ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയിൽ 'ഇരട്ടകളും', പിശകെന്ന് പരാതി, നിയമനടപടി സ്വീകരിക്കാനും നീക്കം
ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ടെന്ന പേരിൽ പട്ടികയിൽ ഉൾപ്പെട്ടത്.
പാലക്കാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ട ഇരട്ട വോട്ട് പട്ടികയിൽ പിശകുണ്ടെന്ന് പരാതി. ഇരട്ട വോട്ടെന്ന് ആരോപിച്ച് ചെന്നിത്തല പുറത്തുവിട്ട പട്ടികയിൽ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു.
ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പർ ബൂത്തിലെ തോട്ടക്കര തേക്കിൻകാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ടെന്ന പേരിൽ പട്ടികയിൽ ഉൾപ്പെട്ടത്.
പ്രതിപക്ഷ നേതാവിന്റെ നടപടിയിലൂടെ മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായെന്നും ചെന്നിത്തലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സഹോദരങ്ങളിൽ ഒരാളായ അരുൺ പ്രതികരിച്ചു.