'തൃക്കരിപ്പൂരിൽ സിപിഎം ജയിക്കുന്നത് കള്ളവോട്ട് കൊണ്ട് മാത്രം', ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി

1970 മുതലിങ്ങോട്ട് സിപിഎമ്മിനെ മാത്രം ജയിപ്പിച്ച തൃക്കരിപ്പൂർ. പാർട്ടികോട്ട പിടിച്ചെടുക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് കെ.എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ യുഡിഎഫ് സ്ഥാനാർത്ഥി എംപി ജോസഫ്.

udf thrikkaripur candidate allegations against cpm

കാസർകോട്: സിപിഎമ്മിനെതിരെ കള്ള വോട്ട് ആരോപണമുയർത്തി തൃക്കരിപ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി എംപി ജോസഫ്. തൃക്കരിപ്പൂർ മണ്ഡലത്തിൽ സിപിഎം തുടർച്ചയായി ജയിക്കുന്നത് കള്ളവോട്ട് കൊണ്ട് മാത്രമാണെന്ന്  എംപി ജോസഫ് ആരോപിച്ചു. എന്നാൽ കള്ളവോട്ട് ആരോപണം തൃക്കരിപ്പൂരിൽ ഒരിക്കലും ജയിക്കില്ലെന്ന യുഡിഎഫ് നേതാക്കളുടെ നിരാശയിൽ നിന്നാണെന്ന് എൽഡിഎഫും തിരിച്ചടിക്കുന്നു. 1970 മുതലിങ്ങോട്ട് സിപിഎമ്മിനെ മാത്രമാണ് തൃക്കരിപ്പൂർ  ജയിപ്പിച്ചിട്ടുള്ളത്. പാർട്ടികോട്ട പിടിച്ചെടുക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് കെ.എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ യുഡിഎഫ് സ്ഥാനാർത്ഥി എംപി ജോസഫ്.

കള്ളവോട്ട് ആരോപണത്തെ യുഡിഎഫിന്‍റെ നിരാശയെന്ന് തള്ളി എൽ‍ഡിഎഫ് സ്ഥാനാർത്ഥി എം.രാജഗോപാലൻ. വികസനത്തിന് വോട്ടുറുപ്പെന്നാണ് രണ്ടാം തവണയും ജനവിധി തേടുന്ന രാജഗോപാലൻ പറയുന്നത്. 16,000  വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.രാജഗോപാലൻ കഴിഞ്ഞ തവണ ജയിച്ചത്. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യമായി എൽഡിഎഫ് ലീഡ്  രണ്ടായിരത്തിനും താഴേക്ക് പോയതിലാണ് യുഡിഎഫ് പ്രതീക്ഷ. 

കേരളകോൺഗ്രസിന് സംഘടനാ ശേഷി നന്നേ കുറഞ്ഞ മണ്ഡലം ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തതിൽ കോൺഗ്രസിനുള്ളിലുണ്ടായ അതൃപ്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചാൽ യുഡിഎഫിന് തിരിച്ചടിയാകും. അതേ സമയം പരമാവാധി വോട്ട് പിടിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണ് ബിജെപിയുടെ സ്ഥാനാർത്ഥി ടി.വി ഷിബിൻ മണ്ഡലത്തിൽ നടത്തുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios