ആവശ്യങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ വീണ്ടും എൻഎസ്എസ്
മന്നം ജയന്തിയിലെ അവധി ആവശ്യം രണ്ട് തവണയും സർക്കാർ തള്ളിയെന്നും എൻസ്എസിന് ആരോടും ശത്രുതയില്ലെന്നുമാണ് എൻസ്എസ് പറയുന്നത്. സത്യം പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും എൻഎസ്എസ്. എൻഎസ്എസിന്റെ ആവശ്യങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലെ പൊള്ളത്തരം എല്ലാവർക്കും മനസ്സിലാകുമെന്നുമാണ് എൻഎസ്എസ് പറയുന്നത്. മന്നം ജയന്തിയിലെ അവധി ആവശ്യം രണ്ട് തവണയും സർക്കാർ തള്ളിയെന്നും എൻസ്എസിന് ആരോടും ശത്രുതയില്ലെന്നുമാണ് എൻസ്എസ് പറയുന്നത്. സത്യം പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
വാർത്താക്കുറിപ്പ്
മന്നംജയന്തി പൊതുഅവധിദിവസമാണെങ്കിലും, നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പൊതുഅവധിയായി ക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 21.12.2017-ലും 6.2.2018-ലും രണ്ട് നിവേദനങ്ങളാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നത്.
ആദ്യത്തെ നിവേദനത്തിന് മറുപടിയായി ലഭിച്ചത് - “പുതിയതായി അവധിക ളൊന്നും അനുവദിക്കേണ്ടതില്ല എന്നതാണ് സര്‍ക്കാരിന്റെ പൊതുവായ നയം. ഈ സാഹ ചര്യത്തില്‍ താങ്കളുടെ ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ല” എന്നായിരുന്നു.രണ്ടാമത്തെ നിവേദനത്തിന് - “നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരം 15 ദിവസത്തിലധികം പൊതു അവധി അനുവദിക്കരുതെന്ന്
കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടെന്നും എന്നിരുന്നാലും സംസ്ഥാനത്തെ പൊതു അവധികള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലും കൂടുതലായി അനുവദിക്കേണ്ടിവരുന്നുണ്ട് എന്നും, 2018 വര്‍ഷത്തില്‍ ഇത്തരത്തിലുള്ള 18 അവധികള്‍ അനുവദിച്ചിട്ടുള്ള സാഹചര്യത്തിലും പുതുതായി അവധികളൊന്നും അനുവദിക്കേണ്ടതില്ല എന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിലും അപേക്ഷയിലെ ആവശ്യം അംഗീകരിക്കുവാന്‍ നിര്‍വാഹമില്ല” എന്നും ഉള്ള മറുപടിയാണ് ലഭിച്ചത്.ഈ വിഷയം സംസ്ഥാനസര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചിരുന്നു എന്ന മുഖ്യ മന്ത്രിയുടെ ഇപ്പോഴത്തെ മറുപടിയിലെ പൊള്ളത്തരം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. മുന്നാക്കസമുദായങ്ങള്‍ക്കു വേണ്ടിയുള്ള 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിലേക്കുള്ള മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കുവാന്‍ കഴിയാതിരുന്നത് പെരുമാറ്റച്ചട്ടം മൂലമാണ് എന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുതാവിരുദ്ധമാണ്. 10 മാസങ്ങള്‍ക്കു മുമ്പുതന്നെ മുന്നാക്കസമുദായപട്ടിക ഉള്‍പ്പെടുന്ന മുന്നാക്ക സമുദായകമ്മീഷന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്ന സാഹചര്യത്തിലാണ് പെരുമാറ്റച്ചട്ടമാണ് പട്ടിക പ്രസിദ്ധീകരണത്തിന് തടസ്സമായതെന്നും ഇപ്പോള്‍ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട് എന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടിയും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം ചോദ്യം ചെയ്തുകൊണ്ടും, കാലവിളംബം കൂടാതെ പട്ടിക പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും എന്‍എസ്എസ് സമര്‍പ്പിച്ച ഉപഹര്‍ജിയിന്മേലാണ് ബഹു. ഹൈക്കോടതി സര്‍ക്കാരിന് പട്ടിക പ്രസിദ്ധീകരിക്കുവാന്‍ ഇപ്പോള്‍ നിര്‍ദ്ദേശം നലകിയിരിക്കുന്നത് എന്നതാണ് വസ്തുത.
എന്‍എസ്.സ്സിന് ആരോടും ശ്രതുതയില്ല; ഉള്ള കാര്യം തുറന്നു പറയുമ്പോള്‍ പരിഭവിച്ചിട്ടും കാര്യമില്ല.