‘പാകിസ്താനി ഭാര്യയുടെ ചിത്രം സുലൈമാൻ ഹാജി മറച്ചുവച്ചു’;ആരോപണവുമായി വി മുരളീധരൻ

എംഎൽഎയാകാൻ ഒരുങ്ങുന്നൊരാൾ ഒരു വിദേശ പൗരന്‍റെ വിവരങ്ങൾ മറച്ചുവെയ്ക്കുമ്പോൾ അതിൽ ജനങ്ങൾക്ക് വിശദീകരണം വേണമെന്നും മുരളീധരന്‍ പോസ്റ്റിൽ പറയുന്നു. 

v-muraleedharan-shares-picture-of-sulaiman-haji-s-pakistani-wife

മലപ്പുറം: കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെടി സുലൈമാൻ ഹാജിക്കെതിരെ കേന്ദ്ര മന്ത്രി വി മുരളീധരൻ. സുലൈമാൻ ഹാജി പാക്സിസ്ഥാൻ സ്വദേശിയായ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍  മറച്ചുവെച്ചുവെന്ന്  ആരോപണമാണ് മുരളീധരൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. സുലൈമാൻ ഹാജിയുടെ ഭാര്യയുടെ ചിത്രവും പാസ്പോർട്ട് വിവരങ്ങളും മുരളീധരൻ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സിപിഎം പിന്തുണയോടെ കൊണ്ടോട്ടിയിൽ മത്സരിക്കുന്ന കെടി സുലൈമാൻ ഹാജി തന്റെ 19 വയസുള്ള പാക്കിസ്ഥാനിയായ രണ്ടാം ഭാര്യയുടെ വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ മറച്ചുവെച്ചു. ഇക്കാര്യത്തിൽ ലിബറൽ എന്ന് വിളിക്കപ്പെടുന്ന പിണറായി വിജയന്റെ മൗനം അതിശയിപ്പിക്കുന്നില്ല' - എന്നാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. നേരത്തെ ബിജെപി നേതാവ് ശോഭ കരന്തലജെ അടക്കം ദേശീയ തലത്തില്‍ ഈ വിഷയം ട്വീറ്റ് ചെയ്തിരുന്നു. 

എംഎൽഎയാകാൻ ഒരുങ്ങുന്നൊരാൾ ഒരു വിദേശ പൗരന്‍റെ വിവരങ്ങൾ മറച്ചുവെയ്ക്കുമ്പോൾ അതിൽ ജനങ്ങൾക്ക് വിശദീകരണം വേണമെന്നും മുരളീധരന്‍ പോസ്റ്റിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവരെ ചെയ്താണ് മുരളീധരൻ ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി കെ പി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക ഇന്നലെ സ്വീകരിച്ചു. പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്‍റെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രം​ഗത്തെത്തി. നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞു. 

ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപെടുത്തേണ്ട സ്ഥലത്ത് ബാധകമല്ല എന്ന് എഴുതിയതിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചിരുന്നു. സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാള്‍ പാകിസ്ഥാൻ പൗരയാണെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. 

വിവാഹ സര്‍ട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവര്‍  ഹാജരാക്കി.സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും പരാതിയുയർന്നിരുന്നു. ഇരുവിഭാഗത്തിന്‍റേയും ഭാഗം കേട്ടശേഷമാണ് പത്രിക സ്വീകരിക്കാൻ  വരണാധികാരി തീരുമാനിച്ചത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇടതുപക്ഷത്തിന്‍റെ വാദം. 

Latest Videos
Follow Us:
Download App:
  • android
  • ios