യുഡിഎഫിന്റെ പരാതി തള്ളി; കൊണ്ടോട്ടിയില്‍ സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു

പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രം​ഗത്തെത്തി. 

kondotty  k p sulaiman haji can contest in election

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി കെ പി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു. പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രം​ഗത്തെത്തി. നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞു. 

ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖപെടുത്തേണ്ട സ്ഥലത്ത് ബാധകമല്ല എന്ന് എഴുതിയതിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചിരുന്നു. സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാള്‍ പാകിസ്ഥാൻ പൗരയാണെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവര്‍  ഹാജരാക്കി.സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും പരാതിയുയർന്നിരുന്നു. ഇരുവിഭാഗത്തിന്‍റേയും ഭാഗം കേട്ടശേഷമാണ് പത്രിക സ്വീകരിക്കാൻ  വരണാധികാരി തീരുമാനിച്ചത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. 

Latest Videos
Follow Us:
Download App:
  • android
  • ios