ഐപിഎസുകാരനിൽ നിന്ന് രാഷ്ട്രീയക്കാരനിലേക്ക്, ജേക്കബ് തോമസ് മനസ് തുറക്കുന്നു
ദില്ലിയിൽ നടക്കുന്ന കർഷക സമരത്തെ പൂർണമായും തള്ളുകയാണ് ജേക്കബ് തോമസ്. സച്ചിൻ ടെൻഡുൽക്കറിന് പൂർണ്ണ പിന്തുണയും നൽകുന്നു.
തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥിയാകാൻ തയ്യാറെടുക്കുകയാണ് മുൻ ഡിജിപി ജേക്കബ് തോമസ്. ഐപിഎസുകാരനിൽ നിന്ന് അടിമുടി രാഷ്ട്രീയക്കാരനാകാൻ ജേക്കബ് തോമസ് കച്ചമുറുക്കി കഴിഞ്ഞു. ബിജെപി സ്ഥാനാർത്ഥിയായാൽ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഓരോ വിഷയങ്ങൾക്കും മറുപടി ജേക്കബ് തോമസ് തയ്യാറുമാണ്.
ദില്ലിയിൽ നടക്കുന്ന കർഷക സമരത്തെ പൂർണമായും തള്ളുകയാണ് ജേക്കബ് തോമസ്. സച്ചിൻ ടെൻഡുൽക്കറിന് പൂർണ്ണ പിന്തുണയും നൽകുന്നു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ജേക്കബ് തോമസിനെ മത്സരിപ്പിക്കാനാണ് ബിജെപിയിലെ നിലവിലെ ധാരണ. സ്ഥാനാർത്ഥി നിർണ്ണയത്തിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ എറണാകുളത്തെ ഒരു സീറ്റിൽ എത്താനും സാധ്യതകളേറെയാണ്.
ബിജെപിയെ വെട്ടിലാക്കുന്ന ഇന്ധന വില വർധനവ്, സോഷ്യൽ മീഡിയയിൽ ഉയർന്ന് കേൾക്കുന്ന സംഘി വിശേഷണം, ബിജെപി കേരളത്തിൽ ലക്ഷ്യമിടുന്നതെന്ത്? എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുകയാണ് ജേക്കബ് തോമസ്.
വീഡിയോ കാണാം