിനേഷന് ആരെ നോമിനേറ്റ് ചെയ്യും?', നോബിയുടെയും കിടിലൻ ഫിറോസിന്റെയും ചര്‍ച്ച ഇങ്ങനെ!

ആരൊക്കെ എലിമിനേഷന് നോമിനേറ്റ് ചെയ്യണമെന്ന് ചര്‍ച്ച ചെയ്‍ത് കിടിലൻ ഫിറോസും നോബിയും.

Elimination discussion in bigg boss
Author
Kochi, First Published Feb 18, 2021, 11:38 PM IST | Last Updated Feb 18, 2021, 11:38 PM IST

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് തുടങ്ങിയിട്ട് അധികം ദിവസമാകും മുന്നേ നാടകീയമായ രംഗങ്ങള്‍ക്ക് തുടക്കമായി. വിവിധ മേഖലകളില്‍ നിന്നുള്ള കരുത്തരായ മത്സരാര്‍ഥികളാണ് ഇപോഴുള്ളത്. നോബിയും മണിക്കുട്ടനുമൊക്കെയാണ് അറിയപ്പെടുന്ന മത്സരാര്‍ഥികള്‍. വര്‍ഷങ്ങളായി സിനിമാ രംഗത്തും സാമൂഹികരംഗത്തും തിളങ്ങിനില്‍ക്കുന്ന ഭാഗ്യലക്ഷ്‍മിയും കരുത്തയായ മത്സരാര്‍ഥിയാണ്. അങ്ങനങ്ങ് അറിയപ്പെടാത്ത മത്സരാര്‍ഥികളും സ്വന്തം അവസരം വിിനിയോഗിക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് ബിഗ് ബോസിന്റെ ആദ്യ രംഗങ്ങളില്‍ തന്നെയുള്ള ചര്‍ച്ച എലിമിനേഷനെ കുറിച്ചുള്ളതായിരുന്നു.

എലിമിനേഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കിടിലൻ ഫിറോസും നോബിയും തമ്മിലായിരുന്നു. രണ്ടുപേരും വെഞ്ഞാറമൂടുകാരാണ്. പരസ്‍പരം അറിയുന്നവരായിരുന്നു ഇരുവരും. അതുകൊണ്ടുതന്നെ ആരെ നോമിനേറ്റ് ചെയ്യുമെന്ന് ചര്‍ച്ച ചെയ്യുകയാണ് ഇരുവരും. നമ്മളെ പിച്ചിയെന്ന് പറയുന്നവരെയൊന്നുമല്ല നോമിനേറ്റ് ചെയ്യേണ്ടത് എന്ന് പറയുകയാണ് കിടിലൻ ഫിറോസ്. ഞാൻ മറ്റു ഭാഷകളിലൊക്കെയുള്ള ബിഗ് ബോസ് കണ്ടിട്ടുണ്ട്. അവിടെയൊക്കെ തനിക്ക് എതിരായി വരുന്ന ആരാണോ അയാളെയാണ് നോമിനേറ്റ് ചെയ്യുക. തന്റെ സുഹൃത്താണെങ്കില്‍ പോലും തനിക്ക് വെല്ലുവിളിയുയര്‍ത്തുന്ന ആളെയാകും നോമിനേറ്റ് ചെയ്യുകയെന്ന് കിടിലൻ ഫിറോസ് പറയുന്നു. ചെറിയ പിള്ളേരെ നോമിനേറ്റ് ചെയ്യരുത്. തുടക്കത്തില്‍ തന്നെ അവരെ നോമിനേറ്റ് ചെയ്‍താല്‍ അവര്‍ ജീവിതകാലം മുഴുവൻ മറക്കില്ല. അവരെ മുളയിലേ നുള്ളരുത്. കുറച്ച് കഴിഞ്ഞ് അവര്‍ അറിയപ്പെട്ടാല്‍ നോമിനേറ്റ് ചെയ്യാം എന്നും കിടിലൻ ഫിറോസ് പറയുന്നു. നോബി അതെല്ലാം തലകുലുക്കി സമ്മതിക്കുകയും ചെയ്യുന്നു.

മറുവശത്ത് മറ്റുള്ളവരും നോമിനേറ്റ് ചെയ്യേണ്ടവരെ  കുറിച്ച് ചര്‍ച്ച ചെയ്യാൻ തുടങ്ങി. അഡോണിയും  വിഷ്‍ണുവും  റംസാനും റിതുവുമായിരുന്നു ചര്‍ച്ച നടത്തിയത്.

മിംഗിള്‍ ചെയ്യാൻ ശ്രമിക്കാത്തവരെ ഒപ്പം ചേര്‍ക്കണമെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ എത്ര ചേര്‍ത്തുപിടിച്ചാലും നോമിനേറ്റ് ചെയ്യുമെന്നു റിതു പറഞ്ഞു. ഇതിനിടയില്‍ താൻ ഒരു കാര്യം പറയട്ടെയെന്ന് റംസാൻ ചോദിച്ചു. നോമിനേറ്റ് ചെയ്യുന്ന സമയത്ത് ഇതുപോലും വേണ്ട കാര്യം. കഴിഞ്ഞ തവണ നോമിനേറ്റ് ചെയ്‍തപ്പോള്‍ ചിലര്‍ പറഞ്ഞ കാര്യമാണ് റംസാൻ സൂചിപ്പിച്ചത്. അയാള്‍ മികച്ച പെര്‍ഫോര്‍റാണ് എന്നാണ് ചിലര്‍ നോമിനേറ്റ് ചെയ്‍തപ്പോള്‍ പറഞ്ഞത്. എനിക്ക് എതിരാളിയാണ്.  ഇത്രയും മതി നോമിനേറ്റ് ചെയ്യാൻ എന്നാണ് റംസാൻ പറഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios