കോണ്‍ഗ്രസ് പട്ടികയില്‍ മൂന്ന് ഡോക്‌ടര്‍മാര്‍, രണ്ട് പിഎച്ച്‌ഡിക്കാര്‍, 9 വനിതകള്‍

സ്ഥാനാര്‍ഥി പട്ടികയില്‍ സിപിഎമ്മിന് പിന്നാലെ അക്കാദമിക് മികവിന് പ്രധാന്യം നല്‍കി കോണ്‍ഗ്രസും. 

Kerala Legislative Assembly Election 2021 Three doctors and two PHD Holders in Congress candidate list

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ സിപിഎമ്മിന് പിന്നാലെ അക്കാദമിക് മികവിന് പ്രധാന്യം നല്‍കി കോണ്‍ഗ്രസും. ‍കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിലെ 86 സ്ഥാനാര്‍ഥികളെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഡോക്ടര്‍മാരും രണ്ട് പിഎച്ച്ഡി ബിരുദധാരികളും ഇടംപിടിച്ചു. സ്ഥാനാര്‍ഥികളില്‍ 42 പേര്‍ക്ക് ബിരുദവും 12 പേര്‍ക്ക് ബിരുദാനന്തര ബിരുദവുമുണ്ട്. 
 
പി ആര്‍ സരിന്‍(ഒറ്റപ്പാലം), എസ് എസ് ലാല്‍(കഴക്കൂട്ടം), കെ എസ് മനോജ്(ആലപ്പുഴ) എന്നിവരാണ് എംബിബിഎസ് ബിരുദമുള്ള സ്ഥാനാര്‍ഥികള്‍. മാത്യു കുഴല്‍നാടന്‍(മൂവാറ്റുപുഴ), പി ആര്‍ സോന(വൈക്കം) എന്നിവരാണ് പിഎച്ച്ഡി നേടിയവർ. സിപിഎം 12 വനിതകളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഒൻപത് വനിതകളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥി 27 വയസുകാരിയായ അരിത ബാബുവാണ്(കായംകുളം). 

കോണ്‍ഗ്രസ് വനിത സ്ഥാനാര്‍ഥികള്‍

അന്‍സജിത റസല്‍(പാറശാല), ആര്‍ രശ്മി(കൊട്ടാരക്കര), ബിന്ദു കൃഷ്ണ(കൊല്ലം), ഷാനിമോള്‍ ഉസ്മാന്‍(അരൂര്‍), അരിത ബാബു(കായംകുളം), പി ആര്‍ സോന(വൈക്കം), പത്മജ വേണുഗോപാല്‍(തൃശൂര്‍), കെ എം ഷീബ(തരൂര്‍), പി കെ ജയലക്ഷമി(മാനന്തവാടി).

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിൽ 25 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ള 46 പേര്‍ ഇടംപിടിച്ചു. 51-60 വയസുവരെയുള്ള 22 പേരും 60 മുതൽ 70 വരെ പ്രായമുള്ള 15 പേരും എഴുപതിന് മുകളിൽ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. 55 ശതമാനം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പട്ടികയാണ് കോൺഗ്രസിന്റേതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ് പട്ടിക

ഉദുമ- ബാലകൃഷണൻ പെരിയ
കാഞ്ഞങ്ങാട്- പി വി സുരേഷ്
പയ്യന്നൂർ- എം പ്രദീപ് കുമാർ
കല്യാശേരി- ബ്രജേഷ് കുമാർ
തളിപ്പറമ്പ്- അബ്ദുൾ റഷീദ് പി വി
ഇരിക്കൂർ- സജീവ് ജോസഫ്
കണ്ണൂർ- സതീശൻ പാച്ചേനി
തലശേരി- എം പി അരവിന്ദാക്ഷൻ
പേരാവൂർ- സണ്ണി ജോസഫ്
മാനന്തവാടി- പി കെ ജയലക്ഷ്മി
ബത്തേരി- ഐ സി ബാലകൃഷ്ണൻ
നാദാപുരം- കെ പ്രവീൺ കുമാർ
കൊയിലാണ്ടി- എൻ സുബ്രഹ്മണ്യൻ
ബാലുശേരി- ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത്- കെ എം അഭിജിത്ത്
ബേപ്പൂർ- പി എം നിയാസ്
വണ്ടൂർ- എ പി അനിൽകുമാർ
പൊന്നാനി- എ എം രോഹിത്
തൃത്താല- വി ടി ബൽറാം
ഷൊർണ്ണൂർ- ടി.എച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം- ഡോ. പി ആർ സരിൻ
പാലക്കാട്- ഷാഫി പറമ്പിൽ
മലമ്പുഴ- എസ്കെ  അനന്തകൃഷ്ണൻ
തരൂർ- കെ എ ഷീബ
ചിറ്റൂർ- സുമേഷ് അച്യുതൻ
ആലത്തൂർ- പാളയം പ്രദീപ്
ചേലക്കര- സി സി ശ്രീകുമാർ
കുന്നംകുളം- കെ ജയശങ്കർ
മണലൂർ- വിജയ ഹരി
വടക്കാഞ്ചേരി- അനിൽ അക്കര
ഒല്ലൂർ- ജോസ് വെള്ളൂർ
തൃശൂർ- പദ്മജ വേണുഗോപാൽ
നാട്ടിക- സുനിൽ ലാലൂർ
കൈപ്പമംഗലം- ശോഭ സുബിൻ
പുതുക്കാട്- അനിൽ അന്തിക്കാട്
ചാലക്കുടി- ടി ജെ സനീഷ് കുമാർ
കൊടുങ്ങല്ലൂർ- എം പി ജാക്സൺ
പെരുമ്പാവൂർ - എൽദോസ് കുന്നപ്പള്ളി
അങ്കമാലി- റോജി എം ജോൺ
ആലുവ- അൻവർ സാദത്ത്
പറവൂർ- വി ഡി സതീശൽ
വൈപ്പിൻ- ദീപക് ജോയ്
കൊച്ചി- ടോണി ചമ്മിണി
തൃപ്പൂണിത്തുറ- കെ ബാബു
എറണാകുളം- ടി ജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്ത് നാട്- വി പി സജീന്ദ്രൻ
മൂവാറ്റുപുഴ- മാത്യു കുഴൽനാടൻ
ദേവികുളം- ഡി കുമാർ
ഉടുമ്പൻചോല- അഡ്വ ഇ എം അഗസ്തി
പീരുമേട്- സിറിയക് തോമസ്
വൈക്കം- ഡോ. പി ആർ സോന
കോട്ടയം- തിരുവഞ്ചൂർ
പുതുപ്പളളി- ഉമ്മൻ ചാണ്ടി
കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കൻ
പൂഞ്ഞാർ- ടോമി കല്ലാനി
അരൂർ- ഷാനിമോൾ ഉസ്മാൻ
ചേർത്തല- എസ് ശരത്
ആലപ്പുഴ- ഡോ. കെ എസ് മനോജ്
അമ്പലപ്പുഴ- എം ലിജു
ഹരിപ്പാട്- രമേശ് ചെന്നിത്തല
കായംകുളം- അരിത ബാബു
മാവേലിക്കര- കെ കെ ഷാജു
ചെങ്ങന്നൂർ- എം മുരളി
റാന്നി- റിങ്കു ചെറിയാൻ
ആറന്മുള- കെ ശിവദാസൻ നായർ
കോന്നി- റോബിൻ പീറ്റർ
അടൂർ- എംജി കണ്ണൻ
കരുനാഗപ്പള്ളി- സിആർ മഹേഷ്
കൊട്ടാരക്കര- രശ്മി ആർ
പത്തനാപുരം- ജ്യോതികുമാർ ചാമക്കാല
ചടയമംഗലം- എം എം നസീർ
കൊല്ലം- ബിന്ദു കൃഷ്ണ
ചാത്തന്നൂർ- പീതാംബര കുറുപ്പ്
വർക്കല- ബി ആർ എം ഷഫീർ
ചിറയൻകീഴ്- അനൂപ് ബി എസ്
നെടുമങ്ങാട്- ബി എസ് പ്രശാന്ത്
വാമനപുരം- ആനാട് ജയൻ
കഴക്കൂട്ടം- ഡോ. എസ് എസ് ലാൽ
തിരുവനന്തപുരം- വിഎസ് ശിവകുമാർ
നേമം- കെ മുരളീധരൻ
അരുവിക്കര- കെ എസ് ശബരീനാഥ്
പാറശാല- അൻസജിത റസൽ
കാട്ടാക്കട- മലയിൻകീഴ് വേണുഗോപാൽ
കോവളം- എം വിൻസന്റ്
നെയ്യാറ്റിൻകര- ആർ ശെല്‍വരാജ്

സിപിഎം 83 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ഥി-യുവജന നേതാക്കളുടെ സാന്നിധ്യവും അക്കാദമിക് പ്രാവീണ്യവും ശ്രദ്ധേയമായിരുന്നു. 12 വനിതകളും വിദ്യാര്‍ഥി-യുവജന നേതാക്കളായ 13 പേരും പട്ടികയിലുണ്ട്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പിഎച്ച്ഡി ഉള്ള രണ്ട് പേരും ആർക്കിടെക്റ്റായ ഒരാളും എംബിബിഎസ് ബിരുദധാരികളായ രണ്ട് പേരും ഇടംപിടിച്ചു. 

സിപിഎം വനിത സ്ഥാനാര്‍ഥികള്‍

ഒ എസ് അംബിക(ആറ്റിങ്ങല്‍), ജെ മേഴ്‌സിക്കുട്ടിയമ്മ(കുണ്ടറ), വീണാ ജോര്‍ജ്(ആറന്‍മുള), അഡ്വ. യു പ്രതിഭ(കായംകുളം), ഷെല്‍ന നിഷാദ് അലി(ആലുവ), ദലീമ ജോജോ(അരൂര്‍), ഡോ. ആര്‍ ബിന്ദു(ഇരിങ്ങാലക്കുട), ജിജി പി(വേങ്ങര), പി മിഥുന(വണ്ടൂര്‍), കാനത്തില്‍ ജമീല(കൊയിലാണ്ടി), കെ കെ ശൈലജ(മട്ടന്നൂര്‍), അഡ്വ. കെ ശാന്തകുമാരി(കൊങ്ങാട്).

മുപ്പത് വയസിന് താഴെയുള്ള നാല് പേരും സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ശ്രദ്ധേയം. സച്ചിന്‍ ദേവി, ജെയ്‌ക് സി തോമസ്, ലിന്‍റോ ജോസഫ്, പി മിഥുന എന്നിവരാണിവര്‍. 50 മുതല്‍ 60 വരെ പ്രായമുള്ളവരാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഏറെപ്പേരും(31 പേര്‍). 60 വയസിന് മുകളില്‍ പ്രായമുള്ള 24 പേരും 40-50 വയസിന് ഇടയ്ക്കുള്ള 13 പേരും 30-40 വയസിന് ഇടയ്ക്കുള്ള എട്ട് പേരും മത്സരരംഗത്തുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios