നല്ല സ്ഥാനാർത്ഥികളായിട്ടും കാര്യമില്ല, ചെറിയ ഭൂരിപക്ഷമെങ്കിൽ കോൺഗ്രസ് ഭരണം ബിജെപി അട്ടിമറിക്കും: രാഹുൽ ഗാന്ധി
തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമർശനം
തൂത്തുക്കുടി: തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ലാതെ കോൺഗ്രസ് അധികാരത്തിൽ വന്നിട്ട് കാര്യമില്ലെന്ന് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. നല്ല ആളുകളെ സ്ഥാനാർത്ഥിയാക്കിയിട്ടും കാര്യമില്ല, ചെറിയ ഭൂരിപക്ഷത്തിൽ ഭരണം പിടിച്ചാൽ ബിജെപി അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ബിജെപി അട്ടിമറിച്ചു. പണം മാത്രമല്ല മാധ്യമങ്ങളും, ജുഡീഷ്യറിയും പോലും അട്ടിമറികൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണം അട്ടിമറിക്കാൻ ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു. ഇത്തരം ഒരു സ്വാധീനത്തിനും വഴങ്ങാത്ത വിധം സത്യസന്ധനായതുകൊണ്ടാണ് ബിജെപി തന്നെ ഇത്രമാത്രം കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമർശനം.