കളമശ്ശേരിയിലെ മുസ്ലീം ലീ​ഗിന്റെ സ്ഥാനാർത്ഥിത്വം ജനങ്ങളോടുള്ള വെല്ലുവിളി: പി രാജീവ്

കളമശ്ശേരിയിൽ ലീ​ഗ് നടത്തുന്നത് വെല്ലുവിളിയാണ്. ആത്മാഭിമാനമുള്ള ആരും അതിനെ അം​ഗീകരിക്കില്ല. ഭരണ മികവിന് തുടർച്ച വേണോ അഴിമതിക്ക് പിന്തുടർച്ച വേണോ എന്നതാണ് കളമശ്ശേരിയിൽ ഉയരുന്ന ചോദ്യം. 

p rajeev on kalamassery election

കൊച്ചി: കളമശ്ശേരിയിലെ മുസ്ലീം ലീ​ഗിന്റെ സ്ഥാനാർത്ഥിത്വം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇടതു സ്ഥാനാർത്ഥി പി രാജീവ് പറഞ്ഞു. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല സിപിഎം എറണാകുളത്ത് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കളമശ്ശേരിയിൽ ലീ​ഗ് നടത്തുന്നത് വെല്ലുവിളിയാണ്. ആത്മാഭിമാനമുള്ള ആരും അതിനെ അം​ഗീകരിക്കില്ല. ഭരണ മികവിന് തുടർച്ച വേണോ അഴിമതിക്ക് പിന്തുടർച്ച വേണോ എന്നതാണ് കളമശ്ശേരിയിൽ ഉയരുന്ന ചോദ്യം. 

എറണാകുളത്തെ ഇടത് സ്ഥാനാർത്ഥി പട്ടിക ജില്ലയുടെ ഒരു ക്രോസ് സെക്ഷനാണ്. അഭിഭാഷകനുണ്ട്, ആർക്കിടെക്ടുണ്ട്, ഡോക്ടറുണ്ട്, സാമൂഹിക പ്രവർത്തകനുണ്ട് അങ്ങനെ എല്ലാ തലങ്ങളിൽ നിന്നും പ്രാതിനിധ്യം വരുന്നുണ്ട്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചുയർന്ന വിവാദങ്ങളിൽ കഴമ്പില്ലെന്നും പി രാജീവ് പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios