ഏറ്റുമാനൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങി, ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പിന്മാറും

സീറ്റ് തര്‍ക്കം നിലനിൽക്കുന്ന മണ്ഡലത്തിൽ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 

ettumanoor constituency bjp candidate starts election conventions

കോട്ടയം: ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച  ബിജെപി ബിഡിജെഎസ് തര്‍ക്കത്തിന് പരിഹാരമാകുന്നു. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പിന്മാറുമെന്ന് നേതൃത്വം വ്യക്തമാക്കി. ഏറ്റുമാനൂർ മണ്ഡലം ബി ജെ പി സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക നൽകിയ എൻ ഹരികുമാർ ഇന്ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ചടങ്ങിൽ ബി ഡി ജെ എസ് മണ്ഡലം പ്രസിഡന്‍റ് റെജി മോനും പങ്കെടുത്തു.

 സീറ്റ് തര്‍ക്കം നിലനിൽക്കുന്ന മണ്ഡലത്തിൽ ബിജെപിയും ബിഡിജെഎസും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബിഡിജെഎസിനായി ടിഎൻ ശ്രീനിവാസനാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.  എൻഡിഎയിൽ ബിഡിജെഎസിന്റെ അനുവദിച്ച  മണ്ഡലമാണ് ഏറ്റുമാനൂര്‍. ഇവിടെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ദു‍ബലനാണെന്ന ആരോപണമുയ‍ന്നതോടെ മാറ്റേണ്ടിവന്നു. 

സിപിഎമ്മിന് വേണ്ടി ബിഡിജെഎസ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ ഇറക്കുകയാണെന്നായിരുന്നു കോൺഗ്രസ് ആരോപണം. ബിജെപി എതിര്‍പ്പുയര്‍ത്തിയതോടെ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഈ സ്ഥാനാര്‍ത്ഥിയും ദുര്‍ബലനാണെന്ന് കാണിച്ചാണ് ബിജെപി സ്വന്തം നിലയിൽ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.  

Latest Videos
Follow Us:
Download App:
  • android
  • ios