'കഴക്കൂട്ടത്ത് മാളികപ്പുറം ഇറങ്ങിയിരിക്കുന്നു'; അസുരനിഗ്രഹം ആയിരിക്കും നടപ്പിലാക്കുകയെന്ന് സുരേഷ് ഗോപി
ശബരിമല വിഷയത്തിൽ വിശ്വാസികളെ കണ്ണീരിലാഴ്ത്തിയ സർക്കാരിനെതിരെയുളള സംഹാരതാണ്ഡവമായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരുവനന്തപുരം: അസുര നിഗ്രഹത്തിനായി കഴക്കൂട്ടത്ത് മാളികപ്പുറം ഇറങ്ങിയിരിക്കുന്നുവെന്ന് ആവർത്തിച്ച് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. അയ്യപ്പന്റെ നിയോഗമായിരിക്കും കഴക്കൂട്ടത്ത് നടപ്പിലാക്കുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസികളെ കണ്ണീരിലാഴ്ത്തിയ സർക്കാരിനെതിരെയുളള സംഹാരതാണ്ഡവമായി ഈ തെരഞ്ഞെടുപ്പ് മാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.
2016 ൽ അബദ്ധം സംഭവിച്ചു. പക്ഷേ, മെയ് 2 ന് ആദ്യം ഉയരുക ശോഭയുടെ വിജയഭേരി ആയിരിക്കും. മുഖ്യമന്ത്രി കാല് പിടിച്ച് അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, ശബരിമല ചർച്ച ചെയ്യേണ്ടെന്ന് പറയാൻ കമ്മ്യൂണിസ്റ്റുക്കാരന് അവകാശമില്ല. അസുര നിഗ്രഹമാണ് നടക്കാൻ പോകുന്നത്. ഉറപ്പല്ല ഉപ്പാണ് എൽഡിഎഫ്. അത് സേവിച്ചാൽ വെള്ളം കുടിക്കുമെന്നും സുരേഷ് ഗോപി പരിഹസിച്ചു. കഴക്കൂട്ടത്ത് നടന്ന ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Kerala Assembly Election 2021
- Suresh Gopi
- bjp central leadership
- candidates in kerala election 2021
- election 2021
- election in kerala 2021
- election news kerala 2021
- election results 2021
- election results 2021 kerala
- kazhakuttam
- sobha surendran
- sobha surendran candidature
- ബിജെപി
- ശോഭ സുരേന്ദ്രൻ
- സുരേഷ് ഗോപി
- സുരേഷ് ഗോപി