കെ കെ രമക്കെതിരെ 'കെ കെ രമ'; അപരന്മാര്‍ കളത്തില്‍
അപരന്‍മാര്‍ വോട്ട് പിടിച്ച് നിരവധി പ്രമുഖന്‍മാര്‍ക്ക് കേരളത്തില്‍ കാലിടറയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ മുന്നണികള്‍ അപരന്‍മാരെ രംഗത്തിറക്കാനും സജീവമാണ്. ഇത്തവണയുമുണ്ട് അപരന്‍മാരുടെ ഭീഷണി.
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ അപരന്മാര്‍ സജീവമായി കളത്തില്‍. വടകരയില്‍ മത്സരിക്കാന്‍ നാല് രമമാര്‍ രംഗത്ത്. കെ കെ രമക്ക് അപരയായി കെ കെ രമ തന്നെ രംഗത്തുണ്ട്. കൊടുവള്ളിയിലും തിരുവമ്പാടിയിലും കുറ്റ്യാടിയിലുമടക്കം കോഴിക്കോട്ടെ മിക്ക മണ്ഡലങ്ങളിലും അപരന്‍മാരുടെ കളിയാണ്.
അപരന്‍മാര്‍ വോട്ട് പിടിച്ച് നിരവധി പ്രമുഖന്‍മാര്‍ക്ക് കേരളത്തില്‍ കാലിടറയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ മുന്നണികള്‍ അപരന്‍മാരെ രംഗത്തിറക്കാനും സജീവമാണ്. ഇത്തവണയുമുണ്ട് അപരന്‍മാരുടെ ഭീഷണി. വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ രമയ്‌ക്കെതിരെ മൂന്ന് രമമാരാണ് കളത്തിലിറങ്ങാന്‍ പോകുന്നത്. കെകെ രമ, പികെ രമ, കെടികെ രമ. എല്ലാ പേരുകളും നല്ല സാമ്യം. കെ കെ രമക്ക് കെകെ രമ തന്നെ അപരയായത് യുഡിഎഫ് ക്യാമ്പില്‍ തലവേദനയായി. വടകരയില്‍ മാത്രമല്ല, കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെ പിടിക്കാന്‍ രണ്ട് റസാഖ് മാരാണ് കളത്തില്‍. കാരാട്ട് റസാഖിന്റെ ശരിക്കും പേര് അബ്ദുള്‍ റസാഖ്. ഇതേ പേരില്‍ വേറെയും രണ്ടുപേര്‍. ഇനീഷ്യല് പോലുമില്ല. ഇവിടുത്തെ എംകെ മുനീറിനെതിരെ എംകെ മുനീര്‍ തന്നെ മല്‍സരിക്കും.
തീര്‍ന്നില്ല ഒരു അബ്ദുള്‍ മുനീര്‍ വേറെയുമുണ്ട്. തിരുവമ്പാടിയിലെ ലിന്റോ ജോസഫിനും ലിന്റോ ജോസഫ് എന്ന പേരില്‍ അപരനുണ്ട്. തിരുവമ്പാടിയിലെ ചെറിയ മുഹമ്മദിന് വെല്ലുവിളിയായി മറ്റൊരു ചെറിയമുഹമ്മദുണ്ട്. ബാലുശ്ശേരിയിലെ ധര്‍മ്മജനുമുണ്ട് അപരന്‍. പേര് ധര്‍മ്മേന്ദ്രന്‍. നാദാപുരത്തെ വിജയനും പ്രവീണിനും ഉണ്ട് അപരന്‍മാര്‍.