'കിടിലമെന്ന് പേരുമിട്ട് കൃത്രിമമായി പെരുമാറുന്നു'; ബിഗ് ബോസില്‍ ഫിറോസുമാര്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം
ഹൗസിനു പുറത്ത് ഇരുന്നു സംസാരിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയിലെ വാഗ്വാദം ആരംഭിക്കുന്നത്. കിടിലം ഫിറോസ് കൃത്രിമമായാണ് പെരുമാറുന്നതെന്നും അത് മാറ്റണമെന്നുമായിരുന്നു ഫിറോസ് ഖാന്‍റെ അഭിപ്രായപ്രകടനം
ബിഗ് ബോസ് മലയാളം സീസണ്‍ 3 മൂന്നാം വാരത്തിലേക്ക് എത്തിയപ്പോള്‍ സംഭവബഹുലമാണ് ഓരോ എപ്പിസോഡും. പല മത്സരാര്‍ഥികളുമായും തുടക്കം മുതലേ അഭിപ്രായവ്യത്യാസങ്ങളിലേക്കും തര്‍ക്കങ്ങളിലേക്കും പോല മത്സരാര്‍ഥിയായിരുന്നു ഫിറോസ് ഖാന്‍. ഇന്നും അത് തുടര്‍ന്നു. കിടിലം ഫിറോസുമായും രമ്യ പണിക്കരുമായും ഫിറോസ് ഖാന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഹൗസിനു പുറത്ത് ഇരുന്നു സംസാരിക്കുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയിലെ വാഗ്വാദം ആരംഭിക്കുന്നത്. കിടിലം ഫിറോസ് കൃത്രിമമായാണ് പെരുമാറുന്നതെന്നും അത് മാറ്റണമെന്നുമായിരുന്നു ഫിറോസ് ഖാന്‍റെ അഭിപ്രായപ്രകടനം. എന്നാല്‍ കിടിലം ഫിറോസ് ഇത് ചിരിച്ചു തള്ളുകയായിരുന്നു. ഇരുവര്‍ക്കുമിടയിലുണ്ടായ സംസാരം ഏകദേശം ഇതുപോലെ ആയിരുന്നു.
കിടിലം ഫിറോസ്: ഇവിടെയിപ്പൊ നിന്‍റെ പ്രശ്നം എന്‍റെ സംസാരമാണോ? അത് മാറില്ല
ഫിറോസ് ഖാന്‍: നീ ഒന്നും മാറ്റണ്ട, പക്ഷേ എനിക്കെന്‍റെ കാഴ്ചപ്പാട് പറയാമല്ലോ
കിടിലം ഫിറോസ്: ഞാന്‍ ഇവിടെ വന്നിട്ട് 19 ദിവസമായി.
ഫിറോസ് ഖാന്‍: 19 ദിവസമല്ല, നീ ഈ ലോകത്തേക്ക് വന്നിട്ട് 35-40 കൊല്ലം ആയിരിക്കും. അത് എന്‍റെ പ്രശ്നമല്ല. പലപ്പോഴും നീ പറഞ്ഞിട്ടുണ്ട് ഞാന്‍ നിനക്ക് ഒരു എതിരാളി അല്ലെന്ന്.
കിടിലം ഫിറോസ്: നീ എനിക്ക് എതിരല്ലെടാ. ഇപ്പോഴും പറയുന്നു നീ എനിക്ക് എതിരല്ല.
ഫിറോസ് ഖാന്‍: നിന്‍റെ മനസില്‍ നീ വലിയൊരു ആളാണ്. കിടിലമെന്നൊരു പേരുമിട്ട് നീ വലിയ കിടിലം ആയിരിക്കാം. അത് അടിച്ചേല്‍പ്പിക്കരുത്.
കിടിലം ഫിറോസ്: അടിച്ചേല്‍പ്പിച്ചില്ലല്ലോ.. നീ ഇവിടെവന്നിരുന്നു. ആദ്യം ഭാഗ്യേച്ചിയെ ചൊറിഞ്ഞുനോക്കി. ചേച്ചി എഴുന്നേറ്റു പോയി. അടുത്തത് എനിക്കിട്ട് ചൊറിയുന്നു.
ഫിറോസ് ഖാന്‍: അനിയാ നിന്‍റെ അഹന്ത മാത്രമാണ് അത്. ഒരു ദിവസമെങ്കിലും നീ നാച്വറല്‍ ആയിട്ട് ഒരു മിനിറ്റെങ്കിലും ഇരുന്നേ. നീ ആര്‍ട്ടിഫിഷ്യല്‍ ചിരിയും മാറ്റി ആര്‍ട്ടിഫിഷ്യല്‍ ക്വട്ടേഷന്‍ ഡയലോഗും മാറ്റിയിട്ട് ഒരു സെക്കന്‍ഡ് നീ നീയായിട്ട് ഒന്നിരുന്നേ. എല്ലാവരും നിന്നെ യഥാര്‍ഥമായിട്ട് ആരാധിക്കുകവരെ ചെയ്യും.
കിടിലം ഫിറോസ്: എന്നെ ആരെങ്കിലും ആരാധിക്കാന്‍ ഞാന്‍ ദൈവം അല്ലെടേ. ഞാന്‍ എങ്ങനെ ഇരിക്കണം, ഏതു തരത്തില്‍ പ്രതികരിക്കണം, എങ്ങനെ സംസാരിക്കണം എന്നൊക്കെ ഞാന്‍ തീരുമാനിക്കും. ഇന്ന് വൈകുന്നേരം വരെയിരുന്ന് സംസാരിച്ചാലും ഫിറോസേ എന്‍റെ രോമത്തില്‍ തൊടാന്‍ നിനക്ക് പറ്റൂല്ല.
ഫിറോസ് ഖാന്‍: ജനങ്ങള്‍ക്കു മുന്നില്‍ നീയാണ് കോമാളി ആയിക്കൊണ്ടിരിക്കുന്നത്.
കിടിലം ഫിറോസ്: അത് ജനങ്ങള് തീരുമാനിക്കട്ടെടാ. എനിക്കിവിടെ ശക്തരായ ആളുകള്‍ മത്സരിക്കാനുള്ളിടത്തോളം കാലം നീ എന്‍റെ മുന്‍പിലേ ഇല്ല.
ഫിറോസ് ഖാന്‍: നിന്‍റടുത്ത് ആര് മത്സരിക്കുന്നു.