ലൈഫ് മിഷന്‍ വിവാദം പ്രതിഫലിക്കുമോ? വടക്കാഞ്ചേരി ആര് നേടും, സര്‍വേ ഫലം ഇങ്ങനെ
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് ജയിച്ച ഏക മണ്ഡലമായിരുന്നു വടക്കാഞ്ചേരി. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം എല്‍ഡിഎഫിനാണെന്നാണ് സര്‍വേ പറയുന്നത്.
തൃശ്ശൂര്‍: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വടക്കാഞ്ചേരിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ പോസ്റ്റ് പോൾ സര്‍വേ. ലൈഫ് മിഷന്‍ വിവാദം കൊണ്ട് ഏറെ ശ്രദ്ധ നേടിയ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കരുത്തനായ നേതാവ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി നേരിയ മേല്‍ക്കൈ നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2016 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അനില്‍ അക്കര 43 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് വടക്കാഞ്ചേരിയില്‍ വിജയിച്ചത്. ഇക്കുറി സിറ്റിംഗ് എംഎല്‍എ അനില്‍ അക്കരയെ യുഡിഎഫും എന്‍ഡിഎ ഉല്ലാസ് ബാബുവിനെയുമാണ് മണ്ഡലമാണ് വീണ്ടും പരീക്ഷിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് ജയിച്ച ഏക മണ്ഡലമായിരുന്നു വടക്കാഞ്ചേരി. അതും വേറും 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ഇത്തവണ ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണെങ്കിലും മണ്ഡലം നിലനിര്‍ത്തുമെന്നായിരുന്നു അനില്‍ അക്കര പറഞ്ഞിരുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം എല്‍ഡിഎഫിനാണെന്നാണ് സര്‍വേ പറയുന്നത്. അതും ഒരു ശതമാനം മാത്രമാണ്. ഫലം മാറി മറിഞ്ഞേക്കാം. എന്നിരുന്നാലും അനില്‍ അക്കര തിരികൊളുത്തിയ ലൈഫ് മിഷന്‍ വിവാദം അണയാത്ത മത്സലത്തിലെ പ്രചരണങ്ങളെ മറി കടന്ന് എല്‍ഡിഎഫ് വിജയം നേടിയാല്‍ പിണറായി സര്‍ക്കാരിന് വലിയ നേട്ടമായിരിക്കും എന്നതില്‍ സംശയമില്ല.
വിവാദം സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയെങ്കിലും അത് ശക്തമായി നേരിടാന്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയാണ് സേവ്യര്‍ ചിറ്റിലപ്പള്ളി എന്നാണ് മുന്നണിയുടെ വാദം. സേവ്യറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പാര്‍ട്ടിയിലെ യുവജനങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ സന്തുഷ്ടരാണ്. വടക്കാഞ്ചേരിയില്‍ ജനിച്ചുവളര്‍ന്ന് പാര്‍ട്ടിക്കുവേണ്ടി മുഴുവന്‍ സമയവും മാറ്റിവെച്ച സേവ്യര്‍ വലിയ ജനകീയതയുണ്ട്. അതേസമയം, ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ബി.െജ.പി.യും മണ്ഡലത്തിലെ നില മെച്ചപ്പെടുത്തിവരുകയാണ്. കഴിഞ്ഞ തവണ മണ്ഡലത്തില്‍ ചലനമുണ്ടാക്കാന്‍ ഉല്ലാസ് ബാബുവിന് കഴിഞ്ഞു. 26,652 വോട്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്.