കൊല്ലത്തെ ആവേശത്തിലാഴ്ത്തി പ്രിയങ്കയുടെ റോഡ് ഷോ: എൽഡിഎഫിനും പിണറായിക്കും രൂക്ഷവിമർശനം

കരുനാഗപ്പള്ളിയിൽ വച്ചു നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അതിരൂക്ഷവിമർശനമാണ് പ്രിയങ്ക സംസ്ഥാന സർക്കാർ നടത്തിയത് സ്വർണക്കടത്തിലും മത്സ്യബന്ധന കരാർ അന്താരാഷ്ട്ര കമ്പനികൾക്ക് വിൽക്കാനുമുള്ള തിരക്കിലാണ്. 

priyanka gandhi against pinarayi

കരുനാഗപ്പള്ളി: കൊല്ലത്തെ ഇളകി മറിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊല്ലത്ത്. കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനൊപ്പം റോഡ് ഷോ നടത്തിയ അവർ കരുനാഗപ്പള്ളിയിലും കൊല്ലത്തും നടന്ന തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുത്തു. വൈകിട്ട് തിരുവനന്തപുരത്ത് നേമം അടക്കമുള്ള മണ്ഡലങ്ങളിലും പ്രിയങ്കയുടെ റോഡ് ഷോയും തെരഞ്ഞെടുപ്പ് പരിപാടികളും ഉണ്ടാവും. 

കരുനാഗപ്പള്ളിയിൽ വച്ചു നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അതിരൂക്ഷവിമർശനമാണ് പ്രിയങ്ക സംസ്ഥാന സർക്കാർ നടത്തിയത് സ്വർണക്കടത്തിലും മത്സ്യബന്ധന കരാർ അന്താരാഷ്ട്ര കമ്പനികൾക്ക് വിൽക്കാനുമുള്ള തിരക്കിലാണ്. ഹത്രാസ് കേസ് യുപി സർക്കാർ കൈകാര്യം ചെയ്തതു പോലെയാണ് വാളയാർ കേസ് കേരള സർക്കാർ കൈകാര്യം ചെയ്തത്. ഏത് അഴിമതി ആരോപണം വന്നാലും എനിക്കറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നും അറിയില്ലെങ്കിൽ പിന്നെ ആരാണ് കേരളം ഭരിക്കുന്നതെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം - പ്രിയങ്ക പറഞ്ഞു. 

പ്രിയങ്കയുടെ വാക്കുകൾ - 

കേരളത്തിലെ യഥാർഥ സ്വർണം കേരളത്തിലെ ജനങ്ങളാണ് എന്ന് കോൺഗ്രസ് തിരിച്ചറിയുന്നു.  കേരളത്തിൻ്റെ മുഖ്യമന്ത്രി കളളക്കടത്തിലും സ്വർണക്കടത്തിലുമാണ് ശ്രദ്ധ കൊടുക്കുന്നത്. കേരളത്തിൻ്റെ സമ്പത്ത് സർക്കാർ കോർപ്പറേറ്റുകൾക്ക് വിൽക്കുകയാണ്. അക്രമത്തിൻ്റേയും സർക്കാർ അടിച്ചമർത്തലിൻ്റെയും അഴിമതിയുടെയും രാഷ്ട്രീയമാണ് സി പി എമ്മിൻ്റേത്. വർഗീയമായി വിഭജിക്കുന്ന രാഷ്ട്രീയമാണ് ബിജെപിയുടേത്. എന്നാൽ ഭാവിയുടെ രാഷ്ട്രീയമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്.

സാധാരണ കുടുംബ സാഹചര്യങ്ങളിൽ നിന്നു വന്ന സ്ഥാനാർഥികളെയാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്. അരിത ബാബുവിനെ പോലെ
കേരളത്തിലെ ജനങ്ങളുടെ മനസിൽ സിപിഎം ഭയം നിറയ്ക്കുകയാണ്. ചെറുപ്പക്കാരായ കോൺഗ്രസ് പ്രവർത്തകരെ സി പി എം കൊന്നൊടുക്കുന്നു. ന്യായമായ സമരം ചെയ്യുന്ന ചെറുപ്പക്കാരെ ലാത്തി ചാർജ് ചെയ്യുന്നു. ഹത്രാസ് കേസ് യുപി സർക്കാർ കൈകാര്യം ചെയ്തതു പോലെയാണ് വാളയാർ കേസ് കേരള സർക്കാർ കൈകാര്യം ചെയ്തത്.

സിപിഎം സഖ്യകക്ഷികൾ ലൗ ജിഹാദിനെ പറ്റി യോഗിയുടെ ഭാഷയിൽ സംസാരിക്കുകയാണ്. ജനങ്ങളുടെ ശബ്ദം അടിച്ചമർത്തുന്ന സർക്കാരിനെ ജനാധിപത്യ സർക്കാർ എന്നു വിളിക്കാനാവില്ല. ഏത് അഴിമതി ആരോപണം വന്നാലും എനിക്കറിയില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒന്നും അറിയില്ലെങ്കിൽ പിന്നെ ആരാണ് കേരളം ഭരിക്കുന്നതെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം. 

ഇഎംസിസി കരാറിലും മുഖ്യമന്ത്രി സത്യം പറഞ്ഞില്ല. ലൈഫ് മിഷൻ കരാറിലും സ്വർണ്ണക്കടത്തിലും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല. സ്പ്രിംക്ളർ കരാറിലും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല. പ്രളയ ഫണ്ടിലെ 15 കോടിയോളം രൂപ സിപിഎം പ്രവർത്തകർ കവർന്നു. സ്വന്തം പാർട്ടിക്കാർക്ക് മാത്രം സിപിഎം ജോലി നൽകി. പ്രകൃതി ദുരന്തങ്ങളിൽ പോലും സി പി എം അനുഭാവികൾ അല്ലാത്തവർക്ക് സഹായം നൽകിയില്ല.കൊറോണ കാലത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ പോലും കോർപറേറ്റുകൾക്ക് 5000 കോടി രൂപയുടെ കരാർ നൽകാനാണ് സർക്കാർ ശ്രമിച്ചത്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു പകരം കോടികളാണ് പിആറിനായി കേരള സർക്കാർ ചെലവഴിക്കുന്നത്. 

കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടപ്പോൾ ഇത് തിരഞ്ഞെടുപ്പ് കാലമായതു കൊണ്ടാണ് അതിനെ തള്ളിപ്പറയാൻ കേന്ദ്ര ആഭ്യന്തര മന്ത്രി തയാറായത്. അല്ലെങ്കിൽ ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കുന്നയാളാണ് അദ്ദേഹം. ആരാണ് സ്ത്രീകളെ ആക്രമിക്കാനും അവരുടെ മതം ചോദിക്കാനും ഭരിക്കുന്ന പാർട്ടിയുടെ യുവജന വിഭാഗത്തിന് അനുവാദം നൽകിയത്. സ്ത്രീകളെ ബഹുമാനിക്കാൻ ബിജെപിക്കും ആർ എസ് എസിനും അറിയില്ല. സ്ത്രീകളോട് എനിക്ക് പറയാനുള്ളത് നിങ്ങളെ ബഹുമാനിക്കാതിരിക്കാൻ ഒരു രാഷ്ട്രീയക്കാരനെയും അനുവദിക്കരുത് എന്നാണ്. നിങ്ങളാണ് ഈ രാജ്യത്തിൻ്റെ ശക്തി. ഈ സംസ്ഥാനത്തിൻ്റെ ശക്തി.

തമാശ പോലും ആസ്വദിക്കാൻ കഴിയാത്തവരാണ് ബി.ജെ.പിയിലെ പുരുഷന്മാർ.അവർക്കെതിരെ തമാശ പറയുന്നവരെ പോലും അറസ്റ്റ് ചെയ്യും. അത്രയും ദുർബലരാണ് അവർ. അവർക്ക് വിയോജിപ്പുകൾ ഉൾക്കൊള്ളാൻ കഴിയില്ല. ശ്രീനാരയണ ഗുരുവിൻ്റെ സ്നേഹത്തിൻ്റെ തത്വശാസ്ത്രമാണ് കോൺഗ്രസിൻ്റേത്. 

Latest Videos
Follow Us:
Download App:
  • android
  • ios