ബിഗ് ബോസില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ ആരൊക്കെ?, നോമിനേഷൻ ഇങ്ങനെ
ബിഗ് ബോസില്‍ ഓരോരുത്തരും പുറത്തുപോകാൻ നോമിനേറ്റ് ചെയ്‍ത പേരുകള്‍.
ബിഗ് ബോസില്‍ ഒരോ ആഴ്‍ചയും ഏറെ സങ്കടപ്പെടുത്തുന്ന കാര്യമാണ് എലിമിനേഷൻ. തിങ്കളാഴ്‍ചയാണ് ഓരോ മത്സരാര്‍ഥികളും നോമിനേഷൻ ചെയ്യേണ്ട ദിവസം. എന്താണ് കാരണങ്ങളൊന്നും പറയണം. ഇന്നും എല്ലാവരും അവരവരുടെ മനസിലുള്ളവരുടെ പേര് പറഞ്ഞു. എന്തുകൊണ്ടാണ് കാരണങ്ങളെന്നും അവരവര്‍ പറഞ്ഞു. ആക്റ്റീവല്ലാത്തതും ബിഗ് ബോസില്‍ പൊരുത്തപ്പെടാത്തതുമായിരുന്നു ബിഗ് ബോസ് മാനദണ്ഡങ്ങള്‍ പറഞ്ഞത്.
ഫിറോസ് - സജ്‍ന
മത്സരബുദ്ധിയോടെയും കൗശലത്തോടെയുമല്ല പെരുമാറുന്നതെന്ന് വ്യക്തമാക്കി എയ്ഞ്ചലിനെയും സൂര്യയെയും നോമിനേറ്റ് ചെയ്‍തു.
മജ്‍സിയ
ബിഗ് ബോസുമായി പൊരുത്തപ്പെടാൻ റിതു മന്ത്രയ്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും എയ്‍ഞ്ചല്‍ ബിഗ് ബോസില്‍ വേറൊരു തലത്തിലേക്ക് പോകുന്നതായും മജ്‍സിയ പറഞ്ഞു.
ഭാഗ്യലക്ഷ്‍മി
എപ്പോഴും കലഹത്തിന് സാഹചര്യമുണ്ടാക്കുകയാണ് ഫിറോസ്- സജ്‍നയെന്നും സൂര്യ ഗെയ്‍മിലേക്ക് വന്നിട്ടില്ല എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.
ഡിംപല്‍
അഡോണി സെല്‍ഫ് പെര്‍ഫോം ചെയ്യുന്നില്ലെന്നും സൂര്യ ആക്റ്റീവ് ആകുന്നില്ലെന്നും ഡിംപല്‍ പറഞ്ഞു.
എയ്ഞ്ചല്‍
സജ്‍ന- ഫിറോസ് കാരണമില്ലാതെ ബഹളമുണ്ടാക്കുന്നുവെന്നും സൂര്യ ആക്റ്റീവല്ലെന്നും എയ്‍ഞ്ചല്‍ പറഞ്ഞു.
റംസാൻ
മറ്റുള്ളവര്‍ തമ്മില്‍ പ്രശ്‍നമുണ്ടാക്കുന്നതില്‍ കാരണക്കാരൻ മണിക്കുട്ടനാണെന്നും സജ്‍ന- ഫിറോസ് ഖാൻ വെറുതെ ചൂടാകുന്നു, മത്സരബുദ്ധിയോടെയല്ലെന്നും റംസാൻ പറഞ്ഞു.
കിടിലൻ ഫിറോസ്
മണിക്കുട്ടന് മത്സരബുദ്ധിയുണ്ടെങ്കിലും പൊരുത്തപ്പെടാനാകുന്നില്ലെന്നും ഫിറോസ്- സജ്‍ന ദമ്പതിമാര്‍ക്കും ബിഗ് ബോസില്‍ പൊരുത്തക്കേട് ഉണ്ടെന്നും കിടിലൻ ഫിറോസ് പറഞ്ഞു.
സൂര്യ
ഡിംപല്‍ ക്ലോസ് ഫ്രണ്ട് ആണെങ്കിലും ഗെയിമില്‍ വിട്ടുനിന്നത് ശരിയല്ലെന്നും സജ്‍ന- ഫിറോസ് ചെറിയ പ്രശ്‍നങ്ങള്‍ സോള്‍വ് ചെയ്യുന്നില്ലെന്നും സൂര്യ പറഞ്ഞു.
സായ് വിഷ്‍ണു
നിലപാട് ഇല്ലാത്ത ആളാണ് മണിക്കുട്ടൻ എന്നും സജ്‍ന- ഫിറോസ് എപ്പോഴും പ്രശ്‍നമുണ്ടാക്കുന്നുവെന്നും സായ് വിഷ്‍ണു പറഞ്ഞു.
സന്ധ്യാ മനോജ്
ഫിറോസ്- സജ്‍ന എല്ലാ പ്രശ്‍നങ്ങളിലും ഇടപെട്ട് വിഷയമാക്കുന്നുവെന്നും സൂര്യ വെല്ലുവിളികളെ കണ്ണീരു കൊണ്ട് മാറ്റുന്നുവെന്നും സന്ധ്യാ മനോജ് പറഞ്ഞു.
അനൂപ് കൃഷ്‍ണൻ
ഇപോള്‍ റിതു പെര്‍ഫോര്‍മൻസ് ചെയ്യുന്നില്ലെന്നും ഭാഗ്യലക്ഷ്‍മി വീട്ടില്‍ പോകണമെന്നുവെന്ന് പറയുന്നതായും അനൂപ് കൃഷ്‍ണൻ വ്യക്തമാക്കി..
രമ്യാ പണിക്കര്‍
എയ്‍ഞ്ചല്‍ ഗെയിമിനെ കുറ്റം പറയുന്നുവെന്നും റിതു മന്ത്ര ഒറ്റയ്‍ക്ക് റിയാക്റ്റ് ചെയ്യുന്നില്ലെന്നും രമ്യാ പണിക്കര്‍ പറഞ്ഞു.
റിതു മന്ത്ര
എയ്‍ഞ്ചല്‍ പാര്‍ടിസിപേറ്റ് ചെയ്യുന്നില്ലെന്നും രമ്യാ പണിക്കര്‍ പറയേണ്ട സമയത്ത് കാര്യങ്ങള്‍ പറയുന്നില്ലെന്നും റിതു മന്ത്ര പറഞ്ഞു.
അഡോണി
മണിക്കുട്ടന്റെ അഭിപ്രായങ്ങളില്‍ സ്ഥിരത ഇല്ലെന്നും തങ്ങള്‍ നിലനില്‍ക്കാൻ ഫിറോസ്- സജ്‍ന എപ്പോഴും ചെറിയ പ്രശ്‍നങ്ങള്‍ ബോധപൂര്‍വം വഴക്കാക്കുന്നുവെന്നും അഡോണി പറഞ്ഞു.
മണിക്കുട്ടൻ
കിടിലൻ ഫിറോസ് ഗെയിമില്‍ സ്വന്തം നിയമങ്ങള്‍ കൊണ്ടുവരുന്നുവെന്നും സായ് വിഷ്‍ണു ഗെയിമില്‍ പ്രശ്‍നമായി മാറിയെന്നും മണിക്കുട്ടൻ പറഞ്ഞു.
നോബി
സജ്‍ന- ഫിറോസ് വീടുമായി പൊരുത്തപ്പെടുന്നില്ലെന്നും സന്ധ്യാ മനോജ് അത്ര ആക്റ്റീവല്ലെന്നും നോബി പറഞ്ഞു.
എയ്‍ഞ്ചല്‍- മൂന്ന്, റിതു മന്ത്ര- മൂന്ന്, മണിക്കുട്ടൻ- നാല്, സൂര്യ- ആറ്, സജ്‍ന- ഫിറോസ്- ഒമ്പത് എന്നിങ്ങനെയാണ് ഇന്ന് നോമിനേഷൻ വന്നത്.