ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് യുഡിഎഫുമായുള്ള ഒത്തുകളി; അന്തർധാര സജീവമെന്ന് എം വി ജയരാജൻ
ധർമ്മടത്ത് കെ സുധാകരൻ ഒളിച്ചോടുകയാണ് ചെയ്തതെന്ന് എം വി ജയരാജൻ. അപ്രധാനിയായ ഒരു സ്ഥാനാർത്ഥിയെയാണ് ധർമ്മടത്ത് നിർത്തിയത്. യുഡിഎഫ്-ബിജെപി അന്തർധാര സജീവമാണെന്നും ജയരാജൻ ആരോപിച്ചു.
കണ്ണൂര്‍: തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നിൽ യുഡിഎഫുമായുള്ള ഒത്തുകളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഫോം സമർപ്പണത്തിൽ അശ്രദ്ധയാണ് എന്ന് പറയാൻ കഴിയില്ല. മറ്റ് മണ്ഡലങ്ങളിൽ ശരിയായ രീതിയിലാണ് പത്രിക നൽകിയത്. യുഡിഎഫ്-ബിജെപി അന്തർധാര സജീവമാണെന്ന് ജയരാജൻ ആരോപിച്ചു.
ധർമ്മടത്ത് നിന്ന് കെ സുധാകരൻ ഒളിച്ചോടുകയാണ് ചെയ്തതെന്നും ജയരാജൻ വിമര്‍ശിച്ചു. അപ്രധാനിയായ ഒരു സ്ഥാനാർത്ഥിയെയാണ് ധർമ്മടത്ത് നിർത്തിയത്. ധർമ്മടത്തെ ബിജെപി ദേശീയ നേതാവിൻ്റെ മത്സരവും കോൺഗ്രസിൻ്റെ അപ്രധാന സ്ഥാനാർത്ഥിയും തലശ്ശേരിയിലെ പത്രിക തള്ളലുമെല്ലാം കൂട്ടി വായിക്കേണ്ടതാണ്. യുഡിഎഫ്- ബിജെപി സഖ്യം കണ്ണൂരിലേക്കും വരികയാണ്. ഹനുമാൻ സേനയുടെ പരിപാടിയിൽ കെ സുധാകരൻ പങ്കെടുക്കാമെന്ന് പറഞ്ഞതും അന്തർധാരയുടെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു.
കെ എം ഷാജിയുടെ പത്രിക സ്വീകരിച്ച നടപടി ദൗർഭാഗ്യകരമാണ്. ഹൈക്കോടതി വിധി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ മാനിക്കണമായിരുന്നു. നിയമ വിദഗ്ധരുമായി ആലോചിച്ച് മറ്റ് നടപടികൾ സ്വീകരിക്കും. തലശ്ശേരിയിൽ എത്തുന്ന അമിത് ഷാ ആർക്ക് വോട്ട് ചെയ്യണമെന്നാണ് പറയുക. ബിജെപിയും കോൺഗ്രസും ഒന്നിച്ച് നിന്നാലും തലശ്ശേരിൽ എൽഡിഎഫ് വിജയിക്കുമെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
- CPM
- Kerala Assembly Election 2021
- M V Jayarajan
- bjp
- candidates in kerala election 2021
- election 2021
- election in kerala 2021
- election news kerala 2021
- election results 2021
- election results 2021 kerala
- kerala assembly election 2021 candidates list
- thalassery
- എം വി ജയരാജൻ
- ബിജെപി
- ബിജെപി സ്ഥാനാർത്ഥി
- യുഡിഎഫ്
- സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
- kerala legislative assembly election 2021