Asianet News MalayalamAsianet News Malayalam

Bigg Boss 4 : ബി​ഗ് ബോസില്‍ നിന്ന് ഒരാള്‍ കൂടി പുറത്തേക്ക്; അപ്രതീക്ഷിതം ഈ എലിമിനേഷന്‍

ഈ സീസണിലെ രണ്ടാമത്തെ എവിക്ഷന്‍

bigg boss malayalam season 4 second elimination shalini mohanlal eviction
Author
Thiruvananthapuram, First Published Apr 17, 2022, 11:43 PM IST | Last Updated Apr 17, 2022, 11:43 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ (Bigg Boss 4) പുതിയ എലിമിനേഷന്‍ പ്രഖ്യാപിച്ചു. ഈ സീസണിലെ രണ്ടാമത്തെ എലിമിനേഷന്‍ ആണിത്. അശ്വിന്‍, ലക്ഷ്മിപ്രിയ, ജാസ്മിന്‍, ശാലിനി, ഡെയ്സി, അഖില്‍, നവീന്‍ എന്നിവരാണ് മൂന്നാം വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇത്തവണത്തെ ആദ്യ എലിമിനേഷന്‍ പോലെ പുറത്താക്കപ്പെടുന്ന ആളെ മത്സരാര്‍ഥികള്‍ തന്നെ കണ്ടെത്തുന്ന രീതിയിലായിരുന്നു പ്രഖ്യാപനം. ഈസ്റ്റര്‍ ദിനമായ ഇന്ന് ചായം പൂശിയ മുട്ടകള്‍ ഉപയോഗിച്ചുള്ള ഒരു ആക്റ്റിവിറ്റി മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം മത്സരാര്‍ഥികള്‍ കളിച്ചിരുന്നു. എന്നാല്‍ നോമിനേഷന്‍ ലഭിച്ചിരുന്നവരെ ഈ ആക്റ്റിവിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നാലെ എലിമിനേഷന്‍ നടപടികളും മുട്ടകള്‍ ഉപയോഗിച്ചായിരുന്നു.

മുട്ടകള്‍ അടങ്ങിയ ഏഴ് ചെറിയ പെട്ടികളാണ് സ്റ്റോര്‍ റൂമില്‍ നിന്ന് ബിഗ് ബോസ് ലഭ്യമാക്കിയത്. നോമിനേഷന്‍ ലഭിച്ച ഓരോരുത്തരായി മോഹന്‍ലാല് പേര് വിളിക്കുന്നതനുസരിച്ച് വന്ന് ആ പെട്ടികളില്‍ ഒന്നെടുത്ത് തുറന്ന് നോക്കണമായിരുന്നു. അതില്‍ ഒരു മുട്ടയും ആ മുട്ടയില്‍ ഒരു അറിയിപ്പും ഉണ്ടാവും. പെട്ടി തുറന്നാല്‍ മാത്രമേ ഇത് കാണാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇതു പ്രകാരം ലക്ഷ്മിപ്രിയയെയാണ് മോഹന്‍ലാല്‍ പെട്ടി തുറക്കാന്‍ ആദ്യമായി വിളിച്ചത്. ലക്ഷ്മി തുറന്ന പെട്ടിയില്‍ ഒരു മുട്ട അടങ്ങിയിരുന്നു. അഖില്‍ സേഫ് ആണ് എന്ന സന്ദേശമാണ് അതില്‍ ഉണ്ടായിരുന്നത്. 

ഇതുപ്രകാരം പിന്നീട് ശാലിനി, നവീന്‍, അഖില്‍, ജാസ്‍മിന്‍, ഡെയ്‍സി എന്നിവരും എത്തി പെട്ടികള്‍ തുറന്നു. ശാലിനി തുറന്ന പെട്ടിയില്‍ ജാസ്മിന്‍ സേഫ് ആയി. നവീന്‍ തുറന്ന പെട്ടിയില്‍ ഡെയ്സിയും അഖില്‍ തുറന്ന പെട്ടിയില്‍ നവീനും സേഫ് ആയി. എന്നാല്‍ പിന്നീട് വന്ന ജാസ്മിന്‍ എടുത്ത പെട്ടിയില്‍ മുട്ടയൊന്നും ഉണ്ടായിരുന്നില്ല. പിന്നീടെത്തിയ ഡെയ്സി തുറന്ന പെട്ടിയില്‍ ലക്ഷ്മിപ്രിയയുടെ പേരാണ് ഉണ്ടായിരുന്നത്. ഇത്രയും കഴിഞ്ഞപ്പോഴേക്ക് നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന രണ്ടുപേര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അശ്വിന്‍, ശാലിനി എന്നിവരായിരുന്നു അത്. പിന്നീട് ആകെ അവശേഷിച്ചിരുന്ന ഒരു പെട്ടി തുറക്കാനായി അശ്വിനെയാണ് മോഹന്‍ലാല്‍ ക്ഷണിച്ചത്. താന്‍ തന്നെ സേഫ് ആണെന്ന അറിയിപ്പ് ആണ് അശ്വിന് അതില്‍ നിന്ന് കിട്ടിയത്. അതോടെ ശാലിനിയാണ് ഈ വാരം പുറത്ത് പോകുന്നതെന്ന് ഉറപ്പായി. 

വികാരാധീനയായാണ് ശാലിനി എലിമിനേഷന്‍ വിവരം സ്വീകരിച്ചത്. ശാലിനിയുമായി ചില്ലറ പിണക്കങ്ങളും വഴഖ്കുകളുമൊക്കെയുണ്ടായിരുന്ന ലക്ഷ്മി, സുചിത്ര, ധന്യ എന്നിവരും സൗഹൃദമുണ്ടായിരുന്ന അഖിലുമൊക്കെ വിഷമത്തോടെയാണ് ശാലിനിയുടെ എവിക്ഷന്‍ വാര്‍ത്ത കേട്ടത്. കുറച്ചുകൂടി നില്‍ക്കേണ്ട ആളായിരുന്നു താനെന്ന് പറഞ്ഞാണ് ശാലിനി ഹൗസിന് പുറത്തേക്ക് പോയത്. അഖിലിനാണ് ശാലിനി ആശംസകള്‍ നേര്‍ന്നത്. ജയിച്ചുവരണം എന്നാണ് പോകുന്നതിനു മുന്‍പ് അഖിലിനോട് ശാലിനി പറഞ്ഞത്. ഇനി 16 മത്സരാര്‍ഥികളാണ് ഈ സീസണില്‍ അവശേഷിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios