'എന്നോട് 30000 പറഞ്ഞപ്പോൾ, കൂട്ടുകാരി രണ്ട് ലക്ഷത്തിനാണ് എന്‍റെ തല വച്ചിരുന്നത്'; അനുഭവം പറഞ്ഞ് എയ്ഞ്ചല്‍
ഇത്തരത്തില്‍ രണ്ട് ബാച്ച് പിള്ളാരെയും ഇവന്മാര്‍ കുടുക്കിയിട്ടുണ്ട്. പക്ഷേ മറ്റെരു കേസില്‍ അവര്‍ അകത്തായെന്നും എയ്‍ഞ്ചൽ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മൂന്നാം സീസണിലെ 17മത്തെ മത്സരാര്‍ത്ഥിയായി എയ്ഞ്ചല്‍ തോമസ് എത്തിയത്. മോഡലും എംഎ സൈക്കോളജി വിദ്യാര്‍ഥിനിയുമാണ് എയ്ഞ്ചല്‍. യഥാര്‍ഥ പേര് ടിമി സൂസന്‍ തോമസ് എന്നാണ്. ഷോയിൽ എത്തി ഒരു ദിവസത്തിനുള്ളിൽ തന്നെ മറ്റ് മത്സരാര്‍ത്ഥികളുടെ ഇടയിൽ ശ്രദ്ധപിടിച്ചു പറ്റാന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കുടുംബാംഗങ്ങളോട് പറയുകയാണ് എയ്ഞ്ചല്‍.
ഒരു ഷൂട്ടെന്ന് പറഞ്ഞാണ് പലക്കാടേക്ക് എന്നെ വിളിച്ചത്. ഞാന്‍ സ്ഥിരം ഷൂട്ടിന് പോകാറുള്ള ആളാണ്. എന്‍റെ കൂട്ടുകാരി വിളിച്ച് വർക്ക് ഉണ്ടെന്നും നിനക്ക് വരാന്‍ പറ്റോ ജൂവലറി ഷൂട്ടാണെന്നും ചോദിച്ചു. എനിക്കാണേല്‍ വീട്ടില്‍ നല്ല ബുദ്ധമുട്ടുള്ള സമയം ആയിരുന്നു അത്. അവളോട് ഞാന്‍ സമ്മതവും പറഞ്ഞു. പക്ഷേ ഞാന്‍ എറണാകുളത്ത് എത്തിയപ്പോള്‍ അവള്‍ പറഞ്ഞു, അവൾക്ക് വേറെ ഷൂട്ടുണ്ടെന്ന്. പെട്ടെന്ന് എന്നോട് വടക്കാഞ്ചേരിയില്‍ ചെല്ലാനും പറഞ്ഞു. ഞാന്‍ തിരിച്ച് പോകാമെന്ന് പറഞ്ഞപ്പോ, 30,000ത്തിന്‍റെ ഷൂട്ടാണ് പോകാന്‍ അവള്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വേറൊരു പെണ്‍കുട്ടിയുടെ നമ്പര്‍ അയച്ച് തരാമെന്നും അയാളെ കോണ്‍ടാക്ട് ചെയ്യാനും അവൾ പറഞ്ഞു.
എന്‍റെ ഫ്രണ്ടിനെ വിളിച്ച് അവനുമായാണ് ഞാന്‍ അവിടെ പോയത്. ഇക്കാര്യം കോണ്‍ടാക്ട് ചെയ്ത കുട്ടിയോട് പറഞ്ഞപ്പോ അയ്യോ കൂടെ ആണ്‍ പിള്ളാരെയൊന്നും കൊണ്ട് വരരുതെന്ന് പറഞ്ഞു. പക്ഷേ അവന്‍ കൊണ്ടാക്കിയിട്ട് ഞാന്‍ സേഫ് ആണെന്ന് കണ്ടാല്‍ തിരിച്ച് പോകാമെന്നും പറഞ്ഞു. ഞാന്‍ ഹോട്ടലിന് അകത്ത് പോകുംന്തോറും ആണുങ്ങളൊക്കെ നിക്കുന്നുണ്ടായിരുന്നു. ഒരു മുറിയില്‍ എത്തിയപ്പോ, അവിടെ കുറച്ച് പെൺകുട്ടികളെ കണ്ടു. എന്നെ കൊണ്ടാക്കിയ പയ്യനോട് ഞാന്‍ സേഫ് ആണെന്നും വിളിച്ച് പറഞ്ഞു.
പിന്നാലെ ഞാന്‍ ഫേയ്സ് വാഷൊക്കെ ചെയ്ത് റെഡിയായപ്പോ ആ റൂമിലേക്ക് കുറച്ച് ചെക്കന്മാരോക്കെ കയറി വന്നു. ഇത്കണ്ടപ്പോ പതിയെ ഞാന്‍ മാറി. അപ്പോ മറ്റുള്ളവരോട് ഇതാണോ പുതിയ കൊച്ചെന്ന് അവര്‍ ചോദിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞോ എന്നും ചോദിച്ചു. ജൂവലറി ഷൂട്ടാണെന്ന് പറഞ്ഞാണ് എന്നെ വിളിച്ചതെന്ന് ഞാന്‍ പറഞ്ഞപ്പോൾ, മറ്റ് കുട്ടികളോട് അവർ ദോഷ്യപ്പെട്ടു. ഇതിപ്പോ കേസാവും ഈ കുട്ടി വെളിയില്‍ പോയാന്‍ പ്രശ്നം ആകും എന്നൊക്കെ പറഞ്ഞു. പിന്നീടാണ് അവർ കാശ് കടത്താനാണെന്ന് പറഞ്ഞത്. എനിക്ക് അത് പറ്റില്ലെന്ന് തന്നെ തീർത്തു പറഞ്ഞു.
എന്നോട് 30,000 പറഞ്ഞപ്പോ എന്‍റെ കൂട്ടുകാരി രണ്ട് ലക്ഷത്തിനാണ് എന്‍റെ തല വച്ചിട്ടുണ്ടായിരുന്നത്. അത് ഞാന്‍ അറിഞ്ഞിരുന്നില്ല. അമ്മയോട് പറഞ്ഞപ്പോ, ബഹളം വയ്ക്കാതെ പതിയെ തക്കം കിട്ടുമ്പോ അവിടെന്ന് ഓടാനാണ് പറഞ്ഞത്. പിന്നാലെ അപ്പുറത്തെ മുറിയില്‍ പോയപ്പോ ഒരു വയസനും രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു. എന്നെ കണ്ടതും അയാൾ അടിമുടി നോക്കി കൊണ്ട് പുറത്തേക്ക് പോയി.
ആ കുട്ടികളാണ് എന്നോട് സ്വര്‍ണം കടത്താനാണെന്നും നമ്മള്‍ ഇവിടെന്ന് ഓഡി കാറില്‍ തിരൂര് വരെ എത്തിക്കണമെന്നും പറഞ്ഞത്. എന്തിനാന്ന് ഞാന്‍ ചോദിച്ചപ്പോ അത് ലീഗലി ഉള്ള കാര്യമാണെന്നായിരുന്നു മറുപടി. അങ്ങനെയാണെങ്കില്‍ അവര്‍ പൊലീസ് പ്രൊട്ടക്ഷനില്‍ കൊണ്ടു പോട്ടെ എന്ന് ഞാനും പറഞ്ഞു. ഡീൽ കഴിയാതെ വീട്ടില്‍ പോകാന്‍ പറ്റില്ലെന്നും ആ കുട്ടികൾ പറഞ്ഞതായി എയ്‍ഞ്ചൽ പറയുന്നു.
ഒടുവിൽ രക്ഷപ്പെട്ട് എറണാകുളത്തെത്തി അമ്മയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഞങ്ങളുടെ പരാതി ആരും ചെവി കൊണ്ടില്ല. ഇത്തരത്തില്‍ രണ്ട് ബാച്ച് പിള്ളാരെയും ഇവന്മാര്‍ കുടുക്കിയിട്ടുണ്ട്. പക്ഷേ മറ്റെരു കേസില്‍ അവര്‍ അകത്തായെന്നും എയ്‍ഞ്ചൽ പറഞ്ഞു.