കേരള കോൺഗ്രസിന് സീറ്റ് നൽകുന്നതിനെതിരെ തിരുവല്ല കോൺഗ്രസിൽ കലാപക്കൊടി
കേരള കോൺഗ്രസിന് സീറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന നിലപാടിലാണ് രണ്ടു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും 15 മണ്ഡലം പ്രസിഡണ്ടുമാരും
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തിരുവല്ലയിലെ കോൺഗ്രസിൽ കലാപക്കൊടി. കേരള കോൺഗ്രസിന് സീറ്റ് നൽകുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.
കേരള കോൺഗ്രസിന് സീറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന നിലപാടിലാണ് രണ്ടു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും 15 മണ്ഡലം പ്രസിഡണ്ടുമാരും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസി പ്രസിഡണ്ടിനും കെപിസിസി നേതൃത്വത്തിനും പ്രാദേശിക നേതൃത്വം കത്തയച്ചു.