Bigg Boss S 4 : 'ഞാനൊരു പഫ് പോലും എടുത്തിട്ടില്ല'; നിയമം ലംഘിച്ച് ഡെയ്സിയും ബ്ലെസ്ലിയും
ടാസ്ക് നടക്കുന്ന നാല് ദിവസവും പുകവലിക്കാൻ പാടുള്ളതല്ലെന്നായിരുന്നു ബിഗ് ബോസ് നൽകിയ നിർദ്ദേശം.
ബിഗ് ബോസ് സീസൺ നാല് രസകരവും സംഭവ ബഹുലമായ നിമിഷങ്ങളുമായി മുന്നേറുകയാണ്. ഓരോ ആഴ്ചയും ഷോയെ മുന്നോട്ട് കൊണ്ട് പോകുന്നത് വീക്കിലി ടാസ്ക്കുകളാണ്. വാശിയേറിയ മത്സരമാണ് ഓരോരുത്തരും ഇതിൽ കാഴ്ച വയ്ക്കാറുള്ളതും. ഈ ആഴ്ചയും രസകരമായൊരു ടാസ്ക്കാണ് ബിഗ് ബോസ് നൽകിയത്. ആരോഗ്യരംഗം എന്നാണ് ടാസ്ക്കിന്റെ പേര്. ആരോഗ്യവുമായി ബന്ധപ്പെട്ട ടാസ്ക് ആയതിനാൽ നാല് ദിവസവും പുകവലിക്കരുതെന്ന് ബിഗ് ബോസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് വൈലേറ്റ് ചെയ്തിരിക്കുകയാണ് ഡെയ്സിയും ബ്ലെസ്ലിയും.
ടാസ്ക് നടക്കുന്ന നാല് ദിവസവും പുകവലിക്കാൻ പാടുള്ളതല്ലെന്നായിരുന്നു ബിഗ് ബോസ് നൽകിയ നിർദ്ദേശം. എന്നാൽ ഇടയ്ക്ക് ബ്രേക്ക് ലഭിച്ചപ്പോൾ ഡെയ്സിയും ജാസ്മിനും പുകലവിക്കുകയും മറ്റുവർ ഇതിനെ എതിർക്കുകയും ചെയ്തു. പിന്നാലെ ബിഗ് ബോസ് പുകവലിക്കരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു. റൂൾസ് വൈലേഷൻ നടന്നതിനാൽ ശരീരഭാരം കൂട്ടേണ്ടവരുടെ ഭാരവർധന 7ൽ നിന്ന് ബിഗ് ബോസ് 8 ആക്കി മാറ്റി. ബിഗ് ബോസ് ഞാനൊരു പഫ് പോലും എടുത്തിട്ടില്ല, വേണമെങ്കിൽ ക്യാമറയിൽ നോക്കാമെന്നായിരുന്നു ജാസ്മിന്റെ മറുപടി. ഡെയ്സി മാത്രമാണ് പുകലവിച്ചിട്ടുള്ളതെന്ന് പിന്നീട് മറ്റുള്ളവർക്ക് മനസ്സിലായി.
ബിഗ് ബോസ് നൽകുന്ന ഭക്ഷണം മാത്രമെ കഴിക്കാവൂ എന്നതാണ് ബിഗ് ബോസ് നൽകിയ മറ്റൊരു റൂൾ. എന്നാല് ഇടവേളയിൽ ബ്ലെസ്ലി ആപ്പിൾ കഴിച്ചത് ഷോയിൽ ചെറിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ താൻ അറിയാതെയാണ് ഇക്കാര്യം ചെയ്തത് എന്നായിരുന്നു ബ്ലെസ്ലി നൽകിയ മറുപടി.
ആരോഗ്യരംഗവുമായി ബിഗ് ബോസ്
ബിഗ് ബോസിൽ ഒരോ ആഴ്ചയിലും പ്രേക്ഷകർ കാത്തിരിക്കുന്ന ടാസ്ക്കാണ് വീക്കിലി ടാസ്ക്. ഈ ഗെയിമിന്റെ അടിസ്ഥാനത്തിലായിരിക്കും ക്യാപ്റ്റനെയും ജയിലിൽ പോകേണ്ടവരെയും ലക്ഷ്വറി ബജറ്റും ബിഗ് ബോസ് തീരുമാനിക്കുക. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് വീക്കിലി ടാസ്ക്കിൽ മത്സരാർത്ഥികൾ കാഴ്ചവയ്ക്കാറ്. ആരോഗ്യ രംഗം എന്നാണ് ഇത്തവണത്തെ വീക്കിലി ടാസ്ക്.
ഭക്ഷണം , വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആരോഗ്യകരമായ കാര്യങ്ങളിൽ ബിഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബിഗ് ബോസ് നൽകിയ നിർദ്ദേശം. മത്സരാർത്ഥികളുടെ ശരീരഭാരം പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ഈ ടാസ്ക്കിന്റെ ലക്ഷം. ശരീരഭാരം വർധിപ്പിക്കേണ്ടവർ കുറക്കേണ്ടവർ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിയുക. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരഭാഗം കുറഞ്ഞവർ കുറഞ്ഞത് ഏഴ് കിലോഗ്രാം എങ്കിലും വർധിപ്പിക്കുകയും, ശരീര ഭാരം കൂടുതൽ ഉള്ളവർ 10 കിലോ വരെയെങ്കിലും കുറയ്ക്കുകയും ചെയ്യുക എന്നതാണ് ടാസ്ക്. ഇതിനായി ശരീരഭാരം ഉയർത്തേണ്ടവർ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസർ മുഴുങ്ങുന്ന നിശ്ചിത ഇടവേളയിൽ കഴിക്കുകയും കുറയ്ക്കേണ്ടവർ നിർദ്ദേശ പ്രകാരം ചില ഭക്ഷണങ്ങൾ ത്യജിക്കുകയും വേണം.
ശരീരഭാരം വർധിപ്പിക്കേണ്ടവർ ജോലികളൊന്നും ചെയ്യാൻ പാടില്ല. അവർ ഇരിക്കുന്നിടത്ത് നിന്ന് മാറാനും പാടുള്ളതല്ല. എന്തെങ്കിലും ആവശ്യത്തിനായി ഇവർക്ക് പോകണമെങ്കിൽ ശരീരഭാരം കുറയ്ക്കേണ്ടവർ എടുത്തോണ്ട് പോകേണ്ടതാണ് എന്നിങ്ങനെയാണ് ടാസ്ക്കിന്റെ നിർദ്ദേശം. ഈ ടാസ്ക്കിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആരും പുകവലിക്കുവാൻ പാടുള്ളതല്ലെന്നും ബിഗ് ബോസ് നിർദ്ദേശിച്ചു. ഷോയിലെ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ ആയിരിക്കും. ഭാരം കൂട്ടേണ്ട ടീമിന്റെ ക്യാപ്റ്റൻ ജാസ്മിനും കുറയ്ക്കേണ്ടവരുടെ ക്യാപ്റ്റൻ നവീനുമാണ്. നവീന്റെ ഗ്രൂപ്പ് നെയിം ഫയർ എന്നും ജാസ്മിന്റെ ഗ്രൂപ്പ് നെയിം ദ ഗെയ്നേഴ്സ് എന്നുമാണ്. നാല് ദിവസമാണ് ടാസ്ക്ക്. പിന്നാലെ വലിയ രസകരമായ രീതിയിലായിരുന്നു മത്സരാർത്ഥികൾ ടാസ്ക് ചെയ്തത്. ടാസ്ക് ചെയ്യുന്നതിനിടയിൽ പ്രത്യേകം മ്യൂസിക് ബിഗ് ബോസ് പ്ലേ ചെയ്യും അപ്പോഴാണ് ഭാരം കുറയ്ക്കേണ്ടവർ വ്യായാമം ചെയ്യേണ്ടത്. ഭാരം കൂട്ടേണ്ടവർക്ക് വൻ വിരുന്നായിരുന്നു ബിഗ് ബോസ് ഒരുക്കിയിരുന്നത്.